നടന്നപ്പോൾ ഉള്ളതായിരുന്നു. വീട്ടുകാരെ ധിക്കരിച്ചു ഓൾ എന്റെ കൂടെ ഇറങ്ങി വന്നപ്പോൾ ഞാൻ ആ അംബാസ്സഡറിലാ ഓളെ കൊണ്ട് വന്നത്. അതിന്റെ ഓർമക്കാ അതിവിടെ ഇട്ടേക്കുന്നത്… അന്നെന്നെ വിശ്വസിച്ചു ഓൾക്ക് ഇറങ്ങി വരാൻ ഒരു മനസ്സ് ഉണ്ടായിരുന്നു. പക്ഷെ ഓളുടെ കുടുംബം പിന്നെ ഓളെ തിരിഞ്ഞു നോക്കിയില്ല. ഓൾക്ക് ആരും ഇല്ല എന്ന് പറഞ്ഞത് ബന്ധം ഇല്ലെന്നാ.. ഓളുടെ വീട്ടിലും എല്ലാരും ഉണ്ട്… അങ്ങനെ ഒരു അവസ്ഥ ആ കുട്ടിക്ക് ഉണ്ടാവരുത് എന്ന് കരുതിയാ ഞാൻ അവിടെ പോയി സംസാരിച്ചത്… പിന്നെ നാളെ പോലീസിനെയും പാർട്ടിക്കാരെയും കൂട്ടി അവിടെ പോയി ഓളെ വിളിക്കാം… പക്ഷെ ഇവിടെ ഓളുടെ വീട്ടുകാരുടെ കൺമുന്നിൽ ആരും ഇല്ലാത്തവരായി ഓൾ ജീവിക്കേണ്ടി വരും.. നീ എന്താണെന്നു വെച്ചാൽ ആലോചിച്ചു എന്നോട് പറഞ്ഞോ… "
പറഞ്ഞതും അച്ഛൻ എണീറ്റ് വാതിൽ ചാരി പുറത്തേക്ക് നടന്നു..
രാവിലെ എണീറ്റപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. ഞാനും ഹന്നയും ഒന്നാവുകയാണെങ്കിൽ അതിൽ രണ്ടു കുടുംബക്കാരും വേണം.. അന്ന് ആദ്യമായിട്ട് അച്ഛന്റെ രാജദൂത് എടുത്തു… ആ വണ്ടി ഓടിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും പണ്ടത്തെ
പ്രണയം ഓർത്തിട്ടാണോ എന്തോ ഒരു ആത്മവിശ്വാസം തോന്നുന്നു. നേരെ ഹന്നയുടെ വീട്ടിലേക്ക് വിട്ടു. ഗേറ്റിനകത്തു ഒരുപാട് വണ്ടികൾ കിടക്കുന്നുണ്ട്. വണ്ടി സൈഡ് ആക്കി ഞാൻ വീട്ടിലേക്ക്
കേറിചെന്നു. എന്നെ കണ്ടു ചിലരൊക്കെ തുറിച്ചുനോക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ നേരെ ഹാളിൽ എത്തി. അവിടെ കുറെ പ്രായമായ ആൾക്കാരും, ചെറുപ്പക്കാരും എല്ലാം ഇരിക്കുന്നു. ഹാരിസ് ഹാളിന്റെ നടുവിലെ സോഫയിൽ ഇരിക്കുന്നുണ്ട്.
" യെന്താടാ ഇവിടെ?? അന്നെ ആരാ ഇങ്ങണ്ട് വിട്ടത്?? " ഹാരിസ് അലറി.
" ഹാരിസേ.. എനക്ക് പറയാൻ ഉള്ളത് അന്നോടല്ല, മാളിയേക്കലെ ഹാജ്യാരോടാ… അത് പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാ..ഇയ്യവടെ ഇരുന്നോ.." നോക്കിയിട്ട് ഹാജ്യാരെ എവിടെയും കാണാൻ ഇല്ല…
താഴത്തെ റൂമിൽ ആയിരിക്കും. ഞാൻ റൂമിലേക്ക് കേറിചെന്നപ്പോൾ ഷെൽഹയും ഖദീജുമ്മയും ഹാജ്യാരുടെ രണ്ടു സൈഡിൽ ബെഡിൽ ഇരിക്കുന്നു… രണ്ടാളും കരയുന്നുണ്ട്.എന്നെ കണ്ടു ഷെൽഹ ചാടി എണീറ്റു.
ഞാൻ ഹാജ്യാരുടെ അടുത്ത് ചെന്ന് പറഞ്ഞു, " ഉപ്പാ… ഇങ്ങക്ക് ഇന്നെ അറീണ്ടാവില്ല.. ഞാൻ ആദി. ഒന്നൂടെ എളുപ്പത്തിൽ പറഞ്ഞാ ഇങ്ങളെ മോൾ ഹന്നേനെ ഇഷ്ടപ്പെടുന്ന