“ഞാൻ രാത്രി പോകുന്നതിനു മുൻപേ കഴിച്ചോളാം അമ്മേ. ഇപ്പോ ഒന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് വരട്ടെ” ഞാൻ കൈകഴുകി ഇറങ്ങി. ബൈക്കുമെടുത്ത് ഞാൻ അവിടൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. ഉത്സവത്തിനായി ലൈറ്റുകളാൽ പ്രഭാപൂരിതമായ പന്തലുകളും കടകളും കാണാനായി അണിഞ്ഞൊരുങ്ങി എത്തുന്ന മലയാളി മങ്കിമാരെ വായ്തനോക്കുക എന്നത് തന്നെ ഉദ്ദേശം. സുനിലിന്റെ വീട്ടിൽ പോയി അവനേയും കൂട്ടാമെന്ന് വിചാരിച്ച അവിടെ എത്തിയപ്പോൾ അവനവിടെ ഇല്ല. തിരികെ പോയി വായ്തനോക്കിക്കൊണ്ട് പോകുമ്പോൾ രേണുവിനേയും പുറകിൽ ഇരുത്തി അവൻ അതിലേ കറങ്ങുന്നത് കണ്ടു. എന്നെ കണ്ടിട്ട് അവൻ ഒരു സൈഡിൽ വണ്ടി ഒതുക്കി. രാത്രിവെടികെട്ടിന് അവനുണ്ടാവില്ല എന്നു പറയാൻ. അതിന് പകരം അവൻ സ്വയം ചില അമിട്ടുകൾ പൊട്ടിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് എനിക്കു മനസ്സിലായി. അവരുടെ ഉത്സവത്തിൽ ഒരു കട്ടുറുമ്പാകാതെ ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും മാറിക്കൊടുത്തു. മൊത്തത്തിൽ എല്ലായിടവും ചുറ്റിക്കറങ്ങി ഞാൻ തിരിച്ച വീട്ടിലെത്തി. അവിടെ ഉത്സവത്തിന്റെ ക്ഷീണത്തിൽ എല്ലാവരും മയങ്ങിയിരുന്നു. ഞാൻ കുറച്ച് നേരം റ്റി.വിയുടെ
മുന്നിൽ ചടഞ്ഞുകൂടി. രണ്ട മണിയായപ്പോൾ പോയി അമ്മ എടുത്തു വെച്ച് ഇഡ്ഢലി രണ്ടുമൂന്നെണ്ണം കൂടി വെട്ടി കാവിലേക്ക് തിരിച്ചു. അവിടെ എത്തി പഞ്ചവാദ്യം കേൾക്കുക, ആനപ്പൂരം കാണുക പിന്നെ വെടികെട്ടുകൾ തീർക്കുന്ന വർണ്ണപ്രപഞ്ചം ആസ്വദിക്കുക. അതിരാവിലെ വീട്ടിലേക്ക് തിരിച്ചെത്തി ഉത്സവത്തിന്റെ ക്ഷീണം തീർക്കാൻ സുഖമായി ഉച്ച വരെ ഉറങ്ങുക എന്നതായിരുന്നു പ്ലാൻ.
ഞാൻ എഴുന്നേൽക്കുന്നത് കണ്ട് അമ്മ രാത്രി പൂരത്തിന് ഞാൻ വണ്ടിയെടുത്തില്ല. പഞ്ചവാദ്യത്തിന്റേയും ആനപ്പൂരത്തിന്റേയും കൂടെ നടന്ന് ഉത്സവലഹരി ആസ്വദിച്ച കാവിലേക്കെത്തി. കാവിലെത്തി പഞ്ചവാദ്യം തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ രമേച്ചിയുടെ മുഖം ആൾത്തിരക്കിനിടക്ക് കണ്ടു. ഞാൻ രമേച്ചിയെ നോക്കി ചിരിച്ചു. രമേച്ചി ഇങ്ങോട്ടെന്ന പോലെ നടന്നു. അതു കണ്ട് ഞാനും അങ്ങോട്ട് നടന്നു. അവിടെ എത്തിയപ്പോൾ രമേച്ചിയുടെ കൂടെ രമേച്ചിയുടെ അമ്മ കാർത്ത്യായിനിയമ്മയും ഉണ്ട്. എന്നെ കണ്ടതും രണ്ട് പേരും വെളുക്കെ ചിരിച്ചു. കാർത്ത്യായിനി അമ്മയാണ് സംസാരിച്ചു തുടങ്ങിയത്. രമേച്ചി നാണിച്ചെന്ന പോലെ മിണ്ടാതെ