എങ്കിലും സാധിച്ചില്ല.
സാരമില്ല. പിന്നെയാവാം. വീട്ടില്‍ ചെന്നിട്ട് എല്ലാം കൂടി ഒരു കവറിലിട്ട് എടുത്ത് കൊണ്ടു പോയാല്‍ പോരെ?
അവള്‍ ഒരു നിമിഷം അമ്പരന്നു… എന്നിട്ട് എന്നോടായി പറഞ്ഞു..
നിര്‍ത്തു വണ്ടി….. ഇപ്പോള്‍ അമ്പരന്നത് ഞാനാണ്.
തിരിച്ചു പോവാം…ഇതൊന്നും വേണ്ട….
അതു ശരിയാവില്ല. ഇത് രാഖിക്കു വേണ്ടി വാങ്ങിയതാണ്>
പിന്നെ എന്തേ നേരത്തേ പറയാഞ്ഞത്.
അത് പിന്നെ…
എന്റെ മനു….ഷ്യാാ.. നേരത്തേ പറഞ്ഞിരുന്നു എങ്കില്‍ ഈ നാലു തുണികള്‍ക്ക് പകരം 40 തുണികള്‍ ഞാന്‍ വാങ്ങില്ലായിരുന്നോ, ഇത്രേം വിലപിടിപ്പുള്ള തുണിയിടാന്‍ എനിക്ക് പ്രാന്തൊന്നുമില്ല.
അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. കാറിന്റെ വേഗത ഏതാണ്ട് നിര്‍ത്താവുന്നത്രയായിരുന്നു.
അതൊന്നും സാരല്യ. രാഖിക്ക് ഇനിയും വാങ്ങിത്തരണമെന്നുണ്ടായിരുന്നു. അപ്പഴക്കും ഒടുക്കത്ത വിശപ്പ്. അതാ ഞാന്‍ പിന്നെ..
അതിന്റെന്താ, ഇനീം സമയം ഉണ്ടല്ലോ. നുണക്കുഴി കുഴിച്ച് അവള്‍ ചിരിച്ചു, പിറകെ ഞാനും…
ഞങ്ങള്‍ വീണ്ടും ചിരിച്ചു. കുറേ കാലമായി ഞാന്‍ അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ചിരിച്ചിട്ട്. ആഡിറ്റര്‍മാരുടെ
സ്‌പ്രെഡ് ഷീറ്റുകള്‍ക്കിടയില്‍ ഞാന്‍ ജീവിക്കാന്‍ മറന്നിരുന്നു. എന്റെ ചിരി ഞാന്‍ എവിടെയൊ മറന്നിരുന്നു.
പുറത്ത് മഴ തകര്‍ത്തുപെയ്യുകയായിരുന്നു. നേര്‍ത്ത മഴ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍
അത് ആസ്വദിച്ച്, അതിന്റെ വികൃതികള്‍ ഏറ്റുവാങ്ങി നടാക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. സാങ്കേതികതയുടെ മികവില്‍ ഇതൊന്നുമറിയാത്ത കാര്‍ കുതിച്ചു പാഞ്ഞു. അതിന്റെ യന്ത്രത്തിനും വിശക്കുന്നാണ്ടായിരുന്നിരിക്കണം. അതോ വിശപ്പ് എനിക്കായിരുന്നോ?
വയനാട് റോഡിലുള്ള വലിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ പോര്‍ച്ചിലേക്ക് കയറ്റി നിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടന്‍ വാലേ വന്നു രാഖിക്ക് ഡോര്‍ തുറന്നു കൊടുത്തു. അത്തരം ആചാരങ്ങള്‍ ഒന്നും ശീലമില്ലാത്തതു കൊണ്ടാവും ഒരു ചമ്മല്‍ മുഖത്തു കാണാമായിരുന്നു. ഞാന്‍ താകോല്‍ വാലേക്കു കൊടുത്ത് രാഖിക്കൊപ്പം ചേര്‍ന്നു നിന്നു. ആദ്യം അവള്‍ അല്പം അകന്നും നില്‍കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വലതു കൈ നീട്ടി അവളുടെ വയറ്റില്‍ പിറകിലൂടെ ചുറ്റി എന്നോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ ചേര്‍ന്നു നിന്നു. ഞങ്ങള്‍ അപ്പോഴാണ്