പോയപ്പോൾ വീണ്ടും മനസ്സിന് ഒരു പിടച്ചിലുണ്ടായി.
ലത്തീഫ ഗഫൂർ എന്ന യുവസുന്ദരിയായ അധ്യാപികയുടെ കണ്ണുകൾ തന്റെ മുഖത്തും കണ്ണുകളിലും ചുണ്ടിലും ഒക്കെ ഇഴയുന്നത് താൻ ശ്രദ്ധിച്ചു.
ശരീരമപ്പോൾ കോരിത്തരിച്ചു. ഞരമ്പുകൾക്ക് ഒരു പിടച്ചിലനുഭവപ്പെട്ടു.പുറത്ത് അശോകമരങ്ങൾക്ക് മേൽ പ്രണയാരുണമായി പക്ഷികൾ കൊക്കുരുമ്മുന്നതിന്റെ സംഗീതം താൻ കേട്ടു.
"സന്ദീപേ.."
ഹേമന്ത് മന്ത്രിച്ചു.
"മിസ്സ് നിന്നെ ലൈനടിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയം…"
താൻ ആരും കാണാതെ അവന്റെ തുടയിൽ പിച്ചി.
എങ്കിലും മനസ്സിൽ രഹസ്യമായി സന്തോഷിച്ചു.
ആൺകുട്ടികൾ എല്ലാവരും അവരുടെ ഒരു നോട്ടമെങ്കിലും കിട്ടുവാൻ കൊതിക്കുമ്പോഴാണ് തന്നെ അവർ കോരിക്കുടിക്കുന്നത് പോലെ കണ്ണുകൾ കൊണ്ടുഴിയുന്നത്!
അന്ന് ലൈബ്രറി പീരിയഡിൽ മാതൃഭൂമി പത്രം വിടർത്തി വായിക്കുമ്പോഴാണ് വിളിയൊച്ച.
"സന്ദീപ്…"
പത്രം മാറ്റി നോക്കിയപ്പോൾ മുമ്പിൽ മിസ്!
"എന്താ മിസ്സ്?"
"സീരിയസ്സ് വായന ആണല്ലോ?"
വായിച്ചുകൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി അവർ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയായിരുന്നു
ആ വാർത്തഭാഗത്തിന്റെ ആധാരം.
താൻ ഒന്നും പറയാതെ പുഞ്ചിരിച്ചു.
"വായന അത്ര ഇമ്പോർട്ടന്റ് അല്ലായെങ്കിൽ വരൂ,"
അവർ പറഞ്ഞു.
"ഷ്വർ,മിസ്സ്,"
കസേര നീക്കിയിട്ട് പുറത്തേക്ക് കടന്ന് താൻ പറഞ്ഞു.
"സന്ദീപിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?"
കോറിഡോറിലൂടെ അവർക്കൊപ്പം നടക്കവേ ലത്തീഫ ചോദിച്ചു.
"അച്ഛൻ,’അമ്മ.."
"ഒറ്റമോനാ?"
"അതേ മിസ്…"
അവർ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ക്ലാസ്സ് മുറിയിൽ വെച്ച് അനുഭവപ്പെട്ട അതേ ശാരീരിക മാറ്റങ്ങൾ വീണ്ടും തോന്നി അപ്പോൾ.കോരിത്തരിപ്പ്, ഞരമ്പുകൾ വലിയൽ, ദാഹം!!
"മിസ്സിന് ആരൊക്കെയുണ്ട് വീട്ടിൽ?"
"പപ്പാ,മമ്മി…"
"ഒറ്റ മോ …അല്ല മിസ്സിന് ബ്രദേഴ്‌സും സിസ്റ്റേഴ്‌സും ഒന്നും..?"
"ഇല്ല സന്ദീപ്…"
അവർ വീണ്ടും ചിരിച്ചു.
"ഒറ്റ മോളാണ്!"
പിന്നെ സംസാരിച്ചതത്രയും കേൾക്കാതെയാണ് സന്ദീപ് ഉത്തരങ്ങൾ പറഞ്ഞത്. എന്തൊക്കെയാണ് എന്നറിയാതെയാണ് അവൻ അവളോട് ചോദ്യങ്ങൾ ചോദിച്ചത്. കാന്റീനിൽ, കോറിഡോറിൽ,അശോകമരങ്ങളുടെ തണലിൽ…
"ഡൗട്ട്സ് ഒക്കെ അപ്പപ്പോൾ ക്ലിയർ ചെയ്യണം കേട്ടോ,"
സമയം നീങ്ങവേ അവൾ പറഞ്ഞു.
അവൻ തലയാട്ടി.
"എപ്പോഴാണ് എന്നൊന്നും ഓർക്കേണ്ട…"
അവൻ ചിരിച്ചു.
"ഏത്