ഒന്ന് മാറ്റണം.. ഞാൻ ചെന്നൈയിലേക്ക് പോകുവാന്.. എനിക്കവിടെ അമ്മാവൻ കോളേജിൽ സീറ്റ് റെഡി ആക്കിയിട്ടുണ്ട്." എനിക്കൊരു ഞെട്ടലോടെ അല്ലാതെ അവളുടെ വാക്കുകൾ കേൾക്കാനായില്ല. "അപ്പോൾ നീ ഇവിടന്ന് പോകുവാണോ?" "അതേടാ.. എനിക്ക് മൊത്തത്തിൽ ഒന്ന് ചേഞ്ച് ആകണം.. അതിന് ഇവിടന്ന് മാറി നിൽക്കുന്നതാണ് നല്ലത്." എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടുന്നത്, അവൾ എന്നിൽ നിന്നും അകലുന്നു എന്നത് എനിക്ക് ഉൾക്കൊള്ളാനായില്ല.
"സർഫിഫിക്കറ്റ് കിട്ടാനായി കോളേജിൽ കുറച്ച് പൈസ കൊടുക്കേണ്ടി വന്നു. അതിനായാണ് ഞാൻ ഇന്ന് അവിടേക്ക് വന്നത്." എനിക്ക് സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയത്തെ യാത്രക്കൊടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവളുടെ ‘അമ്മ വീട്ടിൽ ഉണ്ടായിരുന്നു.. ദേവികയെപ്പോലെ തന്നെയാണ് കാണാൻ.. സത്യം പറയുകയാണെങ്കിൽ ദേവികയെക്കാൾ സുന്ദരിയായിരുന്നു അവളുടെ ‘അമ്മ. എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു പാവം സ്ത്രീ. കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ ദേവിക എന്നെകുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്ന്
എനിക്ക് മനസിലായി. എന്നോട് വലിയ കാര്യമായിട്ടാണ് ‘അമ്മ പെരുമാറിയത്. അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ദേവിക പറഞ്ഞു. "ഞാൻ ചെന്നൈ എത്തി പുതിയ സിം എടുക്കുമ്പോൾ നിന്നെ വിളിക്കാം.. ഇവിടത്തെ സിം ഞാൻ കളഞ്ഞു. ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അവൾ എന്റെ ഒപ്പം വന്ന്. ബൈക്കിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ എന്റെ മനസ്സിൽ പെട്ടെന്ന് വന്ന ഒരു കാര്യം ഞാൻ പറഞ്ഞു. "നമ്മൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്.. പക്ഷെ ഒരു കാര്യം ഞാൻ ഇതുവരെ നിന്നോട് ചോദിച്ചില്ല." അവളുടെ കണ്ണുകളിൽ ഒരു ആകാംഷ എനിക്ക് കാണാൻ കഴിഞ്ഞു. "എന്താടാ?" "നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?" ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് തന്നെയായിരുന്നു അവളുടെ ഉത്തരം. "ഒരുപാട് യാത്ര ചെയ്യണം.. ഇന്ത്യ മൊത്തം യാത്ര ചെയ്യണം." ശരിക്കും എന്റെയും ആഗ്രഹം അതുതന്നെ ആയിരുന്നു. "ഡി.. എന്റെയും ആഗ്രഹം അത് തന്നാണല്ലോ." അവൾ ഒരു ചിരിയോടെ പറഞ്ഞു. "എങ്ങനെ ആകാതിരിക്കും.. നമ്മൾ രണ്ടുപേരും ജനിച്ചത് ഒരു ദിവസം അല്ലേടാ.." "ആഗ്രഹം മാത്രേ കാണുകയുള്ളെന്നാണ് തോന്നുന്നേ.. നടത്തണമെങ്കിൽ ഒരുപാട് പൈസ വേണം." "എന്റെ ആഗ്രഹം