പറഞ്ഞു.
"എൻറെ സന്ദീപേ…"
ഹേമലത സന്ദീപിന്റെ നേരെ നോക്കി.
"ഇതുപോലെ ഒരു പെണ്ണാണ് എങ്കിൽ ടീച്ചർ അല്ല, പ്രധാനമന്ത്രിയായാൽ പോലും നിന്നെ ഞാൻ കുറ്റം പറയില്ല…"
ഹേമലത പിന്നെ ലത്തീഫയുടെ മുഖം ഇരുകൈകളിലുമെടുത്തു.
"നീ പേടിക്കണ്ട മോളെ..ഇവിടെ സേഫ് ആണ് നീ …നിനക്ക് വേണ്ടി ഞാനിന്ന് ഒരു പുഷ്പാഞ്ജലി കഴിച്ചു..പ്രാർത്ഥിച്ചു..പക്ഷെ…"
ലിസിയും ജിസ്മിയും മണിക്കുട്ടനും ഹേമലതയെ നോക്കി.
"എന്താടീ?"
ലിസി ഹേമലതയുടെ തോളിൽ പിടിച്ചു.
"നീ ആളെ പേടിപ്പിക്കാതെ കാര്യം പറ ഹേമേ!"
ഹേമലത എല്ലാവരെയും നോക്കി.
"ആദ്യമായാണ് പ്രാർത്ഥിക്കുമ്പോൾ ഒരു തടസം ..പേടി ഒക്കെ തോന്നിയത്..സന്ദീപിനും ലത്തീഫയ്ക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ..അപ്പോൾ …എന്തോ എന്റെ മേത്ത്ന്ന് ഒരു തീയിറങ്ങി സന്ദീപിനെ ദഹിപ്പിക്കുന്ന ഒരു ഫീൽ എനിക്കുണ്ടായി..എന്റെ വീട്ടിൽ സന്ദീപ് സേഫ് അല്ലെ എന്ന് പോലും ഞാൻ കരുതി…"
കേട്ട് നിന്നവരിൽ ആ വാക്കുകൾ അൽപ്പമെങ്കിലും പരിഭ്രമമുണ്ടാക്കി.
"ചേച്ചി ഒന്നുമോർത്ത് പേടിക്കണ്ട!"
പെട്ടെന്ന് മണിക്കുട്ടൻ പറഞ്ഞു.
"ഇവർക്ക് ഒന്നും ..ഒരാപത്തും വരില്ല .."
ദൃഢമായിരുന്നു അവന്റെ വാക്കുകൾ.
"നിങ്ങള്
ഇവിടെ ഇരി,"
ലിസി അടുക്കളയിലേക്ക് കയറി.
"പോയേക്കരുത്.ഞാനിപ്പം വരാം…"
"ഞാനും വരുന്നു മമ്മി…"
ജിസ്മിയും ലിസിയോടൊപ്പം അടുക്കളയിലേക്ക് പോയി.
"ഒരു മിനിറ്റ്…"
ഹേമലത ലത്തീഫയുടെ തോളിൽ പിടിച്ചു.
"ഒന്നിങ്ങ് വന്നേ,,"
ലത്തീഫ ഹേമലതയോടൊപ്പം ചെമ്പകത്തിന്റെയടുത്തേക്ക് പോയി.
"വാ, ആ പെണ്ണുങ്ങൾ അടുക്കളയിൽ എന്തെടുക്കുവാണ് എന്ന് നോക്കാം,"
മണിക്കുട്ടൻ സന്ദീപിനെയും കൊണ്ട് അകത്തേക്ക് കയറി.
"എന്താ ചേച്ചി?"
ലത്തീഫ ഹേമലതയോട് ചോദിച്ചു.
"മോളെ …"
ഹേമലത അവളെവിളിച്ചു.
"ചേച്ചി പറയൂ,എന്താണെങ്കിലും…"
"മോളെ നമ്മൾ ഇപ്പോൾ ഒരു മന്ത്രവാദിയുടെ ആഭിചാര ശക്തിക്കടിയിലാണ്…അത് കൊണ്ട്.."
"അത് കൊണ്ട്…?"
"നമ്മുടെ നോക്കും വാക്കും പ്രവർത്തിയും എല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല…"
"അങ്ങനെ ചേച്ചിക്ക് അനുഭവപ്പെട്ടോ?"
ഒരു പുഞ്ചിരിയോടെ ലത്തീഫ ചോദിച്ചു.
"മോൾ ഒരു ലക്ച്ചറർ ആണ് ..സെൻസിബിൾ ആണ് …കാര്യങ്ങൾ റീസണബിൽ ആയി കാണാനുള്ള കഴിവുണ്ട് …അതുകൊണ്ട്…"
"ചേച്ചി…"
ലത്തീഫ ഹേമലതയുടെ തോളിൽ രണ്ടുകൈകളും ചേർത്തു.
"ചേച്ചിക്ക് പറയാൻ വിഷമമുണ്ട് എന്നെനിക്കറിയാം…