കല്യാണം ഏകദേശം ഒരേ സമയത്തായിരുന്നു.മാമന് രണ്ട് മക്കളാണ് മൂത്തത് ശ്രീ വിദ്യ എൻറെ പ്രായം ആണ് പിന്നെ ശ്രീ കാവ്യ 4 ഇൽ ആണെന്ന് തോന്നുന്നു. ശങ്കരൻമാമക് ഒരാന്കുട്ടി അവനും കാവ്യയും ഒരേ ക്ലാസ്സിൽ ആണ് . വേണു മാമ നാട്ടിലില്ല. ഡൽഹിയിൽ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്. ശങ്കരൻ മാമ നാട്ടിൽ പോലീസ് ആണ് .അതുകൊണ്ടാണ് എന്നെ അവിടേക്ക് വിടുന്നത്
ഉച്ചക്ക് ഊണും കഴിച് ഞാനും അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങി. പോരുമ്പോ അമ്മയുടെ കണ്ണ് നിറഞ്ഞോ. ഏയ് ഇല്ല തോന്നിയതാവും . കോളേജ് ബസ് സ്റ്റോപ്പിനു മുന്നിലൂടെ ആണ് പോവുന്നത് . പരിസരത്തു ഇപ്പഴും പോലീസ് ഉണ്ട്. കുറെ കല്ലും വടിയും എന്തൊക്കൊയോ ആയി ആകെ അലമ്പായി കിടക്കുവാണ് കോളേജ് റോഡ് . ഇന്നലെ കീട്ടിയ അടിയുടെ വേദന ഇപ്പഴും ഉണ്ട്. അവന്മാർ എല്ലാം എവിടെ ആണോ ആവോ.ഇനി വേണുമാമന്റെ വീട്ടിൽ ചെന്നാലും കട്ട പോസ്റ്റ് ആവും. അമ്മായി ഞാനും മാത്രം ഉണ്ടാവും പിന്നെ സ്കൂളും കോളേജും വിട്ട് അവരൊക്കെ എത്തിയാലെ ഒരു ഓളം ഉണ്ടാവൂ. മൊബൈൽ തരില്ലെന്ന് അച്ഛൻ പറഞ്ഞു. അഹ് ടീവി യും കണ്ടിരിക്കാം . ഇതൊക്കെ ഓർത്തു ഒരു മണിക്കൂർ പോയതറിഞ്ഞില്ല . വീടെത്തി.
3 ഏക്കർ നീളത്തിൽ ഉള്ള പറമ്പ് . പറമ്പിന്റെ പുറകെ വശത്തു ഒരു നായർ തറവാടും അതിനു പിന്നിൽ ഒരു കുളം. കുളത്തിന്റെയും പിന്നിൽ ഏക്കര് കണക്കിന് നെൽപ്പാടം . ഈ നെൽ വയലിനു നടുവിലൂടെ ആണ് മെയിൻ റോഡ് . . പണ്ട് പറമ്പിലേക്ക് റോഡ് ഉണ്ടായിരുന്നില്ല. പാടവരമ്പത്തിലൂടെ ആണ് വീട്ടിലേക്ക് വരുക. പെടാത്ത പണി കഴിഞ്ഞു കുളത്തിൽ കുളിച്ച നേരെ തറവാട്ടിലേക്ക് . അങ്ങനെയാണ് ഇതിന്റെ കിടപ്പ് . മുത്തച്ഛൻ മരിച്ചു കഴിഞ പറമ്പ് ഭാഗം വെച്ചു . ആദ്യ ഭാഗം ശങ്കരൻ മാമക് പിന്നെ അമ്മക് പിന്നെ കുളം ഉള്ള ഭാഗം വേണു മാമക് .അതുപോലെ വയലും മൂന്നായി മുറിച്ചു .വേണു മാമൻ പറമ്പിനു മുഴുവൻ മതിൽ കെട്ടി തറവാട് പൊളിച്ചു പുതിയ വീട് പണിതു. ശങ്കരൻ മാമയും അവരുടെ ഭാഗത്തു വീട് വെച്ചു.
ഇപ്പോ റോട്ടിൽ നിന്ന് പറമ്പിലേക് നേരിട്ട് പുതിയ റോഡ് ഉണ്ട്. ആദ്യം ശങ്കരൻ മാമയുടെ വീടിനു മുന്നിലൂടെ അമ്മടെ പറമ്പിലൂടെ വേണു മാമൻറെ വീടിന്റെ മുൻ വശം വരെ നല്ലൊരു റോഡ് .ഇവിടെ വന്നാൽ കുളത്തിൽ കുളിക്കലാണ് എന്റെ മെയിൻ പരുപാടി . കോളേജിൽ ചേർന്ന ശേഷം ഞാൻ ഇങ്ങോട് വന്നിട്ടില്ല .
കാറിൽ നിന്ന് ഇറങ്ങിയതും എല്ലാവരും എന്നെ