കേട്ടോ..ദോഷമാണ്"
സത്യമാണ് പറഞ്ഞത്..അംബികയുടെ അതെ മുഖമാണ് ഷേര്‍ളിക്ക്..ഒരു പക്ഷെ അതിനേക്കാള്‍ നല്ലത്"
അപ്പുറത്ത് അവളുടെ നിശ്വാസം ഉയരുന്നത് ഞാന്‍ കേട്ടു.
"മാധവേട്ടന്‍ എവിടാ? വീട്ടിലാണോ?" അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.
"അല്ല..വീട്ടിലോട്ടുള്ള വഴിയെ ആണ്"
"ഇങ്ങോട്ട് എന്താ വരാഞ്ഞത്?"
"സമയം കിട്ടിയില്ല"
"ഇന്ന് വരാമോ?"
"എപ്പോള്‍?’
"ഇപ്പോള്‍ വേണേലും വന്നോ..ഇവിടെ ഞാന്‍ മാത്രമേ ഉള്ളു" അവളുടെ ശബ്ദം ചെറുതായി പതറുന്നത് ഞാനറിഞ്ഞു. അത് കേട്ടപ്പോള്‍ എന്റെ സിരകളിലൂടെ രക്തം ഇരച്ചു പാഞ്ഞു.
"അമ്മച്ചി എവിടെപ്പോയി?"
"തറവാട്ടിലോട്ട് പോയി മോളെ കാണാന്‍..വൈകിട്ടെ വരൂ.."
"ഇടയ്ക്കെങ്ങാനും കേറി വന്നാലോ"
"ഇപ്പം അങ്ങോട്ട് പോയതെ ഉള്ളു മനുഷ്യാ. അവിടെ ചെന്നു മരുമകളുടെ കുറ്റവും കുറവും മൊത്തം മോളെ പറഞ്ഞു കേള്‍പ്പിക്കാതെ വരാന്‍ പറ്റുമോ? മിനിമം അഞ്ചു മണിക്കൂര്‍ അവരെ നോക്കണ്ട..വരുന്നോ?" അവള്‍ വീണ്ടും ചിരിച്ചു.
"ഞാന്‍ ഉണ്ടില്ല. വീട്ടില്‍ പോയി ഉണ്ടിട്ടു വരാം"
"ഇവിടുന്ന്‍ ഉണ്ണില്ലേ?"
"എനിക്കും കൂടി കാണുമോ"
"ഞങ്ങള്‍ അത്രയ്ക്ക് പാവങ്ങള്‍ ഒന്നുമല്ല.."
"വേണോ? വീട്ടില്‍
നിന്നും ഉണ്ടിട്ടു വന്നാല്‍ പോരെ?"
"എന്നും വീട്ടിലെ ചോറല്ലേ ഉണ്ണുന്നത്. ഒരുദിവസം ഒന്ന് മാറി ഉണ്ടു നോക്ക്.."
ശരി..പിന്നെ എനിക്ക് ചില ദിവസം ഊണിനു മുന്‍പ് രണ്ട് പെഗ് വീശുന്ന പരിപാടി ഉണ്ട്. ഇന്ന് അങ്ങനെ ഒരു മൂഡ് തോന്നുന്നു..അതിനെന്ത് ചെയ്യും"
"മോന്‍ ഇങ്ങു വാ..ഇവിടെയുണ്ട് സാധനം.."
"ങേ? നീ വീശുമോ? സോറി..അറിയാതെ നീയെന്നു വിളിച്ചുപോയി..സോറി"
"പോ ഏട്ടാ..എന്ത് സോറി..എന്നെ ഇഷ്ടമുള്ളത് വിളിച്ചോ..തെറി വേണേല്‍ അതും" അവള്‍ ചിരിച്ചു.
"ശരി..അല്ല ആരാണ് അവിടുത്തെ വീശുകാരി? നീയോ അതോ തള്ളയോ?"
"ഞങ്ങള്‍ രണ്ടാളും അല്ല. കണവന്‍ വന്നപ്പോള്‍ കൊണ്ടുവന്നതാ… ഒന്നരക്കുപ്പി സാധനം ഇവിടെയുണ്ട്. അങ്ങേര്‍ ഔന്‍സ് കണക്കിനാണ് കുടി. ഒരു കൊല്ലം കുടിച്ചാലും ഒരു കുപ്പി തീരില്ല" ഷേര്‍ളി കുടുകുടെ ചിരിച്ചു.
"ശരി..നല്ല കാര്യം. കുപ്പി കാലിയായാല്‍ പുള്ളി ചോദിക്കില്ലേ"
"ഞാന്‍ അല്‍പാല്‍പം ഇടയ്ക്ക് കുടിക്കും..അതൊന്നും സാറ് ഓര്‍ക്കണ്ട..ഒന്ന് വേഗം വാ" അവള്‍ ഫോണ്‍ വച്ചു.
ഞാന്‍ ഫോണ്‍ വച്ചിട്ട് അല്‍പനേരം ആലോചിച്ചു. അവള്‍ ആരുമില്ലാത്ത നേരം നോക്കിയാണ് എന്നെ വിളിച്ചിരിക്കുന്നത്. അന്ന്