ഉറപ്പായി… കൈകൾ കൂട്ടി തിരുമ്മിയത് കണ്ട് മാഡം ചോദിച്ചു…
"ജാക്കറ്റ് എന്തേ ധരിക്കാഞ്ഞത്….??
"അത് കഴുകി ഇട്ടിരിക്കുകയ…. ഉണങ്ങിയില്ല…."
"വരുമ്പോ ഒന്ന് വാങ്ങിച്ചോ…."
അതും പറഞ്ഞു എന്റെ നേരെ പൈസ നീട്ടി ഞാനത് വാങ്ങി പോക്കറ്റിൽ ഇട്ട് ഒരു നന്ദിയും പറഞ്ഞു….. മണൽ കുന്നുകൾക്ക് ഇടയിലൂടെ പോകുമ്പോ മാഡം ചോദിച്ചു..
"നിനക്ക് മണലിലൂടെ ഓടിക്കാൻ അറിയുമോ…??
ഇത് വരെ ഓടിച്ചിട്ടില്ല പക്ഷെ ഒരു ഐഡിയ എനിക്ക് ഉണ്ടായിരുന്നു.. നാല് ടയറും കാറ്റ് കുറച്ച് പിന്നെ എന്തിന് പേടിക്കണം ഫോർ വീൽ കാറും…
"അറിയാം…"
"നീ പോയിട്ടുണ്ടോ…??
"ഇവിടെ പോയിട്ടില്ല "
"ഇവിടെ പോകാൻ പേടിയുണ്ടോ…??
എന്തിന് പേടിക്കണം എന്തായലും നാട്ടിൽ പുഴയിൽ നിന്ന് മണൽ കടത്തുന്ന റിസ്ക് എന്തായാലും ഉണ്ടാവില്ല…..
"പേടിയൊന്നും ഇല്ല….. "
"എന്ന തിരിച്ചു വരുമ്പോൾ കയറണം…. മുകളിലേക്ക് ഒന്നും പോകണ്ട പകുതി…."
"Ok…."
മാഡവും ഞാനും തനിച്ച് കൊടും തണുപ്പും എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല…. ഹോസ്പിറ്റലിൽ എത്തിയ ഞാൻ മാഡം വരുന്നത് വരെ യൂട്യൂബിൽ മണലിൽ കയറുന്ന വണ്ടികളും അവർ അതിന് വേണ്ടി ചെയ്യുന്ന മുന്നൊരുക്കങ്ങളും
കണ്ടു മനസ്സിലാക്കി… അര മണിക്കൂർ കൊണ്ട് മാഡം തിരിച്ചു വന്നു വരുന്ന വഴിയിൽ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും കുറെ ചിപ്സും ചോക്ലേറ്റ് അങ്ങനെ കുറെ സാധനങ്ങൾ എല്ലാം വാങ്ങി …
ആ കട കഴിഞ്ഞ പിന്നെ കട ഒന്നുമില്ല… സിഗരറ്റ് വാങ്ങണം എന്ന് ഉണ്ടായിരുന്നു എനിക്ക് പക്ഷേ മാഡം ഉള്ളത് കൊണ്ട് അതും പറ്റിയില്ല….. രണ്ട് മൂന്ന് കവറുമായി മാഡം തിരിച്ചു വന്നു വണ്ടിയിൽ കയറി… നേരത്തെ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി…. എന്നോട് മാഡം ചോദിച്ചു…
"പേടിയുണ്ടോ വണ്ടി അങ്ങോട്ട് കയറ്റാൻ…??
"ഇല്ല…. ഏറ്റവും മുകളിലേക്ക് കയറണോ…??
തെങ്ങിന്റെ ഉയരം ഉള്ള ആ കുന്നിലേക്ക് നോക്കി മാഡം പറഞ്ഞു…
"വേണ്ട.. അങ്ങോട്ട് നോക്ക് അവിടേക്ക് മതി…"
അതിന്റെ പകുതി ഉയരമുള്ള കുന്ന് കാണിച്ച് മാഡം പറഞ്ഞു…. ഞാൻ തലയാട്ടി കൊണ്ട് വണ്ടി കുറച്ച് മുന്നോട്ട് എടുത്തു… എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ടയറിലെ കാറ്റ് പകുതിയിൽ അധികം അഴിച്ചു വിട്ടു.. നാല് വീലും ഒരുപോലെ ചെയ്‌ത് ഞാൻ വണ്ടിയിൽ കയറി ഫോർ വീൽ ഓണാക്കി….
"ഇനി പോകുമ്പോ കാറ്റ് അടിക്കാൻ എന്ത് ചെയ്യും….??
"അതിനുള്ള സെറ്റപ്പ്