സദാ നേരോം ഇതുപോലെ ഒരു സുന്ദരക്കുട്ടപ്പന് സ്വപ്നം കാണാൻ മാത്രം സൗന്ദര്യമൊക്കെ അവൾക്കുണ്ടോ എന്ന്!"
സന്ദീപ് ലജ്ജയോടെ പുഞ്ചിരിച്ചു.
"ആന്റി അമ്പലത്തി പോകുന്നുണ്ടോ? എന്നാ ഞാനും ഉണ്ട്,"
"ആ പേരിൽ ലിസീടെ വീട്ടിൽ പോയി കാമുകിയെ കാണാൻ ആണോ?"
"അയ്യേ ..അതല്ല ..അമ്പലത്തിൽ ഒക്കെ ഒന്ന് പോകണ്ടേ ആന്റീ…ഇങ്ങനത്തെ ഒരു ഡേഞ്ചറസ് ടൈമിൽ!"
"ഹാ! അത് ശരിയാ…"
ഹേമലത പറഞ്ഞു.
*****************************
അഞ്ചു മണിയായപ്പോൾ സന്ദീപ് കുളിച്ച് വൃത്തിയായി.
അപ്പോഴേക്കും ഹേമലത വസ്ത്രങ്ങൾ മാറി തയാറായി നിൽക്കുകയായിരുന്നു.
കസവ് സാരിയും ബ്ലൗസുമണിഞ്ഞ് മുറ്റത്ത് പൂന്തോട്ടത്തിന് മുമ്പിൽ നിൽക്കുകയായിരുന്നു അവൾ അപ്പോൾ.
"വൗ!!"
അവളെ കണ്ട് സന്ദീപ് പറഞ്ഞു.
"ആന്റിയ്ക്ക് എന്ത് രസാ കസവ് സാരി…ഫിലിം സ്റ്റാറിനെപ്പോലെ തന്നെ!"
ഹേമലതയുടെ മുഖം നാണം കൊണ്ട് ചുവന്നു.
"ഏത് ഫിലിം സ്റ്റാർ?"
പൂക്കളിറുത്ത് കൂടയിലേക്ക് ഇടുന്നതിനിടയിൽ മുഖമുയർത്തി അവനെ നോക്കി ഹേമലത ചോദിച്ചു.
"സുമലതയെപ്പോലെ..!"
"ഓ!"
കൃത്രിമമായ അസഹ്യത ഭാവിച്ച് ഹേമലത പറഞ്ഞു.
"നിങ്ങക്കൊക്കെ എന്തിന്റെ കേടാ പിള്ളേരെ? ഹേമന്ത് ആണേൽ എന്നെ
എപ്പഴും അങ്ങനാ വിളിക്കുന്നെ! ഹേമലതയല്ല സുമലത എന്ന് …! ഞാൻ അവനോട് അന്നേരമൊക്കെ വഴക്കുണ്ടാക്കും!"
"വഴക്കോ?"
മുടി ചീക്കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിലെ പ്ലാസ്റ്റിക് കേസിനുള്ളിൽ ചീപ്പ് തിരികെ വെച്ച് കൊണ്ട് സന്ദീപ് ചോദിച്ചു.
"പിന്നല്ലാതെ!"
ഹേമലത പറഞ്ഞു.
"എന്നെക്കണ്ടാൽ സുമലതയെപ്പോലെയാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു മലയാളി ലുക്ക് ഇല്ല എന്നല്ലേ? കന്നഡക്കാരത്തിയുടെടെയോ ആന്ധ്രാക്കാരീടെയോ ലുക്കാണെന്നല്ലേ? ഇവിടെ ഇഷ്ടം പോലെ കാവ്യാമാധവൻമാരും ഭാവനമാരും ഒക്കെ ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിനാ വെറുതെ കള്ളവണ്ടി കയറി ചുമ്മാ കർണ്ണാടകത്തേക്ക് ഒക്കെ പോകുന്നെ?"
ഹേമലതയുടെ വാക്കുകൾ സന്ദീപിൽ ചിരി ഉണർത്തി.
"ഭഗവതിക്കാണ് പൂക്കൾ,"
പൂവിറുക്കുന്നത് നോക്കി നിന്ന സന്ദീപിനോട് അവൾ പറഞ്ഞു.
"മോന് പ്രോബ്ലം ഉള്ള ടൈം അല്ലെ? നന്നായി പ്രാർത്ഥിക്കണം കേട്ടോ,"
അവൻ തല കുലുക്കി.
ചുവരിലെ ഭഗവതിയുടെ ചിത്രത്തിലേക്ക് നോക്കിയാ ഹേമലത ഒരു നിമിഷം നടുങ്ങി.
"എന്താ ആന്റ്റി?"
അത് കണ്ട് അവൻ ചോദിച്ചു.
"ഒന്നുമില്ല മോനെ,"
പെട്ടെന്ന് കണ്ണുകൾ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
"ഭഗവതീടെ ഫോട്ടോയിൽ