ഓടി നടന്നു. ഒരു പാറയുടെ മുകളിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കി ഉച്ചത്തിൽ കൂവി. അത്ര സന്തോഷതിൽ ആണ് അവൾ. പക്ഷെ അവളുടെ ഹൃദയത്തിന് ഈ ആഹ്ലാദം താങ്ങുവാൻ കഴിയുമോ എന്ന് ഒരു വട്ടം ശങ്കിച്ചു എങ്കിലും അവളിൽ വേദന യുടെ ലാഞ്ചന ഒന്നും കണ്ടില്ല.
ഞാൻ നാളുകൾക്കു ശേഷം മൂക്കൻകുന്നിന്റെ സൗന്ദര്യം ആസ്വദിചു. നല്ല തെളിഞ്ഞ മാനം, പൂർണ ചന്ദ്രനും ഒരുപാട് നക്ഷത്രങ്ങളും മുകളിൽ ചിരിച്ചു നിൽക്കുന്നു. താഴെ അലറി ഒഴുകുന്ന പുഴയുടെ ശബ്ദം ആസ്വദിച്ചു ഞാൻ ഒരു പാറയുടെ പുറത്ത് ഇരുന്നു. അഞ്ചുവും എന്റെ അടുത്ത് വന്നിരുന്നു, ഞാൻ അവളെ ഒന്ന് നോക്കി അവൾ എന്തോ ആലോചനയിൽ ആണ്. പതിവ് ഇല്ലാതെ അവളുടെ കണ്ണുകൾ അവൾ എഴുതിയിട്ടുണ്ട്, ആ നീല കണ്ണുകൾ നിലാവിൽ ഒന്ന് തിളങ്ങി, ഇന്നലെ വരെ കണ്ട പെണ്ണ് അല്ല, അവളുടെ ചുണ്ടുകൾ രക്തയോട്ടം വന്നിട്ടെന്നോളം ചുവന്നിരിക്കുന്നു, ഇപ്പൊ കാണാൻ നല്ല ഒന്നാതരം സ്ട്രോബറി പോലെ ഉണ്ട്, കവിൾ ഒക്കെ ഒന്ന് നല്ലോണം തുടുത്തിട്ടുണ്ട്, ഹോസ്പിറ്റലിൽ വെച്ച് കണ്ടപോലെ അല്ല പെണ്ണിന് ഒന്ന് ജീവൻ വെച്ചിരിക്കുന്നു.
" ചേട്ടായി താങ്ക്സ് " ആ നന്ദി എന്തിനാണെന്ന് മനസ്സിലാവാതെ
ഞാൻ അവളെ നോക്കി.
" കഴിഞ്ഞ രണ്ടു മൂന് ദിവസം ഞാൻ നല്ല ഹാപ്പി ആയിരുന്നു, താങ്ക്സ് ടു you. എന്റെ ബക്കറ്റ് ലിസ്റ്റിലെ രണ്ട് ആഗ്രഹങ്ങൾ ചേട്ടായി ഇപ്പൊ സാധിച്ചു തന്നു അതിനാണ് താങ്ക്സ് "
" രണ്ട് ആഗ്രഹങ്ങൾ?? "
" മീറ്റ് സംവൺ ആൻഡ് ഫാൾ ഇൻ ലവ്, പിന്നെ അയാളുടെ ഒപ്പം രാത്രി ഒരു റൈഡ് " അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാൻ അവളെ നോക്കി.
" ചേട്ടായിക്ക് ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ൽ ഒക്കെ വിശ്വാസം ഉണ്ടോ, എനിക്ക് ഇല്ലായിരുന്നു ചേട്ടായിയെ കാണുന്ന വരെ, എന്റെ ഈ ചെറിയ ജീവിതത്തിൽ പ്രണയം ഒന്ന് ഉണ്ടാവില്ല എന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷെ അന്ന്
ചേട്ടായിയെ കണ്ടപ്പോ മുതൽ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു, എങ്ങനെ അത് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. അന്നേരം വന്ന നെഞ്ച് വേദനക്ക് പോലും വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ചേട്ടായിയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോ എനിക്ക് തോന്നിയ ഇഷ്ടം കൂടി "
അവൾ അത് പറഞ്ഞപ്പോ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി. സത്യത്തിൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ തന്നെ അല്ലേ ഇത്. പക്ഷെ അത് കേട്ടപ്പോ