ഹജിക്കാക്ക് ഒറ്റനോട്ടത്തില്‍ പയ്യനെ ബോധിച്ചു ….
അടുത്ത് വന്നപാടെ അവന്‍ സലാം പറഞ്ഞു …
ഹാജിക്ക സലാം മടക്കി ….
“എന്റെ പേര് ബിലാല്‍ മുഹമ്മദ് ഷുക്കൂര്‍ ലബ്ബ”….
ഹാജിക്ക സ്വയം പരിചയപ്പെടുത്തി ….
അപ്പോഴും കൂടെ ഇരുന്നവരുടെ കൂട്ടത്തില്‍ ഒരാളെ തിരയുന്നുണ്ടായിരുന്നു …..ഹാജിക്ക തന്റെ ബാല്യകാല സുഹൃത്തിനെ ….ഷുക്കൂറിനെ……
അയാളുടെ നോട്ടം കണ്ടപ്പോള്‍ ഉദ്ദേശം അറിയുന്നവര്‍ക്ക് മനസ്സിലായി ….
കൂട്ടത്തില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു …..
“കൂട്ടുകാരനെ ആണോ തിരക്കുന്നെ ?………..”
ഹാജിക്ക ഉത്തരം പറഞ്ഞു
“അതെ ……എവിടെ എന്റെ ഷുക്കൂര്‍…….?…..”
മറുപടി വന്നത് ബിലാലില്‍ നിന്നായിരുന്നു ….
“വാപ്പ ആ മുറിയില്‍ ഉണ്ട് …..”…..(താഴെ ഒരു റൂം മില്‍ വിരല്‍ ചൂണ്ടി ബിലാല്‍ പറഞ്ഞു )
കേട്ട പാതി കേള്‍ക്കാത്ത പാതി …..വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞു പോയ ആത്മമിത്രത്തെ കാണാന്‍ ഹാജിയാര്‍ വികാര വിക്ഷോഭതാള്‍ കണ്ണുകളില്‍ ഈറന്‍ അണിഞ്ഞു ആ റൂം ലക്ഷ്യമാക്കി നടന്നു ……….
ജീവിതത്തിന്റെ പ്രയാണത്തില്‍ അകന്നുപോയ തന്‍റെ ബാല്യകാല സുഹൃത്തിനെക്കാണാന്‍ ഹാജിക്ക നിറകണ്ണ്‍കളോടെ
ആ റൂമിന്‍റെ വാതില്‍ തുറന്നു അകത്തു കയറി !!!
കട്ടിലില്‍ ഒരു മെലിഞ്ഞു അസ്ഥിപഞ്ചരം ആയ ഒരു രൂപം കിടക്കുന്നത് കണ്ടു ഹാജിക്ക ഞെട്ടി !!!
അയാള്‍ ഗദ്ഗദത്തോടെ ആ രൂപത്തിന് അരികില്‍ ചെന്ന് !!! മങ്ങിയ വെളിച്ചമുള്ള റൂമില്‍ അയാള്‍ വെളിച്ചത്തിനായി പരതി ….ആ കട്ടിലിനരുകിലെ സ്വിച്ച്ബോര്‍ഡില്‍ വളരെ വെപ്രാളത്തില്‍ ഏതൊക്കെയോ സ്വിച്ച് അയാള്‍ ഓണ്‍ ചെയ്തു !!
റൂമില്‍ ശക്തിയായ വെളിച്ചം പരന്നു ….
നിറ കണ്ണുകള്‍ ഇരു കവിളിലേക്കും സ്വയം തുടച്ചു മാറ്റി ഹാജിക്ക കൂട്ടുകാരനെ നോക്കി ….
“ഹോ !!! ” ഹജിക്കയില്‍ നിന്ന് ഒരു ശബ്ദം അറിയാതെ വന്നുപോയി …….!!!!!
എന്‍റെ ഷുക്കൂറെ ഞാന്‍ നിന്നെ എവിടെയെല്ലാം തിരക്കിയെന്നറിയോ ….
തിരിച്ചു ഷുക്കൂര്‍ ഒന്നും മിണ്ടിയില്ല …. തന്റെ കുഴിഞ്ഞ കണ്ണുകള്‍ വച്ച് ഒരു അപരിചിതനെന്ന പോലെ ഹജ്ജിയരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിശ്ചലമായി കിടന്നു …….!!!
ഡാ ഇത് ഞാനാട നിന്ട മമ്മാത്ത്ക്കാദര്‍…!!! (മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്നാ പേരിന്റെ ചുരുക്കെഴുത്ത് പഴയ ആള്‍ക്കാര്‍ പറയുന്ന ശൈലി )
കണ്ണില്‍ ഒരു ചെറിയ പ്രകാശം ഷുക്കൂറില്‍ വന്നു ആ കണ്ണ്‍