ഇപ്പോൾ എതിര്വശത്തുനിന്നുള്ള ചോദ്യം…
"ആ.. എനിക്കറിയില്ല."
"ആദ്യമായിട്ടാണോ"…
"അതേ.. ആദ്യമായിട്ടാണ്… ഇതുപോലൊരു യാത്രയും ഇതാദ്യമാണ്.."
"മ്മ്മ്…? എന്ത് പറ്റി.???
"ഏയ്… ഒന്നൂല്ല്യ… അറ്റ്ലീസ്റ്റ് തൊട്ടടുത്തുള്ളയാൾ ഒന്നും മിണ്ടിയല്ലോ ആശ്വാസം."..
"ഒറ്റയ്ക്കാണോ..?? "
"അല്ല,"
"പിന്നെ എന്താ ഈ ബാക്ക് സീറ്റില്"
"ഏയ്.. വേറെ ആളുണ്ട് "
"ആരാ, ലേഡീസ് ആണോ."..
"മ്മ്… അതേ, ആന്റി അല്ല ചേച്ചി കൂടെയുണ്ട് "
"ഓഹ്… ഞാൻ കരുതി ഗേൾ ഫ്രണ്ട് ആണെന്ന്, ആള് അടിപൊളിയാണ് കേട്ടോ"
ആന്റിയാണെന്ന് കണ്ടാ പറയില്ല"..
"അതെന്താ ലവറും, ഗേൾ ഫ്രണ്ടും ഒക്കെ ആയിട്ട് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു എന്ന് വല്ല നിയമവുമുണ്ടോ"…???
"എയ്… ഞാൻ ചുമ്മാ ചോദിച്ചുന്നേയുള്ളു"…
"അപ്പൊ എന്നെ കണ്ടാൽ അത്രക്ക് കൊള്ളില്ലേ"…
"അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ച പറഞ്ഞതല്ല കേട്ടോ".
"പുള്ളിക്കാരി കാണാൻ നല്ല ക്യൂട്ടും, യാങ്ങും ആണ്… കണ്ടാ ഇയാടെ ആന്റിയാണെന്ന് തോന്നുകയേ ഇല്ല, അത് കൊണ്ട് പറഞ്ഞതാ."..
"പിന്നെന്തു പറ്റി, ഇവിടെ വന്നിരിക്കാൻ"..??
"ഓ… അത് വേറൊരു കുരിശ് വന്ന് പെട്ടതാണ്… ഒറ്റയ്ക്ക് വന്ന ഒരു കൊച്ചു പെൺകുട്ടിക്ക് ആ സീറ്റ്
ഒഴിഞ്ഞു കൊടുത്തു"…
"അയ്യോ… കഷ്ടമായി പോയില്ലേ" അവളുടെ ചെറിയ പരിഹാസം കലർന്ന ഡയലോഗ്…
"എന്തിനാ കഷ്ടം..?
"ന്നാലും, ആ ആന്റിയെ ഒറ്റക്കാക്കി ഇവിടെ വന്നിരിക്കേണ്ടി വന്നല്ലോന്ന് ഓർത്തിട്ട"…
"അവര് ഒറ്റക്കല്ലലോ… അവിടെ അടുത്തൊക്കെ ആളുകളില്ലേ.. അവര്, സേഫ് ആണ്".
പിന്നീട്, വലിയ സംസാരങ്ങളൊന്നും അവളിൽ നിന്നു ഉണ്ടായില്ലെങ്കിലും, അവളുടെ ആ സൈഡ് കണ്ണാടിയിൽ കൂടി ഇടയ്ക്കിടെയുള്ള ആകർഷണീയമായ നോട്ടത്തിൽ എന്തൊക്കെയോ ഒരു ഇത്….
"ഹലോ… ഇതാരാണ്, കൂടെ ഇരിക്കുന്നത്."?
"ഹസ്സ് "
ഉവ്വോ… അയ്യോ… പാവം ഉറങ്ങിപ്പോയല്ലോ… മയക്ക് വെടി പൊട്ടിച്ച ലക്ഷണം ഉണ്ടല്ലോ.?
മ്മ്… അതൊഴിവാക്കിയുള്ള ഒരു പരിപാടിയും അങ്ങേർക്കില്ല.
മൂക്കറ്റം കള്ള് മോന്തിയ അയാൾക്ക് എന്തായാലും ഉണർന്നിരിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി.
"രണ്ട്പേരേയുള്ളു…
ഇല്ല.. മുന്നിൽ രണ്ടു മൂന്നു ലേഡീസും കൂടിയുണ്ട് "
അവളുടെ കൂടെ ഈയൊരു തടിമാടൻ കൂടിയുണ്ട് എന്നതിൽ കവിഞ്ഞു വലിയ ഗുണമൊന്നില്ലന്ന് എനിക്കും മനസ്സിലായി. കാരണം അവൾ അവളുടേതായ ലോകത്തും അയാൾ അയാളുടെ ഉറക്കിന്റെ ലോകത്തും ആണെന്ന് സാരം
വിശപ്പിന്റെ