അഭിമാനം തോന്നി അവരുള്ളതോണ്ട് തനിക്ക് അല്പം വിശ്രമമൊക്കെ കിട്ടുന്നുണ്ട് ……
വൈകിട്ടായതോടെ ശരിക്കും അതൊരു കല്യാണ വീടായി അയൽവക്കത്തുള്ളവരും നാട്ടുകാരും ബന്ധുക്കളും …..എല്ലാരും ചേർന്ന് ഉത്സവ പ്രതീതി ഉളവാക്കി …..
അനിയന്മാരുടെ കൂട്ടുകാരുടെ വക ഗാനമേളയും ……. ആകെ ബഹളമയം …..
ആരിഫക്ക് സന്തോഷവും പേടിയും …..കൂടിക്കലർന്ന അവസ്ഥ ..
എന്ത് പറ്റി മോളെ …..അവളുടെ മുഖത്തെ ഭാവം ആയിഷ പെട്ടന്ന് മനസിലാക്കി
ഒന്നുലുമ്മ ……ഉമ്മയോടിതെങ്ങനെ പറയും ….
അവൾ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു ….
ആയിഷ തന്റെ നാത്തൂനേ കാര്യം അറിയിച്ചു എന്താന്നറിയില്ല റുഖി ആരിഫാക്ക് ഒരു വിഷമം പോലെ നീ അവളോടൊന്നു ചോദിക് ….
ആയിഷ നാത്തൂനായ റുഖിയയോട് കാര്യങ്ങൾ തിരക്കാൻ പറഞ്ഞേല്പിച്ചു
റുഖി ആരിഫയുടെ അടുത്തേക്ക് പോയി അവളോട് സംസാരിച്ചു
എന്താ മോളെ ഒരു വിഷമം അമ്മായിയോട് പറ അവൾ അടക്കി വച്ച വിഷമങ്ങൾ പൊട്ടിച്ചെറിഞ്ഞു അമ്മായിയുടെ മാറിലേക്ക് ചാഞ്ഞു വിതുമ്പി ….
കാര്യം മനസിലാകാതെ റുഖി പേടിച്ചു …. എന്താണാവോ ഇത്രേം വലിയ സങ്കടപെടുത്തുന്ന കാര്യം
റുഖി അവളെ പുറത്തു തലോടി സമാധാനിപ്പിച്ചു
അവളുടെ മുടിയിൽ തഴുകി അമ്മായിയോട് പറ എന്തായാലും നമുക്കു പരിഹാരം കാണാം മോൾക്ക് ഈ കല്യാണം ഇഷ്ടമല്ലെ ഷെരീഫു വഴക്ക് വല്ലതും പറഞ്ഞോ
ഇക്കഒന്നും പറഞ്ഞില്ല ….മായി പിന്നെന്താ മോള് മായിയോട് പറ
ഞാൻ എങ്ങനെ പറയും ……
ന്തായാലും പറ ……
മായി എനിക്ക് പേടിയാണ് …..
എന്തിന് ….
അത്…
റുഖിയക് കാര്യം പിടികിട്ടി ….
താനും ഇതേ അവസ്ഥ കഴിഞ്ഞു വന്നവളാണ് ….
അയ്യേ കോളേജിൽ പഠിപ്പിക്കണ വലിയ ലെക്ച്ചർ ആണോ ഇത് കുഞ്ഞു പിള്ളേരെ പോലെ നാണക്കേട് …..
മോളെ ഇതെല്ലാരുടേയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഞാനും നിന്റുമ്മയും കല്യാണം കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും കടന്നുപോയ ഒന്നാണിത് …..
ഇതിനൊക്കെ പേടിക്കണോ ഞങ്ങൾ ക്കൊന്നും സംഭവിച്ചില്ലല്ലോ നീ കരച്ചിൽ നിർത്തു എണിറ്റു മുഖം കഴുക് മേക് അപ്പ് ഒക്കെ പോകും ……
എന്തായാലും നീ ഒരിക്കലും മറക്കാത്ത ജീവിത നിമിഷമായിരിക്കും അത് എണിറ്റു പുറത്തേക്കു വാ ……
അവളെ ആശ്വസിപ്പിച്ചു …റുഖിയ പുറത്തേക്കു പോയി
റുഖി എന്താ കാര്യം ……. ആയിഷ ആകാംഷയും ടെൻഷനും നിറഞ്ഞു വീർപ്പുമുട്ടുകയായിരുന്നു
വല്യ ലെക്ച്ചർ ആണെന്നെള്ളു പെണ്ണിന് നാളത്തെ