തൊട്ടേ ഉള്ള ശീലം ആയതുകൊണ്ട് ഇപ്പോഴും ചുരിദാർ ഇടുമ്പോൾ അങ്ങനെയാണ് ഷാൾ ഇടാറ്. ബസ് സ്റ്റോപ്പിലേക്ക് നടന്ന് എത്തുമ്പോൾ അവിടുത്തെ തൂണും ചാരി നിൽക്കുന്ന ആളിനെ എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി , അനന്തുവിനെ ഇംഗ്ലീഷ് ട്യൂഷൻ എടുക്കുന്നതിനു വേണ്ടി കുറച്ചു കാലം വീട്ടിൽ വന്നിരുന്ന സോമൻ മാഷ് ആയിരുന്നു അത്. മര്യാദയ്ക്ക് പഠിപ്പിക്കുവാൻ അറിയാത്തതു കൊണ്ട് പിന്നീട് വരണ്ട എന്ന് പറഞ്ഞിരുന്നു.
"സുമ ചേച്ചി എങ്ങോട്ടാ … ടൗണിലേക്ക് ആണോ ?" കണ്ടപാടെ അയാളുടെ എന്നോടുള്ള ചോദ്യം.
‘എന്നെക്കാൾ പ്രായമുള്ള ഇവൻ എന്തിനാണ് എന്നെ ചേച്ചി എന്ന് വിളിക്കുന്നത് … ‘
"അതേ … ടൗണിലേക്കാണ് .."
അത്ര രസത്തോടെ അല്ലാതെ ഞാൻ മറുപടി നൽകി.
ക്ലീൻ ഷേവ് ചെയ്ത് വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് നിൽക്കുന്ന അയാളെ കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. എന്റെ സ്ഥാനത്ത് റഷീദയോ മറ്റോ ആയിരുന്നു എങ്കിൽ വീട്ടിൽ ട്യൂഷൻ പഠിപ്പിക്കാൻ വന്ന സമയത്ത് തന്നെ അയാളെ വളച്ചെടുത്ത് കാര്യം സാധിച്ചേനെ.
"പ്രശാന്ത് ഏട്ടന്റെ ഫോൺ ഒക്കെ ഉണ്ടോ ഗൾഫീന്ന് … അനന്തു നന്നായിട്ട് പഠിക്കുന്നുണ്ടോ .."
കുറച്ചു
സമയം കൊണ്ട് തന്നെ നൂറു കൂട്ടം വിശേഷങ്ങൾ അയാൾ ചോദിച്ചു. എല്ലാത്തിനും മറുപടി ഞാൻ ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി.
അൽപ്പ സമയത്തിനുള്ളിൽ ബസ് വന്നു, സോമൻ മാഷിന്റെ വാചകമടിയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ ബസ്സിലേക്ക് കയറി .. പക്ഷേ അയാളും എന്റെ ഒപ്പം ബസ്സിലേക്ക് കയറിയപ്പോഴാണ് ആ നാശവും ടൗണിലേക്ക് ആയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്. ബസ്സിൽ സീറ്റ് ഒക്കെ ഫുള്ളാണ് ഒന്ന് രണ്ടു പേർ നിൽക്കുന്നുമുണ്ട് , ഏകദേശം അരമണിക്കൂറോളം യാത്രയുണ്ട് ടൗണിലേക്ക്. മുകളിലത്തെ കമ്പിയിൽ എത്തി പിടിച്ചു കൊണ്ട് ഞാൻ നിന്നു. എനിക്ക് അല്പം പിന്നിലേക്ക് മാറി കമ്പിയിൽ പിടിച്ചു കൊണ്ട് സോമൻ മാഷ് നിൽക്കുന്നത് ഞാൻ കണ്ടു. കണ്ടക്ടർ അടുത്ത് എത്താറായപ്പോൾ എന്റെ അരികിലേക്ക് വന്നു കൊണ്ട് മാഷ് പതുക്കെ പറഞ്ഞു ,
"അഞ്ഞൂറിന്റെ നോട്ട് ആണ് ചില്ലറ ഇല്ല .. ബുദ്ധിമുട്ട് ആവുകയില്ല എങ്കിൽ എനിക്ക് കൂടി ടിക്കറ്റ് എടുത്തോളൂ "
ഇങ്ങേരു പണ്ട് വീട്ടിൽ പഠിപ്പിക്കുവാൻ വരുന്ന സമയത്തെ എന്തെങ്കിലും പറഞ്ഞ് കാശ് വാങ്ങുവാൻ മിടുക്കനാണ്. എന്തെങ്കിലും ആകട്ടെ എന്നു കരുതി
സമ്മതത്തോടെ