kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
283060
Back2/38Next
" കണ്ടപ്പോൾ തന്നെ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു….. " ഞാൻ വന്നിട്ട് ഒരാഴ്ച ആയി വല്യമ്മേ… " ഉള്ളിൽ വെറുപ്പാണെങ്കിലും പുറത്തു ചിരിച്ചു കൊണ്ട് ഞാനവരോട് പറഞ്ഞു…  ഇല്ലെങ്കിൽ ചിലപ്പോൾ അതു മതി തള്ളക്ക് ഇന്നത്തെ വാർത്തക്ക്.. " നിന്റെ കെട്ട്യോൻ വന്നില്ലെടീ?  " ഓഹ്…. തള്ള വിടുന്ന ലക്ഷണം ഇല്ല… . " ഇല്ലമ്മേ നാളെ വരുമായിരിക്കും…. " അവരോടങ്ങനെ ഒരു നുണയും പറഞ്ഞു ഞാൻ വേഗം പുറത്തിറങ്ങി… ..  ഇല്ലെങ്കിൽ ചിലപ്പോൾ എല്ലാം പൊളിയും  .  മനസ് വായിച്ചെടുക്കാൻ ഇവര് കഴിഞ്ഞേ ഒള്ളു വേറെ ആരും…  പിന്നെ അങ്ങേരു വരില്ലെന്നെങ്ങാനും ഇതിനോട് പറഞ്ഞു പോയാൽ പിന്നെ അതുമതി ….  പൊടിപ്പും തൊങ്ങലും വച്ചെന്തെങ്കിലും ഒക്കെ പറഞ്ഞുണ്ടാക്കി എന്റെ ഉള്ള വില കൂടി കളയും ..ഉറപ്പു….  ഒന്നാമത്  ആ കുരങ്ങന്റെ കൂടെ ഇറങ്ങി പോയി എന്ന ചീത്തപ്പേര് ഒന്ന് മാറിവരുന്നേ ഒള്ളു …….അടുക്കളയിൽ നിന്നറങ്ങിയതേ  വാതിൽ ചാരി നിൽക്കുന്ന ചിന്നുവിനെ ആണ് കണ്ടത്.. " ഓഹ് ഞെട്ടിപ്പോയല്ലോടീ പോത്തേ…  നിനക്ക് ഒന്നു മിണ്ടീ പറഞ്ഞും ഒക്കെ നിന്നു കൂടെ.. " " ഈ ചേച്ചി എന്തിനാ എന്റെ മെക്കിട്ടു കേറുന്നേ.. " " ഞാൻ
ആരുടേം മെക്കിട്ടു കേറുന്നില്ല പോരെ..? " അതും പറഞ്ഞു അവളെയൊന്നു തൊഴുതു കാണിക്കുമ്പോൾ വല്യമ്മയോടുള്ള അമർഷം തീർക്കുകയായിരുന്നു  ഞാൻ….  ശേഷം പതിയെ ഞാൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു.. " അപ്പോൾ ശരിക്കും ഏട്ടനും ആയിട്ട് വഴക്കാണല്ലേ?  " ചെറു പുഞ്ചിരിയോടെ ചിന്നു അതു ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി തരിച്ചു…..  ഇവളിതെങ്ങനെ അറിഞ്ഞു..ദൈവമേ.. ?  ഞാനിത് ആരോടും പറയാത്തതാണല്ലോ.. ചിന്തിച്ചു തീരും മുൻപേ ഞാൻ ചിന്നുവിന് നേർക് തിരിഞ്ഞു…. " നീ എങ്ങനെ അറിഞ്ഞു? ഓഹ്…. അങ്ങേരു വിളിച്ചു പറഞ്ഞു കാണും. അല്ലെ?  " " എന്നെ ആരും വിളിച്ചില്ല.  വന്നപ്പോൾ മുതൽ തോന്നിയതാ എന്തോ ഉണ്ടെന്നു .. ശ്രീയേച്ചീടെ  ഈ മുഖവും വീർപ്പിച്ചുള്ള  നടത്തവും…..  ദേഷ്യവും  ഒക്കെ കണ്ടപ്പോ തോന്നി . ഇടക്ക് അമ്മായിയും ചോദിച്ചു  നിങ്ങൾ തമ്മിൽ വല്ല വഴക്കും ആണോ എന്ന്?  " " അയ്യോ അമ്മയോ?  എന്നിട് നീ എന്ത് പറഞ്ഞു?  " " അങ്ങനെ ഒന്നുമില്ല.  എന്നോടൊന്നും പറഞ്ഞില്ലെന്നു പറഞ്ഞു… " അതേതായാലും നന്നായി.  ഇവളറിയാത്ത ഒരു രഹസ്യവും എനിക്കില്ലെന്നു അമ്മക്ക് അറിയാം. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ് ഇവളെന്നാണ് അമ്മ പറയാറ്…

© 2024 KambiStory.ml