ഉണ്ടല്ലൊ. അതു കയ്യിൽ നിന്നൊഴിഞ്ഞ് നേരം കാണുമൊ? ഞാൻ ചോദിച്ചു അപ്പോൾ രേണുവും സ്വാതിയും അങ്ങോട്ട് വരുന്നത് കണ്ട് ഞാൻ പറഞ്ഞു. ‘ദേ’ വരുന്നു.” ” എന്താ ഇവിടെ രണ്ടും കൂടി കുശുകുശുക്കുന്നെ’ രേണു ചോദിച്ചു. “അല്ല. ഈ തേയില പറിക്കുന്നത് ഒരു കലയാണേ.. അതിങ്ങനെ നോക്കി തിരഞ്ഞ് പറിക്കണ്ടേ. ഇവരത് എത പെട്ടെന്നാ പറിക്കണേ. നോക്കിയെ” സുനിൽ വളരെ സീരിയസ്സായി പറഞ്ഞു “അതേ.. കണ്ടാൽ എത്ര എളുപ്പം. പറിക്കുമ്പോൾ അറിയാം ബുദ്ധിമുട്ട് ഞാനും സംഭാഷണത്തിൽ കൂടി ഇത്തിരി സംശയത്തോടെ രേണു ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു. ‘ങാ. ശരി. നടക്കാം. എല്ലാവരും പൊയി.”
ഞങ്ങൾ നടന്നു. രേണു കുറച്ച് മുന്നിലായും. ഞങ്ങൾ ആ പെണ്ണിനെ വായിനോക്കുകയായിരുന്നെന്ന് അവൾക്ക് മനസ്സിലായെന്നും അത് അവൾക്ക് ഇഷ്ടപെട്ടില്ലെന്നും ആ നടപ്പിൽ അവൾ സ്പഷ്ടമാക്കി. “അളിയാ. ഇത്തിരി ദേഷ്യത്തിലാണെന്ന തോന്നണെ. വേഗം ഒരു വാസന സോപ്പ് പതിപ്പിച്ചോ’ ഞാൻ സുനിലിനെ മുന്നിലേക്ക് തള്ളിവിട്ട് പറഞ്ഞു. ഇത്തിരി അകലം പാലിച്ച് ഞാൻ നടന്നു. സ്വാതി അത് കണ്ട കാര്യം മനസ്സിലാക്കി എന്റെ കൂടെ കൂടി. സുനിൽ രേണുവിനോടൊപ്പം നടന്ന് സംസാരിച്ച്
തുടങ്ങി. (സംഭാഷണം തുടക്കം മുതൽ തന്നെ മലയാളത്തിലാക്കിക്കോട്ടെ.) “രണ്ടും കൂടെ ആ പെണ്ണിനെ നോക്കി വെള്ളമിറക്കുകയായിരുന്നല്ലെ. ഞങ്ങൾ കണ്ടു” സ്വാതി എന്നോട് പറഞ്ഞു. ആ ശബ്ദദത്തിൽ ലേശം പരിഭവമില്ലേ. ‘ഏയ് അങ്ങനെ അല്ല. ഇല പറിക്കുന്നത് ഒന്നു എടുക്കണം എന്ന് ഉണ്ടായിരുന്നു. എന്നാൽ പിന്നെ എടുക്കുമ്പോൾ ഒരു സുന്ദരി ആയ പെണ്ണ അത് പറിക്കുന്നത് തന്നെ എടുക്കാം എന്ന് വിചാരിച്ചു.” ഞാൻ പറഞ്ഞു
സ്വാതിയുടെ സംശയം മാറിയില്ലെന്ന് എനിക്ക് തോന്നി. “വേണമെങ്കിൽ ഞാൻ ഇതിൽ റീറൈവന്റ് ചെയ്ത കാണിക്കാം.“ ഞാൻ സ്വാതിയോട് പറഞ്ഞു. “വേണ്ട. ജിനുവിനെ എനിക്കു വിശ്വാസമാണ്. ജിനു നല്ല കുട്ടിയാ…’ എന്റെ കൈ ചുറ്റി പിടിച്ച സ്വാതി പറഞ്ഞു. ദൈവമേ.. ഇവൾ ഇത് എന്ത് വിചാരിച്ചാണ് എന്റെ കൈയ്യും ചുറ്റിപിടിച്ച ചാരി നടക്കുന്നെ. കൈ വിടാനുള്ള പരിപാടി ഒന്നും കാണുന്നില്ല. സുനിൽ പറഞ്ഞ പോലെ ഇവൾക്ക് പ്രേമം വല്ലതും ആണോ. എങ്കിൽ കഴുത്തിൽ കുടുങ്ങിയത് തന്നെ.
ചായത്തോട്ടം കാണലും ഫോട്ടൊ എടുക്കലും കറങ്ങലും ഒക്കെ ആയി അന്ന് സമയം പോയി. തിരിച്ചെത്തി എല്ലാവരും കൂടി ഒരു ഡോർമിറ്ററിയിൽ കൂടി. മുൻപു