അതിനും പുറമെ ആന്തൂറിയവും ഓർക്കിഡുകളും. തൊട്ടുപിമ്പിലെ കുളം അവൻ വന്ന ആഴ്ചയിൽ തന്നെ വൃത്തിയാക്കിയതാണ്. അതിനും പുറമെയാണ് ഷെഡ്‌ഡിന് വെളിയിൽ ഇരുമ്പ് കൂടിൽ മൈനകളും തത്തകളും.
ഷെഡിനോടടുത്തപ്പോൾ തന്നെ പൂക്കളുടെ മണം ജിസ്മിയുടെ ഇന്ദ്രിയങ്ങളിൽ നിറഞ്ഞു.
"ഇസബെല്ലാ…ഇസബെല്ലാ…"
ഒരു നിമിഷം ജിസ്മി ഒന്ന് അമ്പരന്ന് നിന്നു.
"ഈശോയെ!"
അവൾ പറഞ്ഞു.
"എന്ത് ഭംഗിയായിട്ടാ ഇവൻ പാടുന്നേ!"
"നിൽപ്പൂ നീ ജനിമൃതികൾക്കകലെ ..നിത്യത തൻ നിറ കതിരേ…"
ഇരുട്ട് ഭംഗി നൽകിയ നിലാവിൽ കാമനാഗങ്ങളുടെ മൃദു ഉടലുകൾ പോലെ ഗന്ധകരാജത്തണ്ടുകൾ കാറ്റിലുലയുമ്പോൾ അവന്റെ പാട്ട് കാറ്റിനോടൊപ്പം മഴപോലെ തന്നിലേക്ക് പെയ്യുന്നത് ജിസ്മി അറിഞ്ഞു. ശ്രുതിയും താളവും ലയവും ഓരോ തുള്ളിയായി തന്നെ തൊടുകയാണ്.
കാമമോഹിതമായ യാമം.
പ്രണയത്തിന്റെ നിറങ്ങളാണ് നിലാവ് വീണ കുളത്തിന്റെ കരയിൽ വള്ളികളും ചില്ലകളുമായി ഉലയുന്നത്.
കാമദേവൻ ഇപ്പോൾ എന്നെയും അവനെയും സ്വപ്നം കാണുന്നുണ്ടോ?
പനിനീർപ്പൂക്കൾ എന്റെയും അവന്റെയും മോഹങ്ങളാണോ കാറ്റിന് സുഗന്ധമായി നൽകുന്നത്?
പ്രണയാരുണമായ ജലകണങ്ങൾ അധരത്തിൽ
നിറച്ച് അവൾ മോഹത്തോടെ നോക്കി.
അവളെ കണ്ടപ്പോൾ പെട്ടെന്നവൻ പാട്ട് നിർത്തി.
ജാള്യതയോടെ അവളെ നോക്കി.
"ശ്ശ്യോ!"
കടുത്ത അസന്തുഷ്ടിയോടെ അവൾ പറഞ്ഞു.
"എന്തിനാ നിർത്തിയെ? എനിക്ക് കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട് കേട്ടോ!"
അവൻ മനോഹരമായ ലജ്ജയും പുഞ്ചിരിയും കലർത്തി അവളെ നോക്കി.
"ഞാൻ വെറുതെ…"
അവൻ തല ചൊറിഞ്ഞു.
"ഇത്രേം ഒക്കെ പാടുമായിരുന്നു മണിക്കുട്ടാ? എന്ത് രസായിട്ടാ പാടിയെ!"
കുളിച്ച് കഴിഞ്ഞ് നിൽക്കുകയാണ് എന്ന് തോന്നുന്നു. വിരിമാറിൽ ഒരു ചുവന്ന തോർത്ത് വിടർത്തിയിട്ടിരിക്കുന്നു. പൊക്കിളിനു താഴെ വെച്ചുടുത്ത പച്ച നിറമുള്ള മുണ്ട്.
"നല്ല സ്റ്റൈലിലാണല്ലോ,"
മാറിലെ ഭംഗിയുള്ള രോമങ്ങളിലേക്ക് നോക്കി ഉമിനീരിറക്കിക്കൊണ്ട് ജിസ്മി പറഞ്ഞു.
മണിക്കുട്ടൻ പുഞ്ചിരിച്ചു.
"കൈ കഴുകിക്കോ…ഇന്ന് ഞാൻ മണിക്കുട്ടന് സെർവ് ചെയ്യാൻ പോകുന്നു!"
മണിക്കുട്ടൻ അദ്‌ഭുതത്തോടെ അവളെ നോക്കി.
ജിസ്മി അപ്പോൾ കള്ളി ഡിസൈനുമുള്ള ഇറുകിയ ഒരു വെളുത്ത ഷർട്ടും മുട്ടൊപ്പമെത്തുന്ന കറുത്ത സ്കർട്ടുമായിരുന്നു അപ്പോൾ ധരിച്ചിരുന്നത്. അവളുടെ കൊഴുത്ത കണങ്കാലുകൾ നിലാവിൽ തിളങ്ങി.
ഇറുകിയ