kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
280831
Back14/29Next
അപ്പോൾ വീടുകളിൽ പത്രം എത്തുന്നതിലും താമസമുണ്ടാവും…. അങ്ങിനെയുള്ള ഒരു ദിവസം അനുവിന്റെ വീട്ടിലെത്തുമ്പോൾ , അവളുടെ അമ്മ മുറ്റ മടിച്ചുകൊണ്ടിരിക്കുകയായിരുന്നു… എന്നെ കണ്ടു ചിരിയോടെ വന്നു പത്രം വാങ്ങി… "ആഹാ.. മോനാണോ ഇപ്പോൾ ഇവിടെ പത്രം ഇടുന്നത്..?" "അതേച്ചീ… " നല്ലതാ മോനെ എന്തെങ്കിലുമാവട്ടെ, നിന്റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ … പാവം അവൾ ഒരു പാട് കഷ്ട്ടപ്പെടുന്നുണ്ട് , അവരുടെ ശബ്ദം താണിരുന്നു . "എനിക്കറിയാം ചേച്ചി ,അതാണ് എന്നെക്കൊണ്ട് കഴിയുന്ന പണിക്ക് ഇറങ്ങിയത്…" "പറഞ്ഞിട്ട് കാര്യമില്ല, എല്ലാം വിധിയാണ് " ആരോടെന്നില്ലാതെ അവർ പറഞ്ഞു . "അല്ലേച്ചി അനു എഴുന്നേറ്റില്ലെ ?" അവധിയല്ലെ, അവൾ എന്റെ വീട്ടിലാ , അടുത്താഴ്‌ച്ചയേ വരൂ …. ഒന്നു നിർത്തിയ ശേഷം തുടർന്നു . "മോനിരിക്കാമെങ്കിൽ ഞാൻ ചായയിട്ടുതരാം." ആ വാക്കുകൾ മാത്രം മതിയായിരുന്നു , ചായ കുടിച്ച പോലെ തോന്നി …… വേണ്ടച്ചീ .. ഞാൻ ചെന്നിട്ട് വേണം അമ്മയ്ക്കിറങ്ങാൻ , ചേച്ചി എന്തുണ്ടാക്കിയാലും നല്ല രുചിയാട്ടോ , അനു തന്ന് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് …. അത് കേട്ട് അവർ കണ്ണു മിഴിച്ചു നിന്നു … ആ


ഭാവം കണ്ടപ്പോഴാണ് ഇവർ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായത് . നടന്ന സംഭവങ്ങൾ ഒന്നും വിടാതെ അവരോട് പറഞ്ഞു .. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ അല്പനേരം നിശബ്ദയായി… ചിരി മാഞ്ഞ ആ മുഖത്ത് കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടു … "എന്റെ മോൾ ..!" അഭിമാനത്തിന്റെ ശബ്ദമായിരുന്നു അത് …. എന്റെ കുഞ്ഞ, നിനക്കാണെന്ന് ഞാനറിഞ്ഞില്ലല്ലോടാ , അവർ വിങ്ങിപ്പൊട്ടി …. "നിനക്കറിയോ,നിന്റെ അമ്മയും ഞാനും ചെറിയ ക്ലാസ് മുതൽ, കോളേജിൽ നിന്നും പിരിയുന്നവരെ ഒന്നായിരുന്നു .അതിനുശേഷമാണ് അവളുടെ വിധി ദൈവം മാറ്റി എഴുതിയത് …." അവർ പറഞ്ഞത് കേട്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തെറിക്കുകയായിരിന്നു…. " കോളേജിലോ ,എന്റെ അമ്മയോ ?" മിഴിച്ച തന്റെ കണ്ണിൽ നോക്കി അവർ തുടർന്നു. "നിനക്കിതൊന്നും അറിയില്ലായിരുന്നോ?" " ഇല്ല " വിശ്വാസമാവാതെ പറഞ്ഞു . "കൊള്ളാം, അന്ന് ഞങ്ങളുടെ കോളേജിന്റെ അഭിമാനമായ കവയിത്രി ആയിരുന്നു നിന്റെ അമ്മ ചാരുലത ..ഞങ്ങളുടെ ചാരു ." അനുവിന്റെ അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി… അമ്മയുടെ യഥാർത്ഥ പേര് പോലും തനിക്കറിയില്ല എന്നോർക്കവൈ ഉള്ളിലെവിടെയോ


© 2025 KambiStory.ml