കാണുമോ? ചെറു വഴക്കുകളൊക്കെ ഞങ്ങൾക്കിടയിലും സാധാരണ ആണെങ്കിൽ കൂടി ഒരു നോട്ടം കൊണ്ടു പോലും കിച്ചേട്ടനെന്നെ ഇതുവരെ നോവിച്ചിട്ടില്ല… ആ കിചേട്ടനാണ് ഇന്നലെ എന്റെ കാല് തല്ലി ചതച്ചുവെന്ന് എല്ലാവർക്കും മുന്നിൽ വച്ചു ഞാൻ നുണ പറഞ്ഞത്… കല്യാണം കഴിഞ്ഞിത്ര നാളായിട്ടും കിച്ചേട്ടൻ കാരണം എന്റെ കണ്ണ് നിറഞ്ഞിട്ടില്ല.. നിറയാൻ കിച്ചേട്ടൻ അവസരമൊരുക്കിയിട്ടില്ല…
എല്ലാ മാസവും ഞാൻ വേദനഎടുത്തു പുളയുമ്പോഴും കണ്ടു നിൽക്കാനാവാതെ ആ കണ്ണുകൾ നിറയുന്നത് പലപ്പോഴായി ഞാൻ കണ്ടിട്ടുള്ളതാണ്.. ചിന്നു പറഞ്ഞത് നേരാണ് കിച്ചുവേട്ടനില്ലാതെ എനിക്കോ ഞാൻ ഇല്ലാതെ കിച്ചുവിട്ടാനോ ജീവിക്കാൻ പറ്റില്ല…. കിച്ചുവേട്ടൻ തന്നെയാണ് എന്റെ ലോകം..
"നീ ഇതെന്താലോചിച്ചു നിക്ക.. ദേ താലി കെട്ടാൻ നേരായി.. മണ്ഡപത്തിൽ ചിന്നുവിന്റെ അടുത്ത് ചെന്നു നിൽക്കു… "
അമ്മ എന്നെ മണ്ഡപത്തിലേക്ക് തള്ളി കയറ്റി വിടുമ്പോഴും മനസ്സെവിടെയോ ആയിരുന്നു…
കെട്ടിമേളവും കരഘോഷങ്ങളും കേൾക്കെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി എല്ലാവരുടെയും അനുഗ്രഹ ആശീർവാദത്തോടെ എന്റെ ചിന്നുവിന്റെ കഴുത്തിൽ താലി വീഴുന്ന
ആ മുഹൂർത്തത്തിൽ എപ്പോഴോ കണ്ണുകൾ ഉടക്കിയത് കിച്ചുവേട്ടനിലാണ്..കിച്ചുവേട്ടനെ കണ്ടപ്പോൾ തന്നെ മനസിന് ഒരു ആശ്വാസം തോന്നി… ഒരു പുഞ്ചിരിയോടെ മണ്ഡപത്തിനടുത് മാറി നിൽക്കുന്ന കിച്ചേട്ടനെ കണ്ടു എന്റെ കണ്ണുകൾ വിടർന്നു .. ഒന്നു നോക്കി ചിരിച്ചു. പക്ഷെ എന്നെ കിച്ചേട്ടൻ ശ്രദ്ധിക്കുന്ന കൂടി ഇലായിരുന്നു .. എന്നെ കണ്ടതായി കൂടി ഭാവിക്കാതെ കിച്ചേട്ടനെന്റെ മുന്നിൽ നിന്നും നടന്നകലുന്നത് ചെറിയൊരു വിഷമത്തോടെ ഞാൻ നോക്കി നിന്നു…
കിച്ചേട്ടൻ പിണങ്ങി കാണുമോ.. ? എങ്കിൽ പിന്നെ തീരുമാനം ആയി. പൊതുവെ ആരോടും വഴക്കിനോ ദേഷ്യപ്പെടാനോ പോകാത്ത സ്വഭാവക്കാരനാണ് കിച്ചേട്ടൻ.. പക്ഷെ ദേഷ്യപ്പെട്ടൽ പിന്നെ ചെകുത്താൻ കയറിയ പോലെ ആണ്.. ആരു പറഞ്ഞാലും അടങ്ങില്ല.. എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി.. പലപ്പോഴായി കിച്ചേട്ടനെ കണ്ടെങ്കിലും എന്നെ ശ്രദ്ധിക്കാതെ ഉള്ള അങ്ങേരുടെ പോക്ക് കണ്ട് എനിക്ക് സംശയം തോന്നിയതാണ്… പെണ്ണിന്റെയും ചെക്കന്റേയും കൂടെ ഫോട്ടോ എടുക്കാൻ നിന്ന നേരം എന്റെ അരികിൽ നിന്നു കിച്ചേട്ടൻ മാറി നിന്ന ആ നിമിഷം ഞാൻ അത് തീർച്ചപ്പെടുത്തി..