ദേവു അപ്പോൾ. "അമ്മാ ഇവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തേ.." എന്റെ വാക്ക് കേട്ടയുടൻ ‘അമ്മ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. ഞാനും അമ്മയുടെ പിറകെ അവിടേക്ക് ചെന്നു. "മോനെ അവളുടെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്കാകെ പേടി തോന്നുന്നു." "‘അമ്മ പേടിക്കണ്ട.. അവളെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് ബിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായി.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കൊള്ളും." പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ച്കൊണ്ടു ‘അമ്മ പറഞ്ഞു.
"ഞാൻ മനസ്സിൽ കരുതിയിരുന്ന അത്ര വലിയ സംഭവം ഒന്നും ഉണ്ടായില്ല.. പക്ഷെ അവന്റെ ഭാഗത്തു നിന്നും ഉണ്ടായ ഒരു പെരുമാറ്റം അവളുടെ മനസിനെ ഒരുപാട് വേദനിപ്പിച്ചു." "അവൾ അമ്മയോട് അപ്പോൾ എന്താ ഉണ്ടായതെന്ന് പറഞ്ഞോ?" ‘അമ്മ പറഞ്ഞു എന്നർത്ഥത്തിൽ തലയാട്ടി. "എന്താ ഉണ്ടായത്?" "മോനെ എല്ലാപേർക്കും നീ ആകാൻ കഴിയില്ല." ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ‘അമ്മ കഞ്ഞി നിറച്ച പ്ലേറ്റ് എന്റെ കൈയിലേക്ക് തന്നുകൊണ്ട് പറഞ്ഞു. "ഒരു ദിവസം അത് അവൾ തന്നെ നിന്നോട് പറയും." ഞാൻ പിന്നെ അമ്മയോട് ഒന്നും ചോദിയ്ക്കാൻ നിന്നില്ല. പ്ലേറ്റുമായി
ദേവുവിന്റെ അടുത്ത് ചെന്ന് കുറച്ച് അധികാര സ്വരത്തിൽ തന്നെ പറഞ്ഞു. "ഇത് കുടിക്ക് നീ." അവൾ എന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഒരു രണ്ട് കരണ്ടി കഞ്ഞി കുടിച്ചു.പിന്നെ ചുമ്മാ കറണ്ടികൊണ്ട് പ്ലേറ്റിലേക്ക് ഇളക്കികൊണ്ട് ഇരുന്നു. ഇത് കണ്ട ഞാൻ അവളുടെ എതിരെ ഒരു കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു. എന്നിട്ട് ദേവുവിന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഞാൻ തന്നെ കരണ്ടിയിൽ കഞ്ഞി കോരി അവളുടെ വായിലേക്ക് വച്ചു. ഇതെല്ലാം നോക്കി കൊണ്ട് അവളുടെ ‘അമ്മ അടുക്കള വാതിലിൽ നിൽപ്പുണ്ടായിരുന്നു. കുറച്ച് കരണ്ടി കഞ്ഞി കൂടി എന്റെയിൽ നിന്നും കുടിച്ച ശേഷം അവൾ പറഞ്ഞു. "മതി." "നീ ഒന്നും കഴിക്കുന്നില്ലെന്നാണല്ലോ ‘അമ്മ പറഞ്ഞത്. കുറച്ചും കൂടി കുടിച്ചാൽ മതി.. ഞാൻ പിന്നെ നിർബന്ധിക്കില്ല" അവൾ കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി. "ഡാ.." ഞാൻ ചെറുതായി മൂളി. "ഓരോ പ്രവിശ്യവും നീ പറയുന്നത് കേൾക്കാതെ ഞാൻ ഒരു പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നു.. അപ്പോഴെല്ലാം എന്നെയൊന്ന് വഴക്ക് പോലും പറയാതെ നീ എന്റടുത്ത് വന്നിരുന്നു എന്നെ ആശ്വസിപ്പിക്കുന്നു.." അവൾ അമ്മയെ ഒന്ന്