ഞാൻ ലുങ്കിയെടുത്ത് ചുറ്റി കുളിമുറിയിലേക്ക് നടന്നു. ലുങ്കി ഒന്നു നനച്ച് ഉണക്കാനിട്ട് ഞാൻ ഒരു കുളിയും പാസാക്കി യാത്രക്കൊരുങ്ങി.
റെഡിയായി അമ്മയോടു പറഞ്ഞ് ബാഗുമെടുത്ത് ഞാൻ ബൈക്കും എടുത്ത സുനിലിന്റെ വീട്ടിൽ പോയി അവിടെ വെച്ച് അവന്റെ വണ്ടിയിൽ രണ്ടുപേർക്കും കൂടി പൊകാമെന്ന് ആയിരുന്നു പ്ലാൻ, സുനിലിന്റെ ഒരു അകന്ന ബന്ധവിന്റെ വീട്ടിൽ വണ്ടി വെച്ച് അവിടെന്നു നടന്ന് കോളേജിൽ പോകാം എന്നാണ് പറഞ്ഞ വെച്ചിരുന്നത്. അവന്റെ വീട്ടിൽ ചെന്നപ്പോഴേക്കും കയറിയെന്ന് ഉറപ്പാക്കി വണ്ടി വിട്ടു. ഇംഗ്ലീഷ് പടം കാണാം എന്നായിരുന്നു ഉദ്ദേശം. പക്ഷെ പെണ്ണുങ്ങൾ വീണ്ടും ഉടക്കി അവസാനം മലയാളം സിനിമക്ക് പോകാമെന്ന് ധാരണയായി. തീയറ്ററിൽ വെച്ചു തന്നെ മിനിയും വിനീതും കൊഞ്ചിക്കുഴയൽ തുടങ്ങി. രേണു സുനിലിന്റെ കയ്യിൽ തൂങ്ങി നടപ്പും. ഞാനും സ്വാതിയും മാന്യമായ ഒരു അകലം പാലിച്ചു. എങ്കിലും സ്വാതി എന്റെ കൂടെ ആയിരിക്കും എന്ന് മിക്കവരും ഊഹിച്ചു. കാരണം അനന്തരാമൻ തനി പുസ്തകപ്പുഴു പട്ടരാണ്. തനി മക്കുണൻ. ഈ ട്രിപ്പിന് അവൻ വന്നത് തന്നെ അത്ഭുതം. സുരേഷം സ്വാതിയും തമ്മിൽ ചേരില്ല.
അവന് ഇംഗ്ലീഷ് സ്വൽപം കമ്മിയാണ്. ഹിന്ദി തീരെ പോക്കും. സ്വാതിയോട് മിണ്ടണമെങ്കിൽ ഇതു രണ്ടും അത്യാവശ്യവും. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ സ്വാതി എന്റെ അടുത്താണ് ഇരുന്നത്. രേണു സുനിലിന്റെ കൂടെ ഇരുന്നത് കൊണ്ട് അവളെന്റെ അടുത്ത് വന്നു പെട്ടു. സിനിമ മലയാളം ആയിരുന്നത് കൊണ്ട് അവൾക്കൊന്നും പിടികിട്ടിയുമില്ല. തമാശകൾ കേട്ട തീയറ്ററിൽ ഉള്ളവർ ചിരിക്കുമ്പോൾ അവളെന്റെ മുഖത്ത് നോക്കും. ഞാൻ അവുന്നത്ര അത് അവൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവളുടെ മുഖത്ത് ഒരാശ്വാസം.
സിനിമ കഴിഞ്ഞു എല്ലവരും ബസ്സിൽ കയറി. അങ്ങനെ മൂന്നാർ യാത്ര ഔദ്യോഗികമായി ആരംഭിച്ചു. ഗ്രൂപ്പ് തിരിഞ്ഞു പാട്ടും അന്താക്ഷരിയും മറ്റു കലാപരിപാടികളും ആയി രാത്രി ഏറെ ചെല്ലുന്നതു വരെ ആരും ഉറങ്ങിയില്ല. ആൺപെൺ ഭേദമന്യേ എല്ലവരും കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി. ടിപ്പിന്റെ ഉദ്ദേശവും അതു തന്നെ ആണല്ലൊ. രാവേറെ ചെന്നപ്പോൾ ബഹളങ്ങൾ പതുക്കെ അടങ്ങി. ഓരോരുത്തരായി പതുക്കെ സീറ്റിലേക്ക് മടങ്ങി മയങ്ങി തുടങ്ങി. രേണുവും സ്വാതിയും ഞങ്ങളുടെ തൊട്ടുമുന്നിലെ സീറ്റിൽ