കിട്ടിയ അടിയിൽ സിബി പകച്ചു പോയി അവൻ മിണ്ടാതെ പുറത്തേക്കു നടന്നപ്പോ അവന്റെ പിന്നിൽ വാതിൽ ശക്തിയായി അടക്കുന്ന ശബ്ദം അവൻ കേട്ടു.. അവൻ താഴേക്കു ചെന്ന് വെറുതെ മൊബൈലിൽ നോക്കി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോഴേക്കും ഷിബു ജീപ്പും ആയി വന്നു
ആഹ്ലാദ വാനായി ഓടി ഇറങ്ങി വന്ന ഷിബു അവനോടു ചോദിച്ചു
എന്തിയെടാ അവൾ നിങ്ങളുടെ പിണക്കം മാറിയോ
ആന്റി കുളിക്കുന്നു പാപ്പാ ..പിണക്കം മാറിയില്ല എന്നോട് ഒന്നും സംസാരിച്ചില്ല
ഓ അവൾ കുളിക്കാൻ കയറിയോ ഭാഗ്യം
എടാ ഞങ്ങളുടെ കൂടെ പഠിച്ച എൽദോ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് പള്ളി കമ്മിറ്റി കഴിഞ്ഞു അവന്റെ കൂടെ ഒന്ന് കൂടീട്ടെ ഞാൻ വരൂ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
എന്താ പാപ്പാ
ആ പൂതന ഉറങ്ങി കഴിയുമ്പോ എന്നെ ഒന്ന് വിളിക്കണം എന്നിട്ടേ ഞാൻ വീട്ടിൽ വരുന്നുള്ളൂ ..പള്ളി കമ്മറ്റിയിൽ ഇന്ന് കണക്കു വായനയും പെരുനാൾ പരിപാടി പ്ലാനിംഗ് ഓക്കേ ആയി ലേറ്റ് ആകും എന്ന് ഞാൻ സൂചിപ്പിച്ചിട്ടു പൊക്കോളാം.. ഉറങ്ങുന്നതിനു മുൻപ് വന്നു കയറി നിനക്കിട്ടു ഉള്ള കലി കൂടെ ഞാൻ താങ്ങേണ്ടല്ലോ
ഉറങ്ങി കഴിയുമ്പോ വിളിക്കുന്ന
കാര്യം ഞാൻ ഏറ്റു പക്ഷേ ഇന്ന് എന്നോടുള്ള പിണക്കം മാറുമോ എന്ന കാര്യം സംശയം ആണ്
എടാ അത് വേറെ ഒന്നും അല്ല അവളുടെ അനിയൻ ഭൂലോക തല്ലിപ്പൊളി ആയി നടക്കുവല്ലേ നീ കഴിഞ്ഞ ദിവസം എന്റെ കൂടെ വന്നിട്ടും കുടിക്കാതെ ഒക്കെ വന്നപ്പോ നിന്നെ ക്കുറിച്ചു നല്ല അഭിപ്രായം ആയിരുന്നു നിന്നെ പോലെ ഒരു അനിയനെ കിട്ടണമായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞതാ സ്നേഹക്കൂടുതൽ കൊണ്ടുള്ള പിണക്കം ആണ് അത് നീ കാര്യം ആക്കേണ്ട ..എടാ അവൾ കുളിക്കാൻ കയറിയിട്ട് കുറെ നേരം ആയതാണോ
കുറച്ചു നേരം ആയി
അയ്യോ ഇറങ്ങുന്നതിനു മുൻപ് ഞാൻ പറഞ്ഞിട്ട് പോകാം ..ഇറങ്ങി കഴിഞ്ഞു മുഖത്ത് നോക്കി കള്ളം പറഞ്ഞാൽ അവൾ പെട്ടന്നുകണ്ടു പിടിക്കും – ഷിബു ഓടി അകത്തേക്കുപോയി കാര്യം പറഞ്ഞിട്ട് അവനെ നോക്കി കണ്ണിറുക്കി വണ്ടി ഓടിച്ചു പോയി .. സിബി അകത്തേക്ക് കയറി അപ്പച്ചന്റെ മുറിയിലേക്ക് നോക്കി അപ്പച്ചൻ കട്ടിലിൽ ചെറിയ മയക്കത്തിൽ ആണ് ബോറടിച്ചിട്ടു അവൻ മുകളിൽ മുറിയിൽ പോയി കട്ടിലിൽ കിടന്നു.. ഏട്ടര ആയപ്പോഴേക്കും വാതിലിൽ മുട്ടിയിട്ടു സോഫി അകത്തേക്ക് വന്നു
നേരം മയങ്ങിയപ്പോ ഇങ്ങനെ വന്നു കിടക്കാതെ വന്നു