പറയാനാ രഘൂ? ഇപ്പോൾ സംസാരിക്കാമോ?
തീർച്ചയായും… ഞാൻ ഫോണും ഗ്ലാസുമെടുത്ത് വരാന്തയുടെ അറ്റത്തു പോയി നിന്നു. ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.
രഘൂ… തരംഗങ്ങളിലൂടെ മധുരസ്വരം.. ചങ്കിലൊരു നൊമ്പരം.
ചേച്ചീ… സ്വരമിത്തിരി വിറച്ചിരുന്നു.
നിന്റെ അത്താഴം കഴിഞ്ഞോ?
ഇല്ല.
എന്തെടുക്കുവാ?
റം കുടിക്കുന്നു…
ഓഹോ! വേറെ ഇത്തരം നല്ല ശീലങ്ങളുണ്ടോ?
എന്താണില്ലാത്തത് ചേച്ചീ… ഞാൻ ചിരിച്ചു..
എടാ ചെക്കാ… അധികം വേണ്ട. ചങ്കു വാടിപ്പോകും.
സാരമില്ല ചേച്ചീ.. എന്തായാലും പ്രത്യേകിച്ചാർക്കും വല്ല്യ പ്രശ്നമൊന്നും കാണത്തില്ല. ഞാൻ ചിരിച്ചു.
വേണ്ടടാ… എന്റെ ഓഫീസിന്റെ ഡിസൈൻ ആരു നോക്കും? അതു കഴിഞ്ഞു മതി നിന്റെ ലഹരിട്രിപ്പ്! ചേച്ചിയും ചിരിച്ചു. ആ വെള്ളമൊഴുകുന്നപോലുള്ള കുണുങ്ങിച്ചിരി ഒഴുകിവന്നപ്പോൾ മേലൊന്നു കിടുത്തു. ഒറ്റ വലിക്ക് ബാക്കി ഗ്ലാസു കാലിയാക്കി.
ചേച്ചീ.. രാത്രി കുളിക്കാറുണ്ടോ? റമ്മിന്റെ പിടിത്തത്തിൽ നാവിന്റെ കെട്ടഴിഞ്ഞു.
മുടിയൊന്നും ഒണങ്ങൂല്ലടാ.. ഒന്നു മേൽക്കഴുകി. ചേച്ചി ഒരു മടിയുമില്ലാതെ പറഞ്ഞു. ആ നിനക്കൊക്കെ ഞങ്ങളു പെണ്ണുങ്ങളുടെ വെഷമം വല്ലതുമറിയണോ?
അല്ല.. ഞാൻ കുളിച്ചോന്നറിഞ്ഞിട്ട് നെനക്കെന്താടാ? ആ കുസൃതി നിറഞ്ഞ സ്വരം…. ഒരു ചിരി ഒളിഞ്ഞിരുന്നോ?
ഓ… ചേച്ചീടെ മണം…. കുളിച്ചാലതു പോവത്തില്ലേ.. അതാ… അതിനകം രണ്ടാമത്തെ ഡ്രിങ്കുമൊഴിച്ച് ഒരു വലിവലിച്ചപ്പോൾ ഒരു കണ്ട്രോളുമില്ലാതെയായ ഞാൻ വെച്ചുകാച്ചി.
എന്റെ മണത്തിനെന്താടാ? ആ സ്വരം മൃദുവായി… തൂവൽ പോലെ തഴുകുന്നതായി…
എനിക്കറിഞ്ഞൂട ചേച്ചീ… ചേച്ചി അടുത്തുവരുമ്പഴ് കണ്ണടച്ചാലും ഞാനറിയും. ആ മണമെന്റെ മൂക്കിന് എവിടെയാണേലും തിരിച്ചറിയാൻ പറ്റും. ഞാനൊന്നു ശ്വാസം ആഞ്ഞുവലിച്ചു. ദേ ഇപ്പഴുമറിയാം …. എന്റെ തൊട്ടടുത്തൊണ്ട് ചേച്ചി..
ചേച്ചിയുടെ ശ്വാസമുയർന്നു താഴുന്നത് ഞാനറിഞ്ഞു. നീ പോയി വല്ലതും കഴിച്ചിട്ടു കിടക്ക്.. പിന്നേ… ആരുമില്ലെന്നാരു പറഞ്ഞു? ഗുഡ്നൈറ്റ്!
സ്വീറ്റ് ഡ്രീംസ് ചേച്ചീ… ഗ്ലാസ് ടോപ്പുചെയ്തിട്ട് മുറ്റത്തിറങ്ങി. വെറുതേ നടന്നു. ഒരിറക്കുകൂടി. ഇപ്പോൾ ചീവീടുകളുടെ ചിലപ്പ് സംഗീതമായിത്തോന്നുന്നു. രാത്രിയുടെ ഗീതം. അങ്കിളിന്റെ വീടിന്റെ മതിലിനടുത്ത് എന്തൊരു സുഗന്ധം.. വള്ളിയിൽ പാതിവിടർന്ന പൂവ്! നിശാഗന്ധിയാണോ? ഇന്ദ്രിയങ്ങൾ