kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
847100
Back10/24Next
വായും പൊളിച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോ പെണ്ണിന്റ മുഖം മാറി. ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ഒക്കെ മാറി കണ്ണ് തുളുമ്പി. എന്റെ കയ്യിൽ നിന്നുള്ള പിടി വിട്ട്, ലൈബ്രറിയിൽ നിന്ന് എടുത്ത ബുക്ക് ഒക്കെ വലിച്ചെറിഞ്ഞിട്ട് അവൾ ചവിട്ടി തുള്ളി ക്ലാസിലേക്ക് ഓടി. ഇതെന്തു കൂത്ത് എന്ന് ഓർത്ത് ഞാൻ നിലത്ത് നിന്ന് ആ ബുക്ക്‌ ഒക്കെ പെറുക്കി എടുത്തു. അവൻ എന്തോ പറയാൻ വന്നിട്ട് പറയാതെ എന്റെ തോളിൽ ഒന്ന് തട്ടീട്ട് പോയി. ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോ പിറകിലത്തെ ബെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളെ ആണ് ഞാൻ കണ്ടത്. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട്, പതിയെ അവളുടെ തോളിൽ തട്ടി. "‘ സോറി ഡി, നീ അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ആണ് അങ്ങനെ പറഞ്ഞത് എങ്കിലും എനിക്ക് അന്നേരം ഒന്നും പറയാൻ പറ്റീല്ല സോറി'" അത് കേട്ടപ്പോ അവൾ എന്റെ കയ്യ് തട്ടി മാറ്റി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "‘ അവന്മാരെ കേൾപ്പിക്കാനോ??  നിനക്ക് അങ്ങനെ ആണോ തോന്നിയെ, നിനക്ക് എന്നോട് ഫ്രണ്ട്ഷിപ്പ് മാത്രേ ഉള്ളോ?? നിനക്ക് എന്നെ ഇഷ്ടം അല്ലേ??  അല്ലേന്ന്?? "‘ അവൾ അലറി. ക്ലാസ്സിലെ


എല്ലാരും ഞങ്ങളെ നോക്കി. ഞാൻ അവൾ പറഞ്ഞത് എന്താണ്ന്ന് മനസ്സിലാവാതെ അവളെ നോക്കി നിന്നു. എന്റെ നിൽപ് കണ്ടപ്പോ അവൾക്ക് പിന്നേം ദേഷ്യം വന്നു എന്തൊക്കയോ പിറു പിറുത്തോണ്ട് ചവിട്ടിതുള്ളി ക്ലാസ്സിന് വെളിയിലേക്ക് പോയി. "‘ ശില്പ "‘ ഞാൻ വിളിച്ചു ഓൾ മൈൻഡ് ചെയ്തില്ല. "‘ ചിപ്പി "‘ ഞാൻ വീണ്ടും വിളിച്ചു അവൾ നിന്നു, "‘ I Love you "‘ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "‘ എന്താ "‘ അവൾ കേൾക്കാത്ത പോലെ ചോദിച്ചു "‘ ചിപ്പി I Love You "‘ ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. പെണ്ണിന്റ മുഖം ഒക്കെ തെളിഞ്ഞു. പിന്നെ വീണ്ടും ആ കണ്ണുകൾ. അവൾ നിറഞ്ഞു ഓടി എന്റെ അടുത്ത് വന്നു. "‘ എട്ടു മാസം എടുത്തല്ലേ നിനക്ക് ഇത് പറയാൻ, Idiot "‘  എന്നും പറഞ്ഞ് കൈ ചുരുട്ടി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവളെ ചേർത്ത് പിടിച്ചു. "‘ മക്കളെ ഇത് ക്ലാസ്സ്‌ റൂം ആണ് കേട്ടോ "‘ ശരത്ത് അത് പറഞ്ഞപ്പോ ഴാണ് ഞങ്ങൾക്ക് സ്വബോധം വന്നത്. ഞങ്ങൾ പെട്ടന്ന് അടർന്നു മാറി. ക്ലാസ്സിലെ എല്ലാരും അമ്പരപ്പും ചിരിയും കലർന്ന ഭാവത്തിൽ ഞങ്ങളെ നോക്കി നിൽക്കുവാണ്. ഏതായാലും ആ ദിവസത്തോടെ ഞങ്ങൾ ക്ലാസ്സിലെ ഒഫീഷ്യൽ കപ്പിൾസ് ആയി. പിന്നീട് ഞങ്ങളുടെ നാളുകൾ


© 2025 KambiStory.ml