kambi story, kambi kathakal

Home

Category

സ്വപ്നലോകത്തെ ഹൂറി

By മന്ദന്‍ രാജാ
On 25-03-2023
622180
Back5/25Next
മറുപടി . "‘സുലു .. പ്ലീസ് ഒന്ന് പറയടോ .. താനെന്നെ ഒഴിവാക്കാൻ പറഞ്ഞതല്ലേ "‘ വീണ്ടും നോട്ടി ടോൺ വന്നപ്പോൾ താൻ നോക്കി . യാസീനാണ്‌ . കരയുന്ന ഒരു സ്മൈലിയും . "’ഇതെന്റെ ഹസിന്റെ വീടാണ് യാസിൻ . നിങ്ങൾ എന്റെ പേര് തിരഞ്ഞപ്പോൾ ആരും അതൊന്നും പറഞ്ഞില്ലേ .? " യാസീന് സീൻ ആയി ആ മെസ്സേജ് . പെട്ടന്ന് ഓഫ്‌ലൈനും . കുറച്ചു നേരം കൂടി വെറുതെ നോക്കി . പിന്നെ ഉറങ്ങി എപ്പോഴോ . രാവിലെ എഴുന്നേറ്റതേ നോക്കിയത് യാസീന്റെ മെസ്സേജ് ആണ് . പതിവ് മോർണിഗ് വിഷസ് ഒന്നും വന്നിട്ടില്ല . ഇപ്പോഴും ആൾ ഓഫ്‌ലൈൻ ആണ് . രണ്ടു ദിവസം കഴിഞ്ഞു . മൂന്നാം ദിവസം യാസീന്റെ ഗുഡ് നൈറ്റ് മെസ്സേജ് . തിരിച്ചും ഗുഡ് നൈറ്റ് കൊടുത്തു . അപ്പുറത്ത് എന്തോ ടൈപ്പ് ചെയ്യുന്നുണ്ട് . പിന്നെ ടൈപ്പിംഗ് ഇല്ല കുറെ സമയം ആയിട്ടും മെസ്സേജ് ഒന്നും വരുന്നില്ല . "‘എവിടായിരുന്നു രണ്ട് ദിവസം ?"’ വെറുതെ മെസ്സേജ് വിട്ടു "‘ ഞാൻ ..ഞാൻ മനപൂർവ്വം മെസേജ് അയക്കാത്തതാ "‘ "‘ ഓഹോ ..അതെന്താ ?"’ "‘ സുലുവിനെ മറക്കാൻ "‘ "‘ഓഹോ ..എന്നിട്ട് ?" ""എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല . ആ DP ഒന്ന് മാറ്റുമോ . എനിക്ക് കാണാൻ "" "‘ഇല്ല "" "‘എന്നാൽ ഒരു ഫോട്ടോ


താ സുലു … കാണാൻ "‘ "‘പറ്റില്ല യാസീൻ ..ഗുഡ് നൈറ്റ് "" മെസ്സേജ് വിട്ടുകഴിഞ്ഞു നെറ്റ് ഓഫാക്കി കിടന്നു . പിന്നെയും രണ്ടുമൂന്ന് ദിവസം മോർണിംഗ് നൈറ്റ് വിഷസ് വന്നു . താനും തിരിച്ചയച്ചു . അടുത്ത ദിവസം ഉമ്മയുടെ കൂടെ പർച്ചേസിന് പോയപ്പോൾ ടെക്സ്റ്റയിൽസിൽ യാസീനെ കണ്ടു . എന്തോ വാങ്ങി ഇറങ്ങാൻ തുടങ്ങുകയായിരുന്ന അവൻ ബിൽ അടച്ചിട്ട് വീണ്ടും തങ്ങളുടെ പുറകെ വന്നു . തന്റെയും ഉമ്മയുടെയും പരിസരങ്ങളിൽ അവൻ ചുറ്റിത്തിരിയുന്നത് താൻ കാണുന്നുണ്ടായിരുന്നു . പക്ഷെ യാസിൻ തന്റെ മുന്നിൽ വന്നുപെട്ടില്ല . അന്ന് വൈകിട്ട് ഗുഡ് നൈറ്റ് വിഷ് വന്നപ്പോൾ വെറുതെ ചോദിച്ചു , ‘ പെണ്ണുങ്ങളുടെ പുറകെ നടക്കലാണോ പണി ‘ യെന്ന് . ‘ അങ്ങനെ ള്ള പെണ്ണുങ്ങളുടേം പുറകിൽ നടക്കാറില്ല ഒരു മൊഞ്ചത്തിക്കുട്ടീടെ പുറകെ നടക്കൂന്ന് അപ്പോൾ തന്നെ റിപ്ലൈ വന്നു . എന്തൊപോലെയായി തനിക്ക് അത് വായിച്ചപ്പോൾ . അന്നാദ്യമായി ശരീരമാകെ കോരിത്തരിച്ചു . "‘സുലു എന്ത് വാങ്ങാൻ പോയതാ ?" "‘ഉമ്മാടെ കൂടെ ?" "‘പർദ്ദയോ ?" "‘അല്ല .." "‘ചുരിദാറാവും . ഒന്നിട്ട് ഒരു ഫോട്ടോ എടുത്തുഡിപി ആക്ക് സുലു ..പ്ലീസ് "‘ "‘ ചുരിദാറൊന്നുമല്ല


© 2025 KambiStory.ml