ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം ഒന്നുടക്കി. അൽപനേരം ഒരു നിശബ്ദത പരന്നു.
"അല്ല, ഹരി ഇപ്പോ ഇവിടെ എന്തിനു വന്നതാ??, ആരുടേം ശല്യമില്ലാതെ ഗേൾ ഫ്രണ്ട് നെ വിളിക്കാൻ വന്നതാണോ " ആ നിശബ്ദത മുറിക്കാൻ എന്നോണം അവൾ ചോദിച്ചു.
" ഗേൾ ഫ്രണ്ടോ?? "
ഒരു നിമിഷം എനിക്ക് ചിരിപൊട്ടി.
"എന്തെ നിനക്ക് കാമുകി ഒന്നും ഇല്ലേ?? "
"കാമുകി ഒന്നും ഇല്ല, പക്ഷെ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരിഷ്ടം " അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് വാടി. വന്ന പുഞ്ചിരി അടക്കിക്കൊണ്ട് ഞാൻ തുടർന്നു
" അവളെ ഞാൻ കണ്ടിട്ട് വർഷങ്ങളായി. അവസാനമായി ഞാൻ അവളെ കണ്ടത് ഒരു കുളക്കടവിൽ വെച്ചാണ്. കുളത്തിലേക്ക് ഇറങ്ങുന്ന കല്പടവിൽ മുഴുവൻ നനഞ്ഞ് കുളിച്ച്, കയ്യിൽ ഒരു ആമ്പൽ പൂവും പിടിച്ചിരുന്ന ഒരു 15 കാരി. അന്ന് അവളോട് യാത്ര ചോദിക്കാനാണ് ഞാൻ ചെന്നത്, പക്ഷെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ കവിളിലെ കാക്കാപ്പുള്ളിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഓടി അകന്നു "
അന്ന് അമ്മ യാത്ര പറയാൻ ഉള്ളവരോട് ഒക്കെ പറഞ്ഞിട്ട് വരാൻ പറഞ്ഞപ്പോൾ നടന്ന സംഭവം. എനിക്ക്
ആകെ യാത്ര പറയാനുണ്ടായിരുന്ന ആൾ. എന്റെ ശ്രീ.
പെട്ടന്ന് ഒരു തേങ്ങലോടെ ശ്രീ എന്റെ നെഞ്ചിലേക്ക് വീണു. എന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചിരുന്ന അവളുടെ മുഖം ഞാൻ ഉയർത്തി, കണ്ണുനീർ കൊഴുകി കൊണ്ടിരുന്ന അവളുടെ കവിളിൽ, ആ കാക്കപ്പുള്ളിയിൽ ഞാൻ വീണ്ടും ഒന്ന് ചുംബിച്ചു. പെണ്ണ് ഒന്ന് പുളഞ്ഞു. അവളെ തിരിച്ചു നിർത്തി ആ കുളത്തിന് അഭിമുഗമായി ആ പടവിൽ ഞങ്ങൾ ഇരുന്നു. ശ്രീ എന്റെ നെഞ്ചിൽ ചാരി ഞാൻ ഇരുന്നിരുന്ന പടിക്കു താഴെ ഉള്ള പടിയിലാണ് ഇരിക്കുന്നെ. ദാവണിക്ക് പുറത്ത് കൂടി അവളുടെ വയറിൽ കെട്ടിപിടിച്ച് ആ വയറിന്റെ മൃദുലതയും അവളുടെ മുടിയുടെ കാച്ചിയ എണ്ണയുടെ സുഗന്ധവും ആസ്വദിച്ച് അങ്ങനെ ഇരുന്നപ്പോൾ ഈ നേരം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചു പോയി.
" എടി പെണ്ണേ നീ പിന്നേം കരയുവാണോ? "
" ഹേയ്…. അല്ലാ "
" പിന്നെന്റെ കയ്യിൽ വീഴുന്നത് നിന്റെ ഉമിനീർ ആണോ "
" ഓ പിന്നേ ഒരു ഗാർഡിയൻ വന്നിരിക്കുന്നു, എനിക്ക് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോളും ഒക്കെ ഞാൻ ഇനിയും കരയും, നീ എന്ത് ചെയ്യും "
" നിനക്ക് കാണണോ, ഞാൻ എന്ത് ചെയ്യുമെന്ന്?? "
" ha, കാണണം "
ഞാൻ പെട്ടന്ന് അവളുടെ