ആ വീടർന്ന നിറഞ്ഞ മിഴികൾ ഒരിക്കലും മറക്കാനായില്ല.
പടവിൽ ചാരി ഗംഗയിലേക്കു നോക്കി അലസമായി ഇരുന്നു. രാവിലെ കുടിച്ച ഭാംഗിന്റെ കെട്ട സമയം പത്തുപതിനൊന്നായെങ്കിലും വിട്ടിട്ടില്ല. നവംബറിന്റെ തണുപ്പ് സുഖമുള്ള ഒരു പുതപ്പുപോലെ ചുറ്റിയിരുന്നു. നദി മെല്ലെയൊഴുകുന്നു. കുളിക്കാൻ വന്നവരും സഞ്ചാരികളും പ്രവാസികളും എല്ലാം തൽക്കാലത്തേക്ക് ഒഴിഞ്ഞിരിക്കുന്നു. ഗംഗ വീണ്ടും കാശിനിവാസികളുടെയായി.കുറേനേരത്തേക്കെങ്കിലും. അലക്കുകാർ തുണി കഴുകി വിരിച്ചിരിക്കുന്നു. കൊച്ചുപിള്ളേർ പന്തും ചിലർ ഗോട്ടിയും കളിക്കുന്നു. ഒരു പശു (ഉത്തരേന്ത്യക്കാരന്റെ ഗോമാതാl) കൂസലില്ലാതെ അവിടെ ചുറ്റിത്തിരിയുന്നുണ്ട്. ഒരു കിളവിയിരുന്ന് എന്തോ ഗ്രന്ഥം വായിക്കുന്നു. തുളസീദാസന്റെ രാമായണമാകാം.
അപ്പോൾ ആഭ്യം പറഞ്ഞതുപോലെ ഞാൻ ഹരി മേനോൻ. ഇവിടെ ബനാറസ് ഹിന്ദു യൂണിവേർസിറ്റിയിൽ മെറ്റലർജിക്കു പഠിക്കുന്നു. ബീടെക്കും കഴിഞ്ഞ് എം.ടെക്കിനു ചേർന്നു. പഠിക്കാന് ആർത്തിയോ എന്തെങ്കിലുമാകാന മോഹമോ കൊണ്ടല്ല.ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല. പോകാൻ വേറെ ഒരിടവുമില്ല എന്നു കൂട്ടിക്കോളൂ.
ചിറ്റയെപ്പിരിഞ്ഞ് ആ മധുരസ്മരണകളും അയവിറക്കി സ്വപ്നം കണ്ട് ഹോസ്ത്രലിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. വന്നിട്ട് രണ്ടുദിവസമേ ആയിരുന്നുള്ളൂ. അടുത്ത കൂട്ടുകാരോടുപോലും അവധിക്കു നടന്നതൊന്നും പറഞ്ഞില്ല). വെളുപ്പാൻ കാലത്തു വീട്ടിൽ നിന്നു ഫോൺ വന്നതും, കാറാക്സസിഡൻറിൽ മരിച്ച ചിറ്റയുടെ ശരീരം കണ്ട് കുഴഞ്ഞുവീണതും, ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞതും, വണ്ടിയോടിച്ചിരുന്ന അച്ഛനെ പിന്നെയൊരിക്കലും കാണണ്ട എന്നു നിൾ്ചയിച്ചതും.ചിലപ്പോഴെല്ലാം ആ ദിവസം ഒരു പേടിസ്വപ്നം പോലെ എന്നെ വേട്ടയാടി. അന്നു തുടങ്ങിയ പലായനം ഇന്നിവിടെ ഈ പടവുകളിൽ എന്നെയെത്തിച്ചു.
ചിറ്റയുടെ വേർപാടിനുശേഷം പണ്ടത്തെക്കാളും തന്നിലേക്കൊതുങ്ങി. വീട്ടിൽപ്പോക്കു നിർത്തി. പഴയതുപോലെ വല്ല അടുത്ത കൂട്ടുകാരോടൊത്തോ…അല്ലെങ്കിൽ പറ്റുമെങ്കിൽ ഹോസ്റ്റലിൽ തന്നെയോ അവധിക്കാലങ്ങൾ ചിലവിട്ടു. വാരാണസിയിൽ എത്താൻ കാരണം വീട്ടിൽ നിന്നും എത്രയും ദൂരമുള്ള ഒരിടം കണ്ടുപിടിച്ചു എന്നതുമാത്രമായിരുന്നു. പഠിക്കുന്ന കോളേജിനോട് പ്രത്യേക മമതയൊന്നുമില്ലായിരുന്നു. ചുരുക്കം ചില