അന്ന്, അതായത് എന്റെ അച്ഛന്റെ പതിനഞ്ചാമത്തെ ആണ്ടിന്റെ അന്ന്, അന്നാണ് എന്റെ തലക്ക് മുകളിൽ നിന്ന് ശനി ഒഴിഞ്ഞു പോയത് എന്നുപറയാം. അന്ന് എന്റെ ഇളയച്ഛൻ പറഞ്ഞതനുസരിച് ഞാൻ ഒരു സാഹസം കാട്ടി, എന്റെ അച്ഛന് ആണ്ടു ബലി ഇടാൻ ഞാൻ ഇരുന്നു.
" ഫ… കഴുവേറി… എന്റെ മോനെ കൊന്നതും പോര, അവന് പിണ്ഡാച്ചോർ ഒണ്ടാക്കുന്നോ "
എന്നൊരലർച്ച, ഞെട്ടി തിരിഞ്ഞപ്പോൾ നടുവിന് തന്നെ ഒരു ചവിട്ടും കിട്ടി. കണ്ണെല്ലാം കലങ്ങി, കാഴ്ച മങ്ങിയപ്പോഴും രൗദ്ര ഭാവത്തിൽ അലറുന്ന മുത്തശ്ശന്റെ രൂപം ഞാൻ വ്യക്തമായി കണ്ടു. പിന്നീട് അവിടെ നിന്ന് ഒരോട്ടം ആയിരുന്നു, കുളക്കടവ് ആയിരുന്നു ലക്ഷ്യം എങ്കിലും എപ്പോഴോ തല കറങ്ങുന്നത് പോലെ തോന്നിയപ്പോൾ റൂമിലേക്ക് പോയി കിടന്നു. കതകിൽ തുടരെ തുടരെ മുട്ട് കേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണർന്നത്, വാതിൽ തുറന്നപ്പോൾ അമ്മയാണ്. ദേഷ്യം ആണോ സങ്കടം ആണോ എന്നു തെളിയിച്ചു പറയാൻ പറ്റാത്ത ഒരു ഭാവത്തിൽ ആയിരുന്നു, നിസ്സംഗത അല്ലാതെ മറ്റൊരു ഭാവം അമ്മയിൽ ഞാൻ കാണുന്നത് തന്നെ ആദ്യമായി ആയിരുന്നു, അതിന്റെ അമ്പരപ്പ് തെല്ലൊന്നും അല്ല അന്ന് എന്നെ ഉലച്ചത്. അകത്തു
കയറി ഉടനെ എന്റെ ഒന്ന് രണ്ടു ഉടുപ്പുകളും പുസ്തകങ്ങളും എല്ലാം അമ്മ വാരി ഒരു ഒരു ബാഗിൽ ആക്കി.
" നിനക്ക് ഈ വീട്ടിൽ ആരോടെങ്കിലും യാത്ര പറയാൻ ഉണ്ടെങ്കിൽ വേഗം പറഞ്ഞിട്ട് വാ ". അമ്മ പറഞ്ഞത് കളി ആയിട്ടാണോ കാര്യമായിട്ട് ആണോ എന്ന് ഉറപ്പ് ഇല്ലായിരുന്നിട്ടും ഒരാളോട് മാത്രം ഞാൻ യാത്ര പറഞ്ഞ് ഞാൻ അമ്മയുടെ അടുത്ത് എത്തി. അങ്ങനെ അന്ന് എന്റെ കൈപിടിച് അമ്മ ആ വീടിന്റെ പടി ഇറങ്ങിയതും, കൂട്ടുകാരിയുടെ സഹായത്തിൽ ഒരു ജോലി നേടിയതും, പിന്നീട് ഞങ്ങൾ മുംബൈയിലേക്ക് മാറിയതും എല്ലാം ഒരു സ്വപ്നം അല്ലന്ന് വിശ്വസിക്കാൻ ഞാൻ ഒരുപാട് പാടുപെട്ടു എന്നതാണ് സത്യം. കാരണം വിധിയെ പഴിച്ച് നിറം കെട്ട ജീവിതം നയിച്ചിരുന്ന എന്റെ അമ്മക്ക് ഇത്രയും വിൽപവർ ഉണ്ടെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തായാലും പിന്നീട് ഞങ്ങളുടെ ലോകം ആയിരുന്നു, ഞാനും അമ്മയും മാത്രമുള്ള ജീവിതം. നീണ്ട ഏഴു വർഷങ്ങൾ. ഒരിക്കൽ പോലും ഞങ്ങൾ തറവാട്ടിലേക്ക് വരുന്നത് പോയിട്ട് ഒന്ന് വിളിക്കുക കൂടി ചെയ്തില്ല. എന്നാൽ വിധി വീണ്ടും എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. അമ്മ കഴിഞ്ഞ ദിവസം അച്ഛനെ സ്വപ്നം