പലപ്പോഴും കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു. അതിനൊരുദാഹരണം… ഒരു ദിവസം ഞാൻ രണ്ടുമൂന്നു തവണ വിളിച്ചപ്പോഴും അവൾ ഫോൺ എടുത്തില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ ഇങ്ങോട്ട് തിരികെ വിളിച്ചപ്പോൾ ഞാൻ ഫോൺഎടുക്കാഞ്ഞതിന്റെ പേരിൽ വഴക്ക് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
"ഡാ.. പിരിയഡ് ആയടാ, ഒട്ടും വയ്യാഞ്ഞത്കൊണ്ടാണ് ഫോൺ എടുക്കാഞ്ഞത്." സ്ത്രീകൾക്ക് പീരിയഡ് ആകാറുണ്ട് എന്നറിയാമെങ്കിലും ആ സമയത്തെ അവരുടെ അവസ്ഥയെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ദേവു ആ സമയങ്ങളിൽ അവരിൽ ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും മാനസികാവസ്ഥയും എല്ലാം എനിക്ക് വിശദമായി പറഞ്ഞു തന്നു. അതിൽ പിന്നെ എല്ലാ മാസവും പിരിയഡിന്റെ അസ്വസ്ഥത തുടങ്ങുമ്പോൾ തന്നെ അവൾ എന്നോട് ആകാറായി എന്ന് പറയും. അതിൽ പിന്നെ ഞാൻ ആ സമയങ്ങളിൽ അവൾ എന്നോട് ദേഷ്യപ്പെട്ടാലും അവളോട് വളരെ സൗമ്യതയോടും സ്നേഹത്തോടും മാത്രമേ സംസാരിച്ചിരുന്നുള്ളു. അതുപോലെ തന്നെ ഒരു ദിവസം മുടിവെട്ടാനായി കടയിൽ പോയിരുന്നപ്പോൾ അവിടെ കിടന്ന വനിതാ എടുത്തു നോക്കി, അവിടേക്ക് എന്റെ കൂട്ടുകാർ കയറി വന്ന സമയം ബ്രായുടെ പരസ്യത്തിന്റെ
പേജ് ആയിരുന്നു എന്റെ കൈയിൽ തുറന്നിരുന്നത്. അവന്മാർ അതും പറഞ്ഞ് എന്നെ കളിയാക്കി. ഞാൻ ഈ കാര്യം ദേവുവിനോട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു. "നീ എന്തിനാടാ ബ്രായുടെ പരസ്യമൊക്കെ നോക്കാൻ പോയത്?" പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു. "നിനക്കൊരെണ്ണം വാങ്ങാനായി നോക്കിയതാണ്." പറഞ്ഞ് കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയല്ലോ എന്ന് തോന്നിയത്. എന്നാൽ എന്നെ ഞെട്ടിച്ച്കൊണ്ട് അവൾ പറഞ്ഞു. "എന്റെ സൈസ് മുപ്പത്തിരണ്ട് ആണ്, വാങ്ങി വെച്ചേക്ക്.. നാട്ടിൽ വരുമ്പോൾ തന്നാൽ മതി." ഇതായിരുന്നു എന്റെ ദേവു.. എനിക്ക് പേടി കൂടാതെ എന്തും അവളോട് സംസാരിക്കാം. ദേവിക ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ ആണ് അവളെ റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിൽ കൊണ്ടാക്കാറുള്ളത്. ഞാനും ദേവുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അവളുടെ അമ്മക്ക് നന്നായി അറിയാം. അവൾ നാട്ടിൽ വന്ന് നിൽക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം അവൾ എന്നെ അവളുടെ വീട്ടിലേക്ക് വിളിക്കും.. അന്ന് ആഹാരം കഴിപ്പിച്ച ശേഷമേ അവളുടെ ‘അമ്മ എന്നെ തിരികെ വിടാറുള്ളു. ട്രെയിൻ അരമണിക്കൂറോളം