എന്നെ പറ്റിക്കുക ആയിരുന്നു..
രണ്ടു ലെറ്ററും അവന്റെ മുന്നിലേക്ക് ഇട്ടു….
അവന്റെ ന്യായീകരണം കേൾക്കുവാൻ
നിൽക്കാതെ അവൾ പോയി….
ഈ സംഭവത്തിന് ശേഷം ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുത്തിട്ടില്ല….
വർഷാവസാന പരീക്ഷയും കഴിഞ്ഞു .ഇനി
ഒരു മാസം ക്ലാസ്സ് ഉണ്ടാവില്ല …
ജയിച്ചാൽ പത്താംക്ലാസിലെ സ്പെഷ്യൽ ക്ലാസ് അടുത്ത മാസം ആരംഭിക്കും .. എല്ലാവരുടെയും മുഖങ്ങളിൽ നീണ്ട അവധിയുടെ സന്തോഷം തിരതല്ലിയിരുന്നു ….
" അച്ചൂ .. " പരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു.
അനു , എന്നോടൊപ്പം എത്താൻ വേഗത്തിൽ നടന്നു വരുന്നത് കണ്ടു …
ചാഞ്ഞുവീശിയ ഇളവെയിലേറ്റ് അവളുടെ
മുടിയിഴകൾ സ്വർണ്ണം പോലെ തിളങ്ങുന്നത്
കണ്ടു… മുടിയിഴകൾക്കിടയിൽ അപ്പോഴും വാടാതെ മുല്ലപ്പൂക്കൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു ….
"പരീക്ഷ എങ്ങിനെയുണ്ടായിരുന്നു അച്ചു ?"
കിതപ്പലോടെയുള്ള ചോദ്യം .
"കുഴപ്പമില്ലായിരുന്നു .. "അലസമായ് പറഞ്ഞു …
"ഇനി ,ഒരു മാസം അവധിയാണ് ല്ലെ ?"
പുസ്തകങ്ങൾ മാറോട് അടുക്കിക്കൊണ്ടവൾ
ആരോടെന്നില്ലാതെ പറഞ്ഞു ….
"അവധി വേണ്ടായിരുന്നെന്ന് തോന്നണുണ്ട് അച്ചു..!"
അനു തന്റെ മുഖത്ത് നോക്കി… അതു
കണ്ട് മുഖം താഴ്ത്തി , ചിരിയോടെ…
അന്ന് പറഞ്ഞ ആളെകാണാൻ പറ്റില്ല ല്ലേ?"
അത് കേട്ട് അനു നിന്നു.. ഒപ്പം ഞാനും ….
" ഉം .. ശരിയാ ,അവനെ ഇനി എങ്ങിനെ
കാണുമെന്നോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാ അച്ചൂ .."
അനുവിന്റെ വാക്കുകൾ മനസ്സിനെ കീറി മുറിച്ചു… മുറിവുകളിൽ നിന്നും ചുടുനിണമൊഴുകുന്നത് തിരിച്ചറിഞ്ഞു …
മുഖത്തെ ഭാവവിത്യാസം അനുവിൽ നിന്നൊളിക്കാൻ മുഖം തിരിച്ചു …
"പക്ഷെ ,അച്ചു .. ഇതൊരു വൺവേ പ്രണയം ആണ്.. അവന്റെ മനസ്സിൽ എന്താണെന്നറിയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല ടോ…"
അവളുടെ വാക്കുകളിൽ പ്രണയം കണ്ടു ….
"ഓഹോ അങ്ങിനെയാണോ? എന്നാൽ ഞാനൊരു
ലൗലെറ്റർ എഴുതി തരാം , അത് കൊടുത്താൽ ഉറപ്പായും വീഴും…"
തികട്ടി വന്ന നോവുകളെ ഉള്ളിലടക്കി ചിരി വരുത്തി ചോദിച്ചു.. അവൾ തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അല്പ നേരം നിന്നു….
" ഉം ,ശരി എന്നാൽ ഇപ്പോൾ എഴുതി തരൂ …"
അവളുടെ വാക്കുകളിൽ എന്തോ ഉറപ്പിച്ച
ഭാവമായിരുന്നു .. ഇടവഴിയിലെ ചെറിയമതിലിന്
മുകളിൽ വച്ചു , അനുവിനായ് തന്റെ തൂലിക വീണ്ടും ചലിച്ചു ….
" അയാളുടെ പേരെന്താണ് ..?" എഴുതുന്നതിനിടയിൽ ചോദിച്ചു …
‘പേര് വയ്ക്കേണ്ട, എന്നവൾ പറഞ്ഞപ്പോൾ
മറുത്തൊന്നും