kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
277541
Back10/29Next
.. വരയിടാത്ത ബുക്കിന്റെ പേജുകൾ കുറഞ്ഞതല്ലാതെ കവിതയൊന്നും തന്റെ തൂലികയിൽ പിറന്നില്ല .. വരികളില്ലെല്ലാം പ്രണയം മാത്രം തുളുമ്പി നിന്നു… വായനശാലയിൽ നിന്നും പ്രസിദ്ധരായ കവികളുടെ കവിതകൾ എടുത്തു വായിച്ചു. വായിക്കുന്തോറും ആസ്വാദനം ഏറി വരുന്ന പോലെ തോന്നി …. ഒരാഴ്ച്ച കൊണ്ട് തന്നെ വായനശാലയിലെ കവിതാശേഖരത്തിലുള്ള കവിതകളെല്ലാം വായിച്ചു തീർത്തു .. മധുസൂദനൻ നായരുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കവിതകൾ വായിച്ചു കണ്ണുമിഴിച്ചിരുന്നു…. സുഗതകുമാരിയുടെ രാത്രിമഴയിൽ അറിയാതെ നനഞ്ഞു പോയി .. കവിതയുടെ ലോകം ആഴമുള്ളതും , എന്നാൽ ശാന്തവുമാണെന്ന് തിരിച്ചറിഞ്ഞു …. അർത്ഥങ്ങൾ അലറി വിളിക്കുന്ന തിരമാല പോലെ തോന്നുമെങ്കിലും കാൽപാദങ്ങളെ നനച്ചു കൊണ്ടവ പിന്മാറുന്നതും കണ്ടു… മത്സരദിവസം എത്തിചേർന്നു …… സ്കൂളിലെ ഒരു ക്ലാസ് റൂമിൽ വച്ചായിരുന്നു മത്സരം … പത്താം ക്ലാസിൽ നിന്നും പ്ലസ് വൺ, പ്ലസ് ടൂവിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.. പേപ്പറിനോടൊപ്പം ഓരോരുത്തർക്കുമുള്ള വിഷയങ്ങളും നൽകി … എനിക്ക് കിട്ടിയ വിഷയം പ്രകൃതിയെ


കുറിച്ച് എട്ട് വരിയായിരുന്നു.. അല്പം നേരം ചിന്തകളിൽ പ്രകൃതി മാത്രമായ്.. മനസ്സിൽ തോന്നിയത് എഴുതിക്കൊടുത്ത് പുറത്തിറങ്ങുമ്പോൾ.. ‘കവിത ‘ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന പോലെ ഉള്ളിൽ തോന്നി …… എന്തായാലും പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നു മനസ്സിൽ കരുതി തിരികെ ക്ലാസിലേയ്ക്ക് കയറുമ്പോൾ അനുവിന്റെ കണ്ണുകൾ തന്റെ മുഖത്തായിരുന്നു .. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അസംബ്ലിയിൽ വച്ചു ഹെഡ്മാസ്റ്റർ മത്സര വിജയികളെ പ്രഖ്യാപിക്കാൻ തയ്യാറെടുത്തു ….. പതിവ് പോലെ മുന്നിൽ നിന്നിരുന്ന സജിമോന്റെ തലയിൽ വിരൽ കൊണ്ട് തട്ടി അവനെ ശുണ്ഠി പിടിപ്പിച്ചു നിന്നു …. തോമസ് സാർ ആദ്യ വിജയിയെ പ്രഖ്യാപിക്കാൻ മൈക്കിനോട് അടുത്തു… കഥാരചനയുടെ മത്സരഫലമായിരുന്നു ആദ്യം.. പിന്നിട് ആണ് കവിതാ രചനയുടെ ഫലം .. സാറിന്റെശബ്ദം വ്യക്തമായ് കേട്ടു …… "കവിതാ രചനയിൽ വിജയി, വിനയകുമാർ 9 B " ഞെട്ടിപ്പോയി ..! നിറഞ്ഞ കയ്യടികളോടെ, എല്ലാവരും തന്നെ നോക്കിയപ്പോൾ ആയിരുന്നു അത് സത്യമാണെന്ന് ബോധ്യമായത്….. മലയാളം സാർ ഞാൻ എഴുതിയ കവിത, മനോഹരമായ ഈണത്തിൽ ചൊല്ലുന്നത് കൂടി കേട്ടപ്പോൾ


© 2025 KambiStory.ml