തൃശ്ശൂരിലും ഒരു ബ്രാഞ്ചുണ്ട്. ഞാൻ പിജിക്ക് എറണാകുളത്തു പഠിക്കുന്നു. ഹോസ്റ്റലിൽ. ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകും. പുള്ളിക്കാരൻ അമ്മാവന്റെ കൂടെ കൊച്ചിയിൽ ബിസിനസ്സ് സഹായി ആയി… അന്ന് ബസ്സിലാണ് യാത്ര. മിക്കവാറും എറണാകുളത്തോ ബസ്സുയാത്രയ്ക്കിടയിലോ ഒക്കെ പുള്ളിയെ കാണും. ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ പുള്ളിക്കാരൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചെന്നു പപ്പാ പറഞ്ഞു. എന്റെ വീട്ടുകാര് അല്പം പുരോഗമനവാദികളായിരുന്നു. എനിക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ പിജി കഴിഞ്ഞയുടനെ കല്യാണം നടന്നു. ഇവിടെ പുള്ളിക്കാരനു കുടുംബസ്വത്തായിട്ടു കിട്ടിയതാണ്. അങ്ങനെ ഇവിടെ സെറ്റിൽഡ് ആയി."
ആനിയുടെ സംസാരം തീർന്നപ്പോഴേക്കും വീടെത്തി. റോഡ്സൈഡിൽ തന്നെയാണ് വീട്. പഴയ മാതൃകയിലുള്ള മൂന്നു നില. പക്ഷേ കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്…
കാർ പോർച്ചിലിട്ട് ആനി ഡോറു തുറന്നു പുറത്തിറങ്ങി. പിന്നെ കീ എടുത്ത് വാതിൽ തുറന്നു.
" വേറേയാരും ഇല്ലേ ചേച്ചീ"
" ഒരു സേർവന്റു പെണ്ണ് ഉണ്ട്. നാട്ടിൽ നിന്നും കൊണ്ടു വന്നതാ. അഞ്ചാറു വർഷമായിട്ടു കൂടെയാ. അവൾക്ക് നാട്ടിൽ പിള്ളാരൊക്കെയുണ്ട്.
ഭർത്താവില്ല. ഒരാഴ്ച മുമ്പ് അവളൊന്നു വീണു. ഇപ്പം നടുവേദനയാ. എന്നാ നാട്ടിൽ ചെന്ന് ഒന്ന് ആയുർവേദമൊക്കെ ചെയ്യാൻ പോയതാ. എന്നാൽ പിന്നെ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വന്നാ മതിയെന്നു ഞാൻ പറഞ്ഞു. ഹസ് ടൂറിലാണെന്നു പറഞ്ഞില്ലേ. നാലു ദിവസം കൂടെ കഴിഞ്ഞേ വരൂ. അതു കൊണ്ടു മകനേ ഞാനൊറ്റയ്ക്കാ…"
അവർ അകത്തേയ്ക്കു കയറി.
വിശാലമായ സ്വീകരണമുറി. നല്ല വെൽ ഫർണിഷ്ഡ് ആണ്.
" സനൂപ് ഇരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ. "
" കുടിക്കാൻ മാത്രമല്ല കഴിക്കാനും വേണം"
" അശ്ശോടാ… വിശക്കുന്നുണ്ടോ…"
" പിന്നില്ലാതെ… ഈ മുതുവെയിലത്ത് ഊടാടി നടക്കുവല്ലാരുന്നോ…"
" എന്തു വേണം. ബിരിയാണിയുണ്ട്. ചോറുണ്ട്"
" വെജിറ്റേറിയനല്ലേ…"
" പോടാ… മട്ടണാ. ഇവിടെ നോൺവേജ് വെക്കുന്നതിന് കുഴപ്പമൊന്നുമില്ല"
" എന്നാ ബിരിയാണി മതി "
സനൂപ് ബാത്റൂമിലൊക്കെ പോയി കൈ കഴുകി വന്നപ്പോഴേക്കും ആനി ഭക്ഷണം വിളമ്പിയിരുന്നു.
അവൾ ഡ്രസ്സൊക്കെ മാറ്റിയിരുന്നു. ഇപ്പോൾ ഒരു ബ്രൗൺ നിറത്തിലുള്ള ഷർട്ടും വെള്ളയിൽ നീല വരകൾ ക്രോസ്സ്ലൈനായുള്ള പാദം വരയെത്തുന്ന സ്കർട്ടുമാണ് വേഷം…
" തണുത്തതായിട്ട്