ഞാൻ ചോദിച്ചു നമുക്ക് എവിടെയെങ്കിലും നിർത്തിയിട്ടാലോ എന്ന്. അനിൽ അത് സമ്മതിച്ചു. അവിടുത്തെ ഒരു ഡിപ്പാർട്ട്മെന്റ് ഷോപ്പിന്റെ പാർക്കിംഗിൽ ഞങ്ങൾ കാർ നിർത്തി. ഇന്നതെ പോലെ വലിയ മാളുകളൊന്നും ഇല്ലത്തതിന്റെ വിഷമം ശരിക്കും മനസ്സിലാക്കിയ ജനറേഷനിൽ പെട്ട ആളുകൾ ആണ് ഞങ്ങൾ.. ഒരുപാട് തിരക്കൊന്നുമില്ലെങ്കിലും അത്യാവശ്യം ട്രാഫിക്ക് ഒക്കെയുളള ഏരിയ ആയിരുന്നു അത്.. അന്ന് കാറിന്റെ ഗ്ലാസ്സിൽ സൺ ഫിലിം ഒട്ടിക്കുന്നതിന് നിയമപരമായി തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ഞങ്ങളുടെ കാറിന്റെ ഉൾവശം കാണാൻ കഴിയാത്ത വിധം ഡാർക്കായിരുന്നു. അതായിരുന്നു ഞങ്ങളുടെ ഏക പ്രൈവസ്സി. അവിടെ കാർ നിർത്തി ഞങ്ങൾ കുറെ നേരം പരസ്പരം നോക്കി ഇരുന്നു. സംസാരിക്കാൻ വിഷയങ്ങൾ കിട്ടാത്ത അത്യപൂർവ്വമായ അവസരങ്ങളിൽ ഒന്നായിരുന്നു അത്. കുറെ നേരത്തെ നിശബ്ദയ്ക്ക് ശേഷം അനിൽ ചോദിച്ചു.. "എന്താ ഒന്നു പറയാത്തത്?" എന്ന്.. ഞാൻ ഒന്നുമില്ല എന്ന് കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അനിൽ ചിരിച്ചു.
എന്നിട്ട് ഒരു കളള ലക്ഷണത്തിൽ ചോദിച്ചു "നമുക്കിന്ന് കഴിഞ്ഞതവണ ഫോണിലൂടെ സംസാരിച്ച വിഷയങ്ങൾ നേരിൽ
സംസാരിച്ചാലോ?" എന്ന്. എന്നിട്ട് എന്നേ നോക്കി ചിരിച്ചു. എനിക്ക് എന്ത് പറയണം എന്നറിയാത്ത/എന്ത് ചെയ്യണം എന്നറിയാത്ത വിധം, ഒരു മരവിപ്പാണ് ഫീൽ ചെയ്തത്. എന്റെ അവസ്ഥ മനസ്സിലാക്കിയാവണം അനിൽ പറഞ്ഞു "ചുമ്മാതെ പറഞ്ഞതാ, മോളേ.. മോൾക്കിഷ്ടമുളളത് പറഞ്ഞാൽ മതി" എന്നൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. പിന്നെ എന്റെ മുഖത്ത് ഇരുകൈകളും കൊണ്ട് പിടിച്ചു വീണ്ടും എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ഈ ചുംബനം ഒന്ന് രണ്ട് മിനിറ്റ് നീണ്ടുനിന്നു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം.. അനിൽ എന്റെ ചുണ്ടുകൾ നുണഞ്ഞ് കുറെ നേരം അങ്ങിനെ ഇരുന്നു.. തിരികെ ഞാനും അനിലിന്റെ ചുണ്ടുകൾ നുണഞ്ഞു.. ആദ്യമായി ആണെങ്കിലും അതിന്റെ മധുരം ഇന്നും ഞാൻ ഓർക്കുന്നു… കുറച്ച് നേരത്തേക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ട അനിൽ ബോധം തിരിച്ചെടുത്ത് എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. "മതി, നമുക്ക് പോയാലോ..? ഇത് ശരിയാവില്ല." ഞാൻ തലയുയർത്തി അനിലിനെ നോക്കി. അനിൽ പിന്നെയും പറഞ്ഞു "ഏതെങ്കിലും കാര്യത്തിൽ നമ്മൾ അതിരുകടന്നാൽ അവിടെ വച്ച് പറയണമെന്ന്" ഞാൻ എന്റെ ചുമലിലിരുന്ന അനിലിന്റെ കൈ വിരലുകളിൽ