വേഗം ജോലിയെല്ലാം തീർക്കാൻ സഹായിച്ചു…..
ഊണ് കഴിച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ യാത്ര….
ഞങ്ങൾ വണ്ണാത്തിപ്പുഴ ഡാമിലെത്തി…..
അവിടുള്ള പുൽത്തകടിയിലൂടെ നടന്നും, അവളോട് കുറുമ്പുകാട്ടിയും പരിഭവം പറഞ്ഞുമിരുന്നു….
അന്നാമ്മോ, പിള്ളേരെന്നാ വരുന്നേ.?
ജമ്പനും, തുമ്പനും നാളെ ഇങ്ങെത്തും….
അപ്പച്ചി നാളെ രാവിലെ കൊണ്ടു വന്നാക്കാന്നാ പറഞ്ഞേ…
ഇച്ചായോ അവിടേക്കൊന്നു നോക്കിക്കേ.?
സൂര്യൻ അവൻറെ മുഴുവൻ ഭംഗിയുമാവാഹിച്ചുകൊണ്ട്
തൻറെ പ്രണയിനിയുടെ സാഗര ഹൃദയത്തിലേക്കലിയുവാൻ
മലകളുടെ താഴ്വാരങ്ങളിലേക്ക് ഒളിക്കുകയാണ്….
ഓറഞ്ചു കലർന്ന ചുവപ്പു നിറം…
മഞ്ഞ് നേർത്ത പുകപടലം പോലെ താഴേക്ക് ഒഴുകി വീണ് താഴ്വാരകളെ ചുമ്പിക്കുന്നു….. അതിനിടയിലൂടെ കൂടണയാൻ പോകുന്ന പക്ഷികൾ
ഹാ… എന്തു മനോഹരമാണീ കാഴ്ച…..
പതിയെപ്പതിയെ അവൻ മറയുന്നതും നോക്കി ഞങ്ങൾ നിന്നു….
"ഇച്ചായോ… എന്തു രസാ ല്ലേ" ?
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….
"ഉം… പണ്ട് നമ്മളിവിടെ വന്നപ്പൊ ഇത്രക്ക് ഫീല് ണ്ടായിട്ടില്ല…"
"ഉം… ശര്യാ … "
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…..
കൈകൾ
ചേർത്തു വെച്ച് എന്റെ പെണ്ണ് പാറക്കെട്ടിനു മുകളിൽ ഇരിക്കുകയാണ്…..
മനസ്സേതോ ലോകത്താണെന്ന് തോന്നുന്നു…. മനസ്സിലേക്കായിരം ചിന്തകളുടെ
കുളിരു പാകുന്ന ഇതുപോലൊരു കാഴ്ചയിൽ ആരാണ് സ്വപ്നങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാത്തത്……
അവിടെ സൗധങ്ങൾ മെനയാത്തത്…..
ഞാൻ മെല്ലെ അവളുടെ അരികിൽ ചെന്നിരുന്നു.
മിന്നാമിനുങ്ങുകൾ ഒരു ഇന്ദ്രജാലക്കാരനെ പോലെ വായുവിൽ ഒഴുകി നടക്കുകയാണ്…
ഒരു മിന്നാമിനുങ്ങിനെ ഞാൻ കൈക്കുമ്പിളിലാക്കി കണ്ണിനോടടുത്തു വച്ചു നോക്കി.
എന്തൊരു പ്രകാശമാണ്. മിന്നിയും… പിന്നെ…. കെട്ടും…….ആഹാ …
നേരമിരുട്ടിയത് അറിഞ്ഞില്ല…..
മഴക്കാറുമൂടി അന്തരീക്ഷം ഇരുണ്ടുകൂടി നല്ല
സുഖമുള്ള അന്തരീക്ഷം തിരികെ പോരുവാൻ തുടങ്ങുമ്പോൾ
ചെറിയൊരു ചാറ്റൽ മഴ….
ഇച്ചായാ…. നമുക്ക് മഴ നനഞ്ഞ് ഒരു ഡ്രൈവിംഗ്
നടത്തിയാലോ….
രാത്രിയിൽ മഴയത്ത് നനഞ്ഞു ബൈക്കിൽ പോകണമെന്ന് എന്റെ ഒരാഗ്രഹമാണ്…
ഞാനവളുടെ ആഗ്രഹം നിറവേറ്റി കൊടുത്തു…
ചെറിയ ചാറ്റൽ മഴയേറ്റ് ബൈക്കിൽ അവളെന്നെയും കെട്ടിപ്പിടിച്ച് ഒരു യാത്ര…
അതങ്ങനെ ആസ്വദിച്ച് വീട്ടിൽ എത്തി…
ചെന്നു കയറിയ