മാത്രം. ആന്റിയുടെ നിലപാട് എനിക്കലുകൂലമല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഹേമയോടു ലീഡു ചെയ്യാൻ പറഞ്ഞു. ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമിടപെട്ടു. ഒരു മണിക്കൂറിനകം ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചു. മീറ്റിങ്ങിനിടെ ഇടയ്ക്കെല്ലാം മുനവെച്ച നോട്ടങ്ങൾ എന്റെ നേർക്കു തിരിഞ്ഞു!
ഞങ്ങൾ രണ്ടുമൂന്ന് ഓപ്ഷൻസ് തരാം. മാഡത്തിന് തിരഞ്ഞെടുക്കാം. ഞാൻ പറഞ്ഞു. മൂന്നു ദിവസത്തെ സമയം വേണം. ഞങ്ങളൊരു ചെറിയ പ്രസന്റേഷൻ ചെയ്യാം.
ശരി. നിങ്ങൾ സെക്രട്ടറിയോട് പറഞ്ഞ് എന്റെ കലണ്ടർ നോക്കൂ. കൈകൂപ്പി ഞങ്ങളിറങ്ങി.
ഹേമയ്ക്കൊരു കോളു വന്നു. അവൾ സംസാരിക്കാൻ ഓഫീസിന്റെ വെളിയിലേക്ക് പോയി. സെക്രട്ടറി സമയം തന്നു. പെട്ടെന്ന് ഒരു ഫോൺ. ഇല്ല മാഡം, പോയിട്ടില്ല.. ശരി… മാഡം വിളിക്കുന്നു. അവളെന്നെ നോക്കി.
ഒന്നൂടി ആ സുന്ദരിയെ കാണാമെന്നോർത്തപ്പോൾ ഹൃദയം തുള്ളിച്ചാടി.
രഘൂ… ആ മുഖത്ത് ഗൗരവം. ഇരിക്കൂ.
ഞാനും സീരിയസ്സായി.
നോക്കൂ… ആന്റി പറഞ്ഞു. മനീഷി…ഈ ഓർഗനൈസേഷൻ, സ്ത്രീകളുടെ രക്ഷയ്ക്കാണ്. ഒറ്റപ്പെടുന്നവർ, ഉപദ്രവമേറ്റവർ, ഉപേക്ഷിക്കപ്പെട്ടവർ… ആരുമില്ലാത്തവർ… അപ്പോൾ അടിപിടിയൊണ്ടാക്കി
നടക്കുന്ന അക്രമികളുടെ കൂടെ ബിസിനസ് ഡീലിങ്സ്… എനിക്കു പറ്റില്ല. ഹേമ ഈസ് ഓക്കെ. കൂടെ വേറെയാരെങ്കിലും വരണം. ഞാൻ ശ്രീനിയെ വിളിച്ചാലോ എന്നു ചിന്തിച്ചതാണ്. പിന്നെ രഘുവിനെ അറിയാവുന്നതുകൊണ്ട് നേരിട്ട് പറയാന്നു വെച്ചു. ആന്റിയുടെ ശബ്ദം ശാന്തമായിരുന്നു.
ദേഷ്യം വരണ്ടതാണ്. എന്തോ ഒരെംപതി തോന്നി. മാത്രമല്ല ആന്റി മുൻധാരണകൾ വെച്ചാണ് സംസാരിക്കുന്നത് എന്നു തീർച്ച.
മാഡം….. ആന്റി കൈ പൊക്കി. നനഞ്ഞ കക്ഷത്തിലേക്കു പാളിയ കണ്ണുകൾ ഞാൻ പണിപ്പെട്ടു പിൻവലിച്ചു. ആന്റീന്നു വിളിക്കാം. ആദ്യമായി എന്റെ നേരെയും ആ പുഞ്ചിരി! ഹൃദയം പിന്നെയുമലിഞ്ഞു തുടങ്ങി.
ഞാനൊരക്രമിയൊന്നുമല്ല. സ്ത്രീകളുടെ നേരേ ഒരിക്കലും കൈ പൊക്കിയിട്ടില്ല. ഞാൻ പറഞ്ഞു തുടങ്ങി. ചില സാഹചര്യങ്ങളിൽ വേണ്ടത്ര ചിന്തിക്കാതെ എടുത്തുചാടിയിട്ടുണ്ട്. അതിനുള്ള ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇത്തരം ചെറിയ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നത്. വരുമാനം ഗുണ്ടാപ്പണിയിലൂടൊന്നുമല്ല. കഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണം ആണീ മനീഷിയുടെ ലക്ഷ്യമെങ്കിൽ, പണിയെടുത്തു ജീവിക്കുന്ന ബാക്കിയുള്ളവരേയും