ഏതായാലും അവളുടെ കെട്ടിയവനല്ല എന്നെനിക്ക് തോന്നിയെങ്കിലും, ബാപ്പയല്ല… അപ്പൊ പിന്നെ ചേട്ടൻ ആവാനേ സാധ്യതയുള്ളൂ… ഞാൻ അൽപ്പം സൂക്ഷ്മം വീക്ഷിച്ചു…
അധികം താമസിയാതെ അത് ബോധ്യമായി…
നല്ല വെള്ളത്തിലാണല്ലോ പുള്ളി… പാവം അവളുടെ ഗതികേട്… എന്നല്ലാതെ എന്ത് പറയാൻ… ഇപ്പോഴത്തെ കാക്കാന്മാർക്ക് വെള്ളമടി ഒട്ടും പുത്തരിയല്ല…
പുറത്ത് ഇരുട്ടായതു കൊണ്ട് ബസ്സിനകത്തുള്ള വെളിച്ചത്തിൽ തൊട്ടു മുന്നിലിരിക്കുന്ന ചെഞ്ചുണ്ടുകാരിയുടെ പ്രസന്നവദനത്തിന്റെ നിഴൽ സൈഡിലെ ഗ്ലാസിൽ തെളിയുന്നത് ഞാൻ കണ്ടു…
കണ്ടാൽ നല്ല ചള്ള് പ്രായം… ഏറിവന്നാൽ ഒരു ഇരുപത്തി മൂന്ന്… അതിൽ കൂടാൻ സാധ്യതയില്ല.
ഹോ എന്തൊരു അടിപൊളി സാധനമാണിവൾ. ഇടയ്ക്കിടെ ആ പ്രസന്ന വദനങ്ങൾ ആ കണ്ണാടിയിൽ കൂടി നിഴലായി എന്നെ നോക്കി മന്ദസ്മിതം തൂകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
എനിക്ക് എന്തെങ്കിലുമൊക്കെ മിണ്ടണമെന്നുണ്ട്… പക്ഷെ അവളുടെ തൊട്ടടുത്തിരിക്കുന്ന, ഒരു മല്ലന്റെ രൂപസാദൃശ്യമുള്ള ആ തടിമാടനെ എനിക്കത്രയങ്ങ് ബോധിച്ചില്ല… എങ്ങാനും കോപിച്ചാലോ… വല്ല വിധേന തെറ്റിദ്ധരിച്ചാലോ..
പത്തു
മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ തൊട്ടടുത്തിരിക്കുന്ന കൊശവൻ ഉറക്കം തൂങ്ങാൻ തുടങ്ങി. ബസ്സ് വിടാൻ ഇനിയും സമയം ബാക്കിയുണ്ട്…. ഇടയ്ക്കിടെ അവൾ അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.
ബസ്സ് വിട്ടതോടെ അതിന്റെ കൂർക്കം വലിയും കൂടി കേൾക്കാൻ തുടങ്ങി. ബസ്സ് ഓടിത്തുടങ്ങിയപ്പോൾ കുറെ നേരം "അയാൾ" അവളുടെ ദേഹത്തോട്ടു ചാഞ്ഞുകിടന്നുറങ്ങി.. പിന്നീടത് എതിർവശത്തേക്കായി…. വൃത്തികെട്ടവൻ, ഫാമിലിയായിട്ട് യാത്ര ചെയ്യുമ്പോൾ ഡ്രിങ്ക്സ് കഴിച്ചിട്ടാണോ വരേണ്ടത്..!!!
"എങ്ങോട്ടാ"…?
ഞാൻ വളരെ സ്വരം താഴ്ത്തികൊണ്ട് ചോദിച്ചു.
"ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നത് അങ്ങോട്ട് തന്നെ"
ഹൌ… എന്തൊരു ശൗര്യം… മുഖത്തുള്ള സൗമ്യത വാക്കുകളിൽ ഇല്ലാല്ലോ, ഞാൻ ചിന്തിച്ചു. ഇതേതാണീ കാന്താരി മുളക്.
"ഓഹ്… സോറി ചോദിച്ചതിൽ ക്ഷമിക്കണം… വെർതെ ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചുന്നേയുള്ളു"..
പക്ഷെ, അടുത്ത നിമിഷം ചോദ്യം എതിർ വശത്തു നിന്നും വന്നു…
"നിങ്ങളും അങ്ങോട്ട് തന്നെയല്ലേ..? പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ"..??
"അതേ"… ഞാൻ ശാന്തത കൈവെടിയാതെ പറഞ്ഞു.
"ബാംഗ്ലൂരിൽ എവിടെയാ താമസം..?"