ഇവിടെ ഹോസ്റ്റലിനു തെക്കു ഭാഗത്തുണ്ട്.
മന്യു എവിടെയാണ്. ഞാന്‍ എങ്ങനെ കണ്ടു പിടിക്കും ….
അതിനെന്താ ഞാന്‍ ഇപ്പോ വരാം. ഞാന്‍ സംസാരിക്കുന്നതിനിടയില്‍ അവളുടെ അരികിലേക്ക് നടന്നെത്തിയിരുന്നു. ഫോണിലൂടെയുള്ള ശബ്ദത്തേക്കാള്‍ എന്റെ കാല്‍ച്ചുവടുകള്‍ അവള്‍ കേള്‍ക്കരുതെന്നു വിചാരിച്ച് പയ്യെയാണ് അവളുടെ പിറകില്‍ എത്തിയത്. ഫോണ്‍ കട്ട് ചെയ്യാനൊന്നും നിന്നില്ല. പയ്യെ അവളുടെ പിറകില്‍ ഇരുന്ന് അവളുടെ കണ്ണ് പൊത്തി.
ആദ്യം ഒന്നു ഞെട്ടിയെങ്കിലും അതു പുറത്തുകാണിക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു. അവള്‍ ചിരിക്കുകയാണെന്ന് അവളുടെ മുഖത്തെ സപര്‍ശിച്ചിരുന്ന എന്റെ വിരലുകള്‍ എനിക്ക് പറഞ്ഞു തന്നു. ആ ചിരി എന്നിലേക്കും പട്ന്നിരുന്നു.
എന്റെ കൈകളില്‍ അവള്‍ രണ്ടും കയ്യും ചേര്‍ത്തു പിടിച്ചു, കൂടെ അവള്‍ടെ മൊബൈലും… എന്നിടവള്‍ പറഞ്ഞു..
മന്യുവല്ലേ…. ‘
ന്‍ഹൂഹും, അല്ല. ഞാന്‍ അല്പം ശബ്ദം വ്യത്യാസപ്പെടുത്തി മൂളി.
പെട്ടന്ന് മുഖത്തെ ചിരി അപ്രത്യക്ഷമായ പോലെ, എനിക്ക് എന്റെ വിരലുകളിലൂറ്റെ അറിയാന്‍ കഴിഞ്‌നു, പിന്നെ അവള്‍ടെ കൈകള്‍ എന്റെ കയ്യില്‍ മുറുകെ പ്ടിച്ച്
മാറ്റാന്‍ ശ്രമം ആരംഭിച്ചു..
അവിടെയുണ്ടായിരുന്ന ചിലരൊക്കെ നോക്കാന്‍ തുടങ്ങിയിരുന്നു. ഇല്ലെങ്കില്‍ കുറച്ചു നേരം കൂടി ഞാന്‍ കണ്ണുപൊത്തിക്കളിച്ചേനെ.
ഞാന്‍ കൈകള്‍ അയച്ചു. അതില്‍ പിടിച്ചുകൊണ്ടു തന്നെ അവള്‍ തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി. എന്നേക്കാല്‍ ഒരു അഞ്ചിഞ്ചെങ്കിലും ഉയരം കുറവായിരിക്കണം. മുകളിലേക്ക് നോക്കി അപരിചിതനെ അവള്‍ തിരിച്ചറിഞ്ഞു. ആ കണ്ണിലെ തിളക്കം അത് വിളംബരം ചെയ്യുന്നുണ്ടായിരുന്നു.
ഹായ്… അവള്‍ മുത്തുപോലെയുള്ള പല്ലുകള്‍ കീഴ് ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച്, കവിളിലെ ആഴമുള്ള നുണക്കിഴി നീട്ടി എന്നെ നോക്കി മന്ദഹസിച്ചു.
ഹേയ്. ഞാനും അതേ പോലെ, അത്ര ഭംഗിയുള്ള ചിരി അല്ലെങ്കിലും, ഒന്ന് അവള്‍ക്കും സമ്മാനിച്ചു.
പിന്നെ കുറച്ചു നേരം ഞാനാ കണ്ണിന്റെ പരപ്പും നുണക്കുഴിയുടെ ആഴവും അളന്ന് അവിടെ ഒന്നും മിണ്ടാതെ നിന്നു പോയി.
നമുക്ക് ഇവിടെ ഇരുന്നാലോ… കോണ്‍ക്രീറ്റ് ബെഞ്ചുകളൊന്നിലേക്ക് ചൂണ്ടി അവള്‍ ചോദിച്ചു.
വേണ്ട. നമുക്ക് ഒന്നു ചുറ്റിയിട്ടു വരാം. ഇവിടെ നിറയെ ആളുകള്‍. എനിക്ക് അല്പം ക്ലോസ്‌റ്റ്രോഫോബിയ ഉണ്ട്.