അതാണ് ചിന്തിച്ചത്…
വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു.. തിരിച്ചു വന്നപ്പോൾ ഡോർ തുറന്നു വന്നതു നീലിമ ആണ്…
കുളിച്ചിട്ടു വിടർത്തിയിട്ട മുടിയിഴകൾ..നെറ്റിയിൽ ഭസ്മം തൊട്ടിരിക്കുന്നു..അമ്മയുടെ നെറ്റിയിലും കണ്ടിരുന്നു ഭസ്മം…കഞ്ഞി അവളുടെ കയ്യിലേക് കൊടുത്തു…ആ വിരലുകളിലെ സ്പർശം…കുളിരുന്നതായിരുന്നു…
അവൾ ഒന്നും മിണ്ടിയില്ല അമ്മ ഉള്ളത് കൊണ്ടാവണം… എങ്കിലും അവളുടെ മൗനം… അതിനു പോലും ആയിരം വാക്കുകളുടെ സൗന്ദര്യം ആയിരുന്നു
വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അതിനെയാണ് നാം മൗനമെന്നു വിളിക്കുന്നത്..ഏതോ മിസ്റ്റിക് കവിയുടെ വാക്കുകൾ ഓർത്തു പോയി..
ഞാൻ അടുത്ത റൂമിലേക്കു നടന്നു.. അവൾ വാതിൽ അടച്ചിരുന്നില്ല ഞാൻ നടന്നു പോകുന്നത് നോക്കുകയാണോ… ഒന്നു തിരിഞ്ഞു നോക്കി.. അതെ അവൾ നോക്കി നിക്കുന്നുണ്ട് ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയത് കൊണ്ടാവണം അവൾ കതക് അടച്ചു…
റൂമിലെത്തി.. അച്ഛന് കഞ്ഞി കോരി കൊടുത്തു..
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു.. അച്ഛന് ഒരു ഇൻജെക്ഷൻ കൊടുക്കാൻ ഉണ്ടത്രേ…
അവൾ ഇൻജെക്ഷൻ എടുത്തു തിരിച്ചു പോവുമ്പോൾ എന്റെ മുഖത്തേക്
നോക്കി ഒന്ന് ചിരിച്ചു…ഞാനും ഒന്ന് ചുണ്ടിൽ ഒരു ചിരി വരുത്തി..
വീട്ടിൽ നിന്നും അമ്മയുടെ കാൾ വന്നു കുറച്ചു നേരം സംസാരിച്ചു.
അച്ഛന്റെ വിവരങ്ങൾ ഒക്കെ പറഞ്ഞു..
"മോനെ അമ്മാവൻ വിളിച്ചിരുന്നു.. അവരോടു എന്താ പറയേണ്ടത്.. അച്ഛൻ രണ്ടു ദിവസം കൊണ്ടു ഡിസ്ചാർജ് ആവുമെങ്കിൽ… അത് കഴിഞ്ഞു നീ പെണ്ണ് കാണാൻ ചെല്ലും എന്നു പറയട്ടെ…"
"വേണ്ടമ്മേ ഇപ്പൊ വേണ്ട….കുറച്ചു കഴിയട്ടെ അത് വേണ്ടാന്ന് പറഞ്ഞേക് "
"എത്ര നാളാ ഇങ്ങനെ നീട്ടി കൊണ്ടു പോകുന്നെ… എനിക്ക് വയ്യാണ്ടായി കേട്ടോ"
രണ്ടു മൂന്നു പെണ്ണ് കണ്ടെങ്കിലും എന്തോ ഒന്നും ഇഷ്ടപ്പെട്ടില്ല…പിന്നെ ലാസ്റ്റ് വീട്ടുകാർക്കു ഇഷ്ടപെട്ട ഒന്നിനെ നോക്കിയപ്പോ അതിന്റെ ജാതകം ചേരില്ല അത്രേ….
ഈ ആലോചന അമ്മാവൻ കൊണ്ടു വന്നതാണ് ആദ്യം ജാതകം നോക്കിയിരുന്നു… അമ്മയ്ക്ക് ഈ ജാതകത്തിലൊക്കെ വിശ്വാസം ആയ കൊണ്ടു ഞാൻ ആണ് പറഞ്ഞത് ഇനി ജാതകം നോക്കീട്ടു പെണ്ണ് കാണാൻ പോകാന്നു… എന്റെ ജാതകത്തിൽ എന്തോ ദോഷം ഉണ്ടത്രേ.. അപ്പോ അതിനു ചേരുന്ന ജാതകം വേണമെന്ന്.. പിന്നെ പഴയ ആൾക്കാരുടെ വിശ്വാസം അല്ലേ.. എന്ത് സംഭവിച്ചാലും വന്നു കേറുന്ന പെണ്ണിന്റെ