എന്ത് വേണേലും പറയട്ടെ! അമ്പലമാ ഇത്!വഴക്കടിക്കാനുള്ള പ്ലേസ് അല്ല.പ്ലീസ്! വാ!"
സന്ദീപ് അനുസരിച്ചു.
ക്ഷേത്ര സന്നിധിയിൽ അവളുടെ അടുത്ത് നിന്ന് കണ്ണുകളടച്ച് കൈകൂപ്പുമ്പോൾ വീണ്ടും രാത്രിമുല്ലയുടെ പൂത്തമണം അകതാരിലേക്കടുക്കുന്നത് സന്ദീപ് അറിഞ്ഞു.
രാക്കടമ്പിന്റെ ഉലയുന്ന ചില്ലകൾക്കിടയിലൂടെ മഞ്ഞിനപ്പുറം നിലാവ് ഇപ്പോൾ കടന്നു വരും.
ഭഗവതിയുടെ തിരുവിഗ്രഹത്തിന് മുമ്പിൽ നിൽക്കുമ്പോഴും ചന്ദനം മണക്കുന്ന ഈ ഉടലിന്റെ ഗന്ധത്തിന് തന്റെ ഉള്ള് തപിക്കുന്നത് എന്തിനാണ്?
പ്രാർത്ഥനയ്ക്കിടയിൽ ഹേമലത കണ്ണുകൾ തുറന്ന് അവനെ നോക്കി.
അപ്പോൾ സന്ദീപ് തന്നെയും നോക്കി നിൽക്കുകയാണ്!
ശാസന കലർന്ന നോട്ടത്തിലൂടെ അവൾ അവനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.
അവനുടനെ ഭഗവതിയെ നോക്കി വീണ്ടും കണ്ണുകളടച്ചു.
"പിന്നെയും സന്ദീപ് ആ കുട്ടിയെ ഓർത്തു അല്ലെ? പ്രാർത്ഥിക്കുമ്പോൾ?"
പ്രസാദവും വാങ്ങി മണ്ഡപത്തിന് കീഴെ കൂടി നടക്കവേ ഹേമലത സന്ദീപിനോട് ചോദിച്ചു.
പുറത്ത്,മതിലിന് മുകളിൽ മെക്സിക്കൻ പെരിവിങ്കിൾ കാറ്റിൽ ഉലഞ്ഞു.
അകലെ ആരോ ഓടക്കുഴൽ വായിക്കുന്നത്
കാറ്റിനോടൊപ്പം വന്ന് അവരെ തഴുകി.
"എന്താ ആന്റി?"
അവൻ ചോദിച്ചു.
"പ്രാർത്ഥനയ്‌ക്കിടയ്ക്ക് എന്നെ അങ്ങനെ നോക്കിയപ്പോൾ …അപ്പോൾ ഞാൻ കരുതി സന്ദീപ് ലത്തീഫയെ ഓർത്തു എന്ന്…"
ആദ്യമഴ നനയുന്ന താമരയിതളിന്റെ ആർദ്ര സൗമ്യത മിഴികളിൽ നിറച്ച് ഹേമലത അവനെ നോക്കി.
"ആന്റി …"
ദൂരെ എവിടെയോ, തളിരിടുന്ന കറുകയുടെ മേൽ തൂവൽ പൊഴിക്കുന്ന പഞ്ചവർണ്ണക്കിളികളുടെ മൊഴിയഴകുകൾ സന്ദീപ് കേട്ടു അപ്പോൾ .
ഹേമലത അവനെ നോക്കി.
"കസവ് സാരിയിൽ … ഇത്ര ഭംഗിയായി ഞാൻ ആരെയും കണ്ടിട്ടില്ല …കണ്ണുപറിക്കാൻ തോന്നിയില്ല അപ്പോൾ ഭഗവതീടെ മുമ്പിൽ ആന്റി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ…ഒരു ..ഒരു ..ദേവതയാണോ എന്ന് ഞാൻ …"
ആരാണ് ഇപ്പോൾ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?
തന്റെ കണ്ണുകളിൽക്ക് ഹേമലത നോക്കിയപ്പോൾ സന്ദീപ് സംശയിച്ചു.
ഒരു മഴയ്ക്കും ഇത്ര കുളിര് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഒരു നക്ഷത്രവും ഇത്ര പ്രകാശവും.
നെഞ്ചിലെ മണിയിടിപ്പുകൾ ഇത്ര സംഗീതത്തോടെ എപ്പോഴാണ് താൻ കേട്ടിട്ടുള്ളത്?
"മോനേ.."
ചുവന്ന പവിഴാധരങ്ങൾ വിറയ്ക്കുന്നത് സന്ദീപ് കണ്ടു.
"എന്താ മോൻ എന്നോട് ഇങ്ങനെയൊക്കെ …? ഞാൻ ഹേമന്തിന്റെ