അല്ലെങ്കിൽ എന്റെ എളേതുങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടാൻ കമ്മറ്റിക്കാര് സമ്മതിക്കോ????
അതുമല്ലെങ്കിൽ സിനോജ് മതം മാറണം… അങ്ങനിപ്പോ ഞങ്ങളെ സ്വീകരിക്കേണ്ടെന്ന് ഞാനും തീരുമാനിച്ചു..
വിവാഹത്തിന്റെ ആദ്യനാളുകളൊക്കെ ത്രില്ലിങ്ങായിരുന്നു… പക്ഷെ പിന്നെ പിന്നെ, എന്നെ അറിയിക്കാതെ രഹസ്യമായി പുള്ളിക്കാരനുണ്ടായിരുന്ന ദുശീലങ്ങൾ പുറത്തുവരാൻ തുടങ്ങി… കള്ളും.. കഞ്ചാവും…..
അതോടെ മനസ്സ് ചത്തു… ആകെ ഒരാശ്വാസം ഞങ്ങളോടൊപ്പം താമസിക്കുന്ന, സിനോജിന്റെ വകയിലൊരു അമ്മായിയാണ്… കാർത്യായനി… ആള് തനി കന്നംതിരിവാണേലും എന്നെ വലിയ കാര്യമാണ്..
എനിക്കിപ്പോ ഉമ്മയും അമ്മായിയമ്മയും എല്ലാം അവർ തന്നെ…
സിനോജുമായി മാനസികമായി മെല്ലെ അകലാൻ തുടങ്ങിയെങ്കിലും ഡൈവോഴ്സ് ചെയ്യാനുള്ള മനക്കട്ടിയില്ല.. വേറെ എങ്ങോട്ടുപോവാൻ???
അതിനിടയിൽ ബോധമില്ലാതെ കയറിവന്ന ഒരു രാത്രിയിലെ സ്നേഹപെർഫോമൻസിൽ അറിയാതെ വീണുപോയി.. അതോടെ ഒന്ന് പ്രസവിക്കേണ്ടിയും വന്നു… അത് പക്ഷെ നന്നായി…
ആദ്യം കടുത്ത നിരാശതോന്നിയിരുന്നെങ്കിലും ഇപ്പൊ ജീവിതത്തിൽ ആകെ ഒരു സന്തോഷമെന്നു പറയുന്നത്
ഒരു വയസ്സുള്ള എന്റെ ഇക്രു മാത്രമാണ്..
ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ആലോചിച്ചുനിൽക്കുന്നതിനിടയിൽ ബസ്സ് പൊടുന്നനെ ബ്രെയ്ക്കിട്ടപ്പോൾ മുൻപോട്ടാഞ്ഞുപോയി….. തലകുനിച്ച് പുറത്തേക്ക് എത്തിനോക്കിയപ്പോൾ ഇരുട്ട് വീണുതുടങ്ങിയിട്ടുണ്ട്..…
പെരുമ്പിലാവ് കഴിഞ്ഞിരിക്കുന്നു… ബസ് ഏതാണ്ട് കാലിയായി… ഇനിയങ്ങോട്ട് ഇഴഞ്ഞിഴഞ്ഞ് അരമുക്കാൽ മണിക്കൂറെടുക്കും… മര്യാദക്ക് പോകുവാണേൽ ഇരുപതു മിനിറ്റിന്റെ ദൂരമേയുള്ളൂ… ഇത് പക്ഷെ ഇവരുടെ ലാസ്റ്റ് ട്രിപ്പായതു കാരണം പരമാവധി വൈകിച്ചേ സ്റ്റാന്റിലെത്തിക്കൂ..
സ്റ്റാൻഡിൽ നിന്ന് ആട്ടോ കിട്ടിയാൽ മതിയായിരുന്നു… അല്ലെങ്കിൽ ഒന്നരകിലോമീറ്ററോളം നടക്കണം… സ്ട്രീറ്റ് ലൈറ്റൊന്നും ഇല്ലാത്ത നാട്ടുവഴിയാണ്.. അങ്ങിങ്ങായി വീടുകളൊക്കെ ഉണ്ടെങ്കിലും, രാത്രിയായാൽ പിന്നെ പൊതുവെ പുറത്ത് ആളനക്കം തീരെ കുറവ്..
ആളുകൾ ഏതാണ്ടൊഴിഞ്ഞപ്പോൾ, സതീഷ്, സ്റെപ്പിലെ സൈഡ് ബോഡിൽ ചാരി എന്നെ നോക്കിക്കൊണ്ടു നിന്നു..
തുടരെ തുടരെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞുകൊണ്ടിരുന്നപ്പോൾ, കവിളുകളിൽ ലജ്ജയുടെ ചുകപ്പ് കലർത്തിക്കൊണ്ട് എന്റെ