. കുറച്ചുനേരം അവിടെ നിന്നപ്പോഴാണ് ഈ ഷട്ടർ പൊക്കി മൊബൈൽ ഷോപ്പിലെ ഒരു പയ്യൻ ഇതാ ഇങ്ങോട്ട് പോരെ , ഇവിടെ ഇരിക്കാമെന്ന് പറഞ്ഞത് .
ഒന്ന് മടിച്ചു . പിന്നെയും അവൻ പറഞ്ഞു
‘പോരെ ഇത്താ ..ഇവിടെ വേറെ ആളുകളുണ്ട് എന്ന് "‘
ഇല്ലെങ്കിൽ കയറേണ്ട എന്നോർത്താണ് ചെന്നത് . പാതി ഷട്ടർ ഉയർത്തി തനിക്ക് കേറാനായി സൗകര്യം ഒരുക്കിയപ്പോൾ ഉള്ളിലേക്ക് നോക്കി . രണ്ടുമൂന്ന് ഫാമിലിയും പിന്നെ സെയിൽസ് ഗേൾസും . ധൈര്യമായി അകത്തേക്ക് കയറി .
" ഇത്താ അകത്തേക്ക് ഇരുന്നോളൂ കേട്ടോ .." സൈഡിലുള്ള ഒരു ക്യാബിൻ തുറന്നു അവൻ പറഞ്ഞപ്പോൾ അകത്തേക്ക് കയറി . "സ്‌പെഷ്യൽ ഷേക്ക് എടുക്കട്ടെയിത്താ "’
എന്നവൻ ചോദിച്ചപ്പോൾ വെറുതെ മൂളി . നല്ല ചൂടായിരുന്നു പുറത്ത് . ശരീരം വിയർത്തിരുന്നു .
അല്പം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ രണ്ടു ഷേക്ക് കൊണ്ട് വന്നു ടേബിളിൽ വെച്ചപ്പോൾ അയാളെ നോക്കിയ താൻ ചാടി എണീറ്റു പോയി ."‘ യാസീൻ "" പുറത്തേക്ക് നീങ്ങാനായി തുടങ്ങിയെങ്കിലും കാലുകൾ ചലിച്ചില്ല . ശരീരം സ്തംഭിച്ച അവസ്ഥ .
"‘ സുലു … പോകല്ലേടോ .. ഇരിക്ക് പ്ലീസ് . പുറത്താളുകളൊക്കെയുണ്ട് . താനൊന്ന് ഒച്ച വെച്ചാൽ മതി പേടിയാണേൽ
. പ്ലീസ് ഇരിക്കടോ . പടച്ചവനായി ഒരവസരം ഒരുക്കി തന്നതാ എനിക്ക് , എന്റെ മൊഞ്ചത്തിക്കുട്ടിയെ കൊതി തീരെ കാണാൻ "‘ യാസീൻ പറഞ്ഞപ്പോൾ രോമങ്ങളൊക്കെ എഴുന്നത് താനറിഞ്ഞു .
"‘പ്ലീസ് ഇരിക്ക് ..ഇരിക്കടോ "‘ യാസീൻ തന്റെ കയ്യിൽ പിടിച്ചു ചെയറിലിരുത്തി , അവന്റെ കൈ കുതറി തെറിപ്പിക്കണമെന്നുണ്ടായിരുന്നു , കഴിഞ്ഞില്ല .
"‘കഴിക്ക് സുലു … ഞങ്ങളുടെ സ്‌പെഷ്യൽ ഷേക്ക് ആണ് . ഡ്രൈ ഫ്രൂട്ട്സും ഐസ് ക്രീമും ഒക്കെയിട്ടുണ്ട് "‘
താൻ അറിയാതെ കഴിച്ചു തുടങ്ങി . ഇടക്കൊന്നവനെ പാളി നോക്കിയപ്പോൾ ഇമ ചിമ്മാതെ തന്നെ നോക്കിയിരിക്കുന്നു . മുഖം തുടുത്തു ചുവന്നത് താനറിഞ്ഞു .
"‘ കടകളൊക്കെ തുറക്കാൻ സമയമായി . താൻ പൊക്കോ . ഞാൻ ചാർജ് ചെയ്തേക്കാം ."‘ യാസീൻ പറഞ്ഞപ്പോഴാണ് ബോധോദയമുണ്ടായത് . ഒരുവിധത്തിൽ എഴുന്നേറ്റ് പുറത്തെത്തി . ഷട്ടറൊക്കെ അപ്പോഴേക്കും
തുറന്നിരുന്നു . ടൗണിൽ മറ്റ് കടകളും തുറന്നിട്ടുണ്ട് . ഇടവലം നോക്കാതെ ഒരോട്ടോയിൽ കയറി വീട്ടിലെത്തി . മെസ്സേജ് ടോൺ വന്നിട്ടും അത് ഓപ്പൺ ചെയ്തു നോക്കിയില്ല .
"‘ചാർജ് ചെയ്തോ മോളെ …"‘ വീട്ടിലെത്തി മുകളിലേക്ക് സ്റ്റെപ്പ് കയറുമ്പോൾ