ചെയ്യുമത്രെ.
വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ടന്നു വച്ചു. കോയമ്പത്തൂര്‍ എത്തിയ ശേഷമാവാം ചോദ്യങ്ങള്‍ എന്നു കരുതി. കഥകള്‍ കേട്ടിരുന്നതിനാല്‍ കോയമ്പത്തൂര്‍ എത്തിയതറിഞ്ഞില്ല.
ഹോട്ടല്‍ മുറിയില്‍ എത്തുന്നതു വരെ ഞാന്‍ മൊബൈലിലായിരുന്നു. ഡ്രൈവര്‍ അസാധാരണമായ നോട്ടം എറിഞ്ഞു.
കുളിച്ചു, ഭക്ഷണം കഴിച്ച ശേഷം ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു. ഇപ്രാവശ്യം സംസാരിക്കാന്‍ സ്വാത്രന്ത്യമുണ്ടല്ലൊ
ഫോണ്‍ എടുത്ത ഉടനെ ആദ്യം ഞാനാചോദിച്ചു,
രാഖി എന്താ പിന്നെ കല്യാണം കഴിക്കാഞ്ഞത്?
എങ്ങനെയാ സാറെ, രണ്ട് പ്രാവശ്യം ഞാന്‍ അനുഭവിച്ച പോലെ ആരും അനുഭവിച്ചിട്ടുണ്ടാവില്ല. മാത്രവുമല്ല. ഒറ്റക്കായാല്‍ പെണ്ണിന്റെ അവസ്ഥ സാറിനറിയില്ല. ചുറ്റും കഴുകന്മാരാണ്, നിങ്ങളുടെ ശരീരം തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍. ഇനി വയ്യ. ഞാന്‍ ഒന്നിനും ഇല്ല.
എനിക്കു വിഷമം തോന്നി ചോദ്യം വേണ്ടിയിരുന്നില്ല. മൂഡ് എല്ലാം നശിപ്പിച്ചില്ലേ ആ ചോദ്യം
എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട. മനു എന്നു വിളിച്ചോളൂ. ഇനി കൂടുതല്‍
ബഹുമാനം വേണമെങ്കില്‍ മനോജെന്നോ മനുവേട്ടാ എന്നോ ആവാം. എന്നെ കണ്ടിട്ട് തീരുമാനിക്കൂ ബഹുമാനം ഒക്കെ വേണമോ എന്ന്..
അങ്ങേ തലക്കല്‍ അനക്കമൊന്നുമില. , ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്.
ഞാന്‍ ഇനി എന്നെപ്പറ്റി പറയട്ടെ? വീണ്ടും അങ്ങേ തലക്കന്‍ മൗനം
എങ്കില്‍ വേണ്ട ഞാന്‍ പറയുന്നില്ല്.
ഇല്ല. ഇല്ല. പറയൂ. ഞാന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു പോയതാണ്. എന്നോട് ക്ഷമിക്കൂ.
വളരെ സംസ്‌കാരവതിയാണ് രാഖി. സംസാരത്തില്‍ നിന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, എന്തായാലും മാംസം വില്കുന്ന ഒരു പെണ്ണല്ല അവള്‍. ആ സംസ്‌കാരമല്ല അവള്‍ക്കുള്ളത്.
ശരി. ഞാന്‍ എന്നെപ്പറ്റി ചുരുക്കിപ്പറഞ്ഞു. നുണയൊന്നും പറയേണ്ട ആവശ്യമില്ലായിരുന്നു. ഞാന്‍ മനസ്സില്‍ വരുന്നതെല്ലാം പറഞ്ഞു.
ഒഹോ കൊടുങ്ങല്ലൂരാണല്ലേ? എന്റെ അമ്മയുടെ വീട് മതിലകത്താണു. ഞങ്ങള്‍ ഇടക്കു വരാറുണ്ടായിരുന്നു ചെറുപ്പത്തില്‍. സന്തോഷം കൊണ്ട് അവള്‍ടെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു.
ഇപ്പോള്‍? ഇപ്പോള്‍ പോവാറില്ലേ? ഞാന്‍ കൗതുകം പൂണ്ടു,.
അവിടെ ഇപ്പോള്‍ ആരും ഇല്ല ബന്ധുക്കള്‍. വയസ്സായവര്‍ മരിച്ചുപോയി, കസിന്‍സൊക്കെ