രണ്ട് ആണുങ്ങളും രണ്ട് പെൺപിള്ളേരും. അവരിൽ ബിജു എന്ന പേര് ഞാൻ കൂടുതൽ ശ്രദ്ധിച്ചു. കാരണം ഈ ഇടയായി അവൾ ഫോൺ വിളിക്കുമ്പോഴെല്ലാം ആ പേര് ഒരുപാട് കടന്ന് വരാറുണ്ട്. ഓഫീസിൽ അവളെ വളരെയേറെ സഹായിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. കൂടുതൽ തിരക്കിയപ്പോൾ കല്യാണം കഴിഞ്ഞു.. ഒരു കൊച്ചും ഉണ്ട്, ഭാര്യയും കൊച്ചും നാട്ടിലാണെന്നും അറിഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് എനിക്ക് ചെന്നൈയിലേക്ക് പോകേണ്ട ഒരു ആവിശ്യം വന്നത്. അപ്പോൾ തന്നെ ഞാൻ ദേവുവിനെയും കാണാൻ പോകുന്ന കാര്യം ഉറപ്പിച്ചു. അതിനാൽ തന്നെ ചെന്നൈയിലെ എന്റെ കാര്യങ്ങളെല്ലാം ശനിയാഴ്ചതന്നെ ഒതുക്കി ഞായറാഴ്ച ഫ്രീ ആകുന്ന രീതിയിൽ യാത്ര പുറപ്പെട്ടു. എന്റെ പ്ലാനിംഗ് പോലെ തന്നെ ശനിയാഴ്ച തന്നെ എന്റെ കാര്യങ്ങൾ ഒതുക്കി തീർക്കാനായി. ഞായറാഴ്ച പാർക്കിൽ വച്ചു കാണാം എന്നായിരുന്നു ഞാൻ ദേവുവിനോട് പറഞ്ഞിരുന്നത്. ഞായറാഴ്ച ഞാൻ പാർക്കിൽ എത്തുമ്പോൾ തന്നെ ദേവുവും അവിടെ എത്തിയിരുന്നു. കൂടെ അവളുടെ നാല് കൂട്ടുകാരും. കാവ്യാ, മഞ്ജു, സിജോ, ബിജു. ദേവു എനിക്ക് എല്ലാരേയും പരിചയപ്പെടുത്തി തന്നു. ദേവു പറഞ്ഞ് പറഞ്ഞ്
ഞാൻ അവർക്കെല്ലാം സുപരിചിതനായിരുന്നു. ഞങ്ങളെല്ലാം അവിടെ ഒരു സിമെന്റ് ബെഞ്ചിലേക്ക് പോയിരുന്നു.
അവളുടെ മുഖത്തെ തെളിച്ചവും കണ്ടപ്പോൾ തന്നെ ദേവു ഇപ്പോൾ വളരെ സന്തോഷവാതി ആണെന്ന് എനിക്ക് തോന്നി. നാട്ടിൽ നിന്നും വന്നപ്പോഴത്തേക്കാളും കുറച്ചതും കൂടി വണ്ണം വച്ചപോലെ. "നീ വണ്ണം വച്ച് അങ്ങ് ഗ്ലാമർ ആയല്ലൊടി." അവൾ ഒരു ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞിരുന്ന് പറഞ്ഞു. "എന്റെ മുടി കണ്ടോ.. കുറച്ച് കൂടി നീളം വച്ചില്ലേ ഇപ്പോൾ." ശരിയാണ്, അവളുടെ മുടി കുറച്ച് കൂടി നീളം വച്ചിരുന്നു. എങ്കിലും അവളെ ചൊടിപ്പിക്കാനായി ഞാൻ പറഞ്ഞ്. "അത്രക്കൊന്നും ഇല്ല.. വളരെ കുറച്ച് മാത്രമൊന്ന് നീളം കൂടി." മുഖത്തേക്ക് ഒരു പുച്ഛഭാവം വരുത്തി അവൾ പറഞ്ഞു. "അല്ലെങ്കിലും നീ അങ്ങനെ പറയുള്ളു." എന്നിട്ടവരോടായി അവൾ പറഞ്ഞു. "എന്റെ മുടിയെ കളിയാക്കൽ ആണ് അല്ലേലും ഇവന്റെ പണി." അവൾ എഴുന്നേറ്റ് എന്റെ അരികിലായി വന്നിരുന്നു. നമ്മളെല്ലാപേരും ഓരോരോ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി. എല്ലാപേരും സൗഹൃദപരമായ പെരുമാറ്റം തന്നെ ആയിരുന്നു. ഒരുപാട് സമയം ഞങ്ങൾ സംസാരിച്ചിരുന്നു. ദേവു മിക്ക സമയവും എന്റെ തോളിൽ ചാരി