?" പോസ്റ്റ് ചെയ്തിട്ടവൾ ഡിലീറ്റ് ആക്കിയെങ്കിലും യാസീന്റെ റിപ്ലൈ വന്നിരുന്നു .
"‘കാണും തോറും കാണാൻ തോന്നുവാ … എന്റെ മൊഞ്ചത്തിക്കുട്ടിയെ "‘ സുലേഖ ബെഡിലേക്ക് മൊബൈൽ വെച്ചിട്ട് കമിഴ്ന്നു കിടന്നു …എന്നിട്ട് യാസീന്റെ ഡിപിയിൽ ഒരുമ്മ കൊടുത്തു .
"‘മൊഞ്ചത്തിക്കുട്ടി .. ഈ കിളിയും പൂവുമല്ലാതെ ഫോട്ടോയിട് ""
"‘ഇക്കാക്ക് ഇഷ്ടമില്ല …"‘
"‘ശ്ശൊ .. മനുഷ്യനിവിടെ ഒന്ന് കാണാൻ ഭ്രാന്ത് പിടിച്ചിരിക്കുവാ …"‘
"‘ന്നെ …എന്നാത്തിനാ കാണണെ .."
"‘അത് കൊള്ളാം ..ന്റെ മൊഞ്ചത്തിക്കുട്ടിയെ അല്ലാണ്ട് വേറെയാരെയാ ഞാൻ കാണണ്ടേ ? …""
"‘ന്റെ കല്യാണം കഴിഞ്ഞതാന്ന് പറഞ്ഞില്ലേ …"‘
"‘അതിന് …അതറിഞ്ഞോണ്ടല്ലോ ഞാൻ മൊഞ്ചത്തിക്കുട്ടീനെ ഇഷ്ടപ്പെട്ടെ .."‘
"‘ന്നാ ..അത് നിർത്തിക്കോ ..""
"‘എന്ത് നിർത്തിക്കോളാനാ ?"’
"‘ന്നെ ഇഷ്ടപ്പെടുന്നെ …"‘
"‘മൊഞ്ചത്തിക്കുട്ടിയെന്നെ ഇഷ്ടപ്പെടണ്ടന്നെ ..എനിക്കിഷ്ടാ …"‘
"‘ വേണ്ട ..ന്നെ ഇഷ്ടപ്പെടേണ്ട ""
"‘ മൊഞ്ചത്തിക്കുട്ടി കാര്യായിട്ട് പറഞ്ഞതാണോ ?"’
"‘ഹമ് …"‘
"‘എന്നാൽ ഗുഡ് നൈറ്റ് .. മിസ് യൂ …""
പെട്ടന്ന് യാസീന്റെ ഫോൺ ഓഫ്‌ലൈൻ ആയപ്പോൾ സുലേഖ ഒന്ന് പരിഭ്രമിച്ചു
.
.വെളുപ്പിനെ ഉമ്മ വിളിച്ചപ്പോഴാണ് സുലേഖ എണീറ്റത്
"‘മോളെ ..ഞങ്ങളിറങ്ങുവാ …ജബ്ബാറൊക്കെ അവിടുന്നിറങ്ങി …നിന്റെ മുഖമെന്താ വാടിയിരിക്കുന്നെ ..ഏഹ് ? പനി വല്ലതുമാണോ ? ഡോക്ടറെ കാണണോ "
"‘ഹേ ..ഇല്ലുമ്മ .. ഇന്നലെ ഉറക്കം ശെരിയായില്ല അതാ ..""
"‘എന്നാൽ ഞങ്ങള് പോയിക്കഴിഞ്ഞു വാതിലടച്ചുറങ്ങിക്കോ . പത്തിരീം ബീഫും ഇരിപ്പുണ്ട് . ഉപ്പ ഇന്നലെ വന്നപ്പോ പത്തിരി വാങ്ങിച്ചായിരുന്നു .രാവിലെ പോകേണ്ടത് കൊണ്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടല്ലോന്ന് കരുതി . നീ വല്ലോം കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ?"’
"‘ദേ .. ജബ്ബാറൊക്കെ എത്തി "‘മുറ്റത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദവും ഉപ്പയുടെ വിളിയും കേട്ടപ്പോൾ ഉമ്മയുടെ പുറകെ സുലേഖയും വരാന്തയിലെത്തി .
അവർ പോയതും സുലേഖ തന്റെ മുറിയിലെത്തി .. വിശക്കുന്നുണ്ടായിരുന്നില്ല അവൾക്ക് . പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിയത് . ഓൺലൈനിൽ അവനെ കാത്തിരുന്നെങ്കിലും യാസീൻ പിന്നെ ഓൺലൈനിൽ വരാത്തത് അവളെ വിഷമിപ്പിച്ചു .താനവനെ സ്‌നേഹിക്കുന്നുണ്ടെന്ന് ബോധ്യമായ സുലേഖ അവന്റെ പ്രൊഫൈലിൽ മുഖമമർത്തി കരഞ്ഞു .
"‘ ഗുഡ്മോർണിംഗ് "‘ എത്രാമത്തെ