ചെയ്തു.
"ഹൌ ആർ യൂ…?"
"ഫൈൻ ..താങ്ക് യൂ ..യൂ?"
"ഫൈൻ…"
"ഹ്മ്മ് …"
"ഈസ് തലശ്ശേരി എ ബിഗ് ടൌൺ?"
"നോട്ട് ബിഗ് ..യൂ ക്യാൻ ചെക്ക് ഇൻ ഗൂഗിൾ.."
"ഓക്കേ ..ഈസ് ലത്തീഫ വർക്കിങ് ദേർ?"
എന്താണ് ഉത്തരമായി പറയേണ്ടത്? മിസ്സിവിടെ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ചോദ്യം. അത് വരെയുള്ള ചാറ്റ് സന്ദീപ് സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.
"ഞാൻ എന്താണ് പറയേണ്ടത്?"
അവൻ ലത്തീഫയ്ക്ക് മെസേജ് ചെയ്തു.
"നമ്മുടെ റിലേഷൻഷിപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഉള്ളത് പോലെ മോൻ പറഞ്ഞോ,"
ലത്തീഫയുടെ മറുപടി വന്നു.
"യെസ് ..ഷീയീസ് ടീച്ചിങ് ഹിയർ…"
സന്ദീപ് ഇന്ദ്രാണിയ്ക്ക് മെസേജ് ചെയ്തു.
"ഡിഡ് ഷി ടെൽ യൂ എനിതിങ് എബൗട്ട് രവി ..രവിരാജ് തിവാരി?"
ഇന്ദിരയിൽ നിന്നെത്തിയ ആ സന്ദേശം സന്ദീപിനെ കുഴക്കി.
കൂടുതൽ ആലോചിക്കാതെ അവൻ ആ മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.
"പറഞ്ഞിട്ടുണ്ട് എന്ന് പറയൂ,"
ലത്തീഫയുടെ മറുപടി വന്നു.
"ഉണ്ട്, പറഞ്ഞിട്ടുണ്ട്…"
സന്ദീപ് ഇന്ദ്രാണിക്ക് മെസേജ് ചെയ്തു.
സന്ദീപ് അവളുടെ മറുപടിയ്ക്ക് കാത്തു.
നോക്കിയിരുന്നതല്ലാതെ ഇന്ദ്രാണിയിൽ നിന്ന് പ്രതികരണമെന്നുണ്ടായില്ല.
അൽപ്പം
കഴിഞ്ഞ് സന്ദീപ് ഹേമന്തിനെ വിളിച്ചു.
ഉണ്ടായ സംഭവം പറഞ്ഞു.
ഹേമന്ത് ഉടൻ തന്നെ സന്ദീപിന്റെ വീട്ടിലേക്ക് ബൈക്കിൽ വന്നു.
ഏകദേശം നാല് കിലോമീറ്റർ ദൂരമുണ്ട് അവരുടെ വീടുകൾ തമ്മിലുള്ള അകലം.
ഇരുവരും ലത്തീഫയുടെ വീട്ടിലേക്ക് തിരിച്ചു. സന്ദീപിന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്.
പോകുന്നതിന് മുമ്പ് അവർ ലത്തീഫയെ വിളിച്ച് അറിയിച്ചിരുന്നു.
അവർ ലത്തീഫയുടെ വീടിനടുത്തെത്തി.
ദൂരെ നിന്ന് തന്നെ ഗേറ്റിലൂടെ ഒരു കറുത്ത ജീപ്പ് പുറത്തേക്കിറങ്ങിപ്പോകുന്നത് അവർ കണ്ടിരുന്നു.
ഹേമന്ത് വേഗത്തിൽ ബൈക്കോടിച്ച് അകത്തേക്ക് കയറി.
സിറ്റൗട്ടിൽ തന്നെ ലത്തീഫ നിൽക്കുന്നത് അവർ കണ്ടു.
അവരെക്കണ്ട് അവൾ പുഞ്ചിരിച്ചു.
"മാഡം, ആരാ ഇപ്പം ഇവ്ട്ന്ന് പോയത്?"
ബൈക്കിൽ നിന്ന് ചാടിയിറങ്ങി സന്ദീപ് ചോദിച്ചു.
അപ്പോഴേക്കും കോമ്പൗണ്ടിന്റെ ഒതുക്കിൽ ബൈക്ക് പാർക്ക് ചെയ്തതിന് ശേഷം ഹേമന്തും അങ്ങോട്ടേക്ക് വന്നു.
"ആരാ മാഡം , അത്?"
ഹേമന്തും ചോദിച്ചു.
"അത്…"
പുഞ്ചിരി നിലനിർത്തി ലത്തീഫ പറഞ്ഞു.
"ആരാണ് എന്നറിയില്ല …"
ലത്തീഫ പറഞ്ഞു.
"വണ്ടിയുടെ ശബ്ദം