കേറിയപ്പോള്‍ താനന്നു വന്ന വീടാണെന്നു അനിലിനു മനസിലായി
” വേറെ റൂമോന്നുമില്ലേ മറിയം ?’
അവളുടെ വീട് തന്നെ ആണെന്ന് മനസിലായപ്പോള്‍ അനില്‍ പറഞ്ഞു
” എന്താ സാറിനു ഭയമുണ്ടോ ? അതോ എന്നെ പോലൊരു വൃത്തികെട്ട സ്ത്രീയുടെയൊപ്പം താമസിക്കാന്‍ നാണക്കെടാണോ ?’
” ഹേയ് ..അതൊന്നുമല്ല ..വെറുതെ മറിയത്തിനു ബുദ്ധിമുട്ട് …”
” എനിക്കൊരു ബുദ്ധിമുട്ടുമില്ല ” ഓപ്പണ്‍ കിച്ചന് മുന്നിലുള്ള ബാര്‍ ചെയര്‍ കാണിച്ചു ഇരിക്കാന്‍ പറഞ്ഞിട്ട് മറിയം കിച്ചനിലെക്ക് കയറി .
” അല്‍പം കഞ്ഞി കുടിക്കാം ..അല്‍പം മതി .. പുറത്തൂന്നു കഴിച്ചതാന്നു പറഞ്ഞൊഴിവാകരുത്” കോപ്പയില്‍ കഞ്ഞി കോരിയെടുത്തു ഓവനിലെക്ക് വെച്ച് മറിയം തുടര്‍ന്നു
” ഇതൊന്നും ബുദ്ധിമുട്ടല്ല സാറേ .. സഹായം മാത്രം … പണം ഉണ്ടാക്കാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചിടുന്ന ശരീരങ്ങള്‍ക്കൊരു സാന്ത്വനം …അത് സ്ത്രീയാകാം പുരുഷനാകാം … ആരുമറിയാതെ അവര്‍ വരുന്നു ..എന്‍ജോയ് ചെയ്യുന്നു … ഇവിടെ പുറത്തൂന്നു സ്ത്രീകള്‍ വരാറില്ല .. ഇവിടെ വരുന്നവരുടെ കാര്യം ഞാന്‍ ആരോടും പറയാറുമില്ല …എന്നാലുമൊരു
കാര്യം ഞാന്‍ സാറിനോട് പറയാം .. സാറിന്‍റെ കൂടെ വന്ന ജോണ്‍ സാറിന്‍റെ വൈഫ് വരെ ഇവിടെ വരാറുണ്ട് ..കിലോമീറ്ററുകള്‍ കാറോടിച്ച്”
ചൂടാക്കിയ കഞ്ഞിയും , മുളക് ചമ്മന്തിയും പപ്പടവും വിളമ്പി മറിയം എതിരെ കിച്ചനിലുള്ള ചെയറിലിരുന്നു..
” സാറെന്താ ഓര്‍ക്കുന്നെ ? എന്നെ പറ്റിയാണോ?’ എന്തോ ആലോചിച്ചു സ്പൂണില്‍ കഞ്ഞി കോരി കുടിക്കുന്ന അനിലിനെ നോക്കി മറിയം ചോദിച്ചു ..
” അല്ല ..ജോണ്‍ സാര്‍ പറഞ്ഞത് ..”
” ലക്ഷങ്ങള്‍ എണ്ണി കൊടുത്താലും എന്നെ കിട്ടില്ലന്ന് അതല്ലേ … സ്ത്രീയെ പുച്ഛത്തോടെ നോക്കി കാണുന്ന ..അവളുടെ കൊഴുത്ത ശരീരത്തില്‍ മാത്രം കണ്ണ് പതിപ്പിക്കുന്ന ആണുങ്ങളെ എനിക്ക് താത്പര്യമില്ല സാര്‍ … കാര്യം കഴിഞ്ഞിട്ട് പിന്നെ പുറം കാല്കൊണ്ട് തട്ടികളയുന്ന ചില പുരുഷന്മാര്‍ ..എല്ലാവരുമല്ല കേട്ടോ ..”
” മറിയം ഫെമിനിസ്റ്റ് ആണോ ?’
” ഹ ഹ ഹ …. ഫെമിനിസ്റ്റ് … പകല്‍ മുഴുവന്‍ പുരുഷന്‍മാരുടെ മേലെ ആധിപത്യം സ്ഥാപിക്കണമെന്ന് പ്രസംഗിച്ചു നടക്കുന്ന ചില മുന്തിയ ഫെമിനിസ്റ്റുകളും ഇവിടെ വരാറുണ്ട് സാര്‍ ..ഇതതൊന്നുമല്ല … ഏതൊരു പെണ്ണിനേയും പോലെ എനിക്കുമാഗ്രഹമുണ്ട്