പക്ഷെ കാറിൽ കയറുന്നതിന് തൊട്ടുമുൻപായി അവൾ എന്നെയൊന്ന് നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള യാത്ര പറച്ചിൽ സ്നേഹം എല്ലാം ഉണ്ടായിരുന്നു. അവൾ പോയി കഴിഞ്ഞപ്പോൾ എല്ലാപേരും പല വഴിക്കായി പിരിഞ്ഞു. ഞാൻ ചുമ്മാ കാർ പോയ വഴിയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു ശബ്‌ദം. "കൂട്ടുകാരി പോയതിന്റെ വിഷമത്തിൽ നിൽക്കയാണോ?" തിരിഞ്ഞ് നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അഞ്ജലി നിൽക്കുന്നു. ഞാനും മുഖത്ത് ഒരു പുഞ്ചിരി വരുത്തി. എന്റെ കൂടെ തന്നെ നിൽക്കുന്ന മായയെ നോക്കി അവൾ ചോദിച്ചു. "ഇവൾ ഇപ്പോഴും വാലുപോലെ നിന്റെ കൂടെ തന്നെ ഉണ്ടോ?" മായയുടെ മുഖത്തു നാണയത്തിൽ കലർന്ന ഒരു ചിരി വിടർന്നു. "മായയുടെ കല്യാണം ഒന്നും ആയില്ലേ?" അതിനുള്ള മറുപടി ഞാൻ ആണ് പറഞ്ഞത്. "വരുന്ന ആലോചനകൾ എല്ലാം അവൾ ഇപ്പോൾ കല്യാണം വേണ്ട എന്നും പറഞ്ഞ് മുടക്കുകയാണ്." അഞ്ജലി എന്നോടായി ചോദിച്ചു. "എനിക്കൊരു സഹായം ചെയ്യുമോ?" "എന്താ?" "എനിക്കിവിടെ നിന്നും ട്രിവാൻഡ്രം പോകണം.. എന്നെയൊന്ന് ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ ആക്കി തരുമോ?"
അവളുടെ ആ ആവിശ്യം എന്നെ സത്യത്തിൽ ഞെട്ടിച്ചു. ഞാൻ ഒരുകാലത്ത് ഒരുപാട്
സ്വപ്നം കണ്ടതായിരുന്നു അഞ്ജലിയെയും ബൈക്കിനു പിന്നിൽ ഇരുത്തി ഒരു യാത്ര. മായയ്ക്കും അത് അറിയാവുന്നതാണ്. ഞാൻ മായയുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ മുഖത്തും ചെറിയൊരു അത്ഭുതം ഉണ്ട്. "ബുദ്ധിമുട്ടാണെങ്കിൽ വേണ്ട." ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു. "ഏയ്.. ഞാൻ കൊണ്ടാക്കാം." അഞ്ജലിയുമൊത്ത് ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ മായയെ ഒന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖം മ്ലാനമായിയ്ക്കുന്നത് ഞാൻ കണ്ടു. ഞാൻ നോക്കുന്നു എന്ന് മനസിലായപ്പോൾ അവൾ മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു. ഒരു ചുവന്ന സാരി ആയിരുന്നു അഞ്ജലി ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവൾ ബൈക്കിൽ വൺ സൈഡ് ആയിട്ടാണ് ഇരുന്നത്. ബൈക്ക് റോഡിലെ ഒരു കുഴിയിലേക്ക് ഇറങ്ങിയപ്പോൾ അവൾ ഒരു കൈ എന്റെ തോളിലേക്ക് വച്ചു. പിന്നെ അതവൾ എടുത്ത് മാറ്റിയതും ഇല്ല. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. "കല്യാണം ഒന്നും നോക്കുന്നില്ല?" "ആലോചനകൾ വരുന്നുണ്ട്. നല്ലത് വല്ലോം ഒത്തുവന്നാൽ നടത്തും." ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചോ.. അറിയില്ല. അവൾ പിന്നും എന്നോട് ഓരോന്ന് സംസാരിച്ച്