കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റ് അവള്‍ വസ്ത്രങ്ങള്‍ നല്‍കി. ഞാനവ ധരിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി. തീര്‍ത്തും മ്ലാനമായിരുന്നു അത്. “പോട്ടെ” ഞാന്‍ ചോദിച്ചു. മറുപടിയായി സുമന്‍ എന്റെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരഞ്ഞു. അവളെ ചേര്‍ത്തുപിടിച്ച് ഞാനങ്ങനെ കുറേനേരം നിന്നു. അവസാനം അകന്നുമാറി അവള്‍ തലയാട്ടി. കുഞ്ഞുങ്ങളെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടായിരുന്നു അതെന്ന് മാത്രം. “എന്തിനാ മോളെ നീ കരയുന്നത്?” തകര്‍ന്ന മനസ്സോടെ ഞാന്‍ ചോദിച്ചു. അവളെ ആ രൂപത്തില്‍ കണ്ടിട്ട് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. “ഞാന്‍..ഞാന്‍ സ്നേഹിച്ചുപോയി..ആദ്യമായി..ആദ്യമായി…” അവള്‍ വിതുമ്പലിനിടെ പറഞ്ഞു. എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നെ പിരിയാന്‍ അവള്‍ക്ക് വയ്യ. അതാണ് ഈ കരച്ചില്‍. ആദ്യമായി അവള്‍ ഒരാളെ സ്നേഹിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ അവളുടെ വിവാഹം???? “സുമന്‍, നീ നിന്റെ ഭര്‍ത്താവിനെ സ്നേഹിക്കുന്നില്ലേ?” അവളുടെ മിഴികളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. “സ്നേഹിച്ചിരുന്നെങ്കില്‍, നിങ്ങളിവിടെ
എന്റെ കട്ടിലില്‍ എത്തുമായിരുന്നോ?” ഒരു മറുചോദ്യം ആയിരുന്നു എനിക്കവള്‍ തന്ന ഉത്തരം. “പിന്നെന്തിന് നീ അയാളെ വിവഹം ചെയ്തു?” “എന്റെ അച്ഛന്‍ എന്നെ അയാള്‍ക്ക് വിറ്റതാണ്. അയാള്‍ക്ക് ഒരു ജോലിക്കാരിയെ ആയിരുന്നു വേണ്ടത്. ധനമോഹിയായ എന്റെ അച്ഛന്‍ എന്നെ അയാള്‍ക്ക് ഭാര്യയായി നല്‍കി. ഇന്നേവരെ എന്നെ അയാള്‍ ഒന്നും ചെയ്തിട്ടില്ല. അയാള്‍ക്ക് അതിനുള്ള കഴിവില്ല. ആഹാരം ഉണ്ടാക്കി നല്‍കാന്‍ ഒരാള്‍; അതാണ് ഞാന്‍” “നിന്റെ അച്ഛന്‍?” ഞെട്ടലോടെ ഞാന്‍ ചോദിച്ചു. “എന്നെ വിറ്റ പണവുമായി അയാള്‍ എങ്ങോ പോയി. എനിക്കിനി ഇവിടെ ജീവിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ഈ നാട്ടിലെ ഒരു പുരുഷനെയും എനിക്ക് ഇഷ്ടവുമല്ല. എല്ലാം വൃത്തികെട്ടവരാണ്..വൃത്തികെട്ടവര്‍” ഉച്ചയ്ക്ക് ട്രെയിനില്‍ വച്ച് ആ തടിയന്റെ കൂടെ ഇവളെ കണ്ടപ്പോള്‍ എന്താണ് ഞാന്‍ ധരിച്ചത്? അവിടെ നിന്നും ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ആ ധാരണ? അസംതൃപ്തയായ കടിമൂത്ത ഭാര്യ! അതായിരുന്നു ബ്ലഡി മദ്രാസിയായ ഞാന്‍ അവളെപ്പറ്റി അപ്പോള്‍ ധരിച്ചത്! ഇപ്പോഴിതാ നിസ്സഹായയായ, ആരാരും ആശ്രയമില്ലാത്ത ഗതികെട്ട പെണ്ണായി