ജിസ്മിയേയും മണിക്കുട്ടനേയും ലിസി മോശമായി രാത്രിയിൽ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ ലിസി ആന്റി മണിക്കുട്ടനോട് അവിഹിത ബന്ധം പുലർത്തുന്നത് ജിസ്മി കണ്ടിരിക്കാം. ആ രംഗത്തിനാവാം ഹേമലത സാക്ഷ്യം വഹിച്ചിരിക്കുക. എന്തായാലും കൂടുതൽ ചോദിച്ച് ഹേമലതയെ ബുദ്ധിമുട്ടിക്കാൻ അവനാഗ്രഹിച്ചില്ല.
ഉച്ചയ്ക്ക് അടുക്കളയിൾ സന്ദീപ് ഹേമലതയെ എല്ലാക്കാര്യങ്ങളിലും സഹായിച്ചു.ഹേമലത അവനെ നിരുത്സാഹപ്പെടുത്തിയെങ്കിലും സന്ദീപ് അതൊന്നും കൂട്ടാക്കിയില്ല.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഹേമലത സന്ദീപിനോട് ഉറങ്ങാൻ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ച് അവൻ ഹേമന്തിന്റെ മുറിയിൽ പോയി. എന്തായാലും കിടന്നയുടനെ അവനുറങ്ങി.
മൂന്ന് മണിക്കൂർ കഴിഞ്ഞ് നെറ്റിയിൽ ഒരു തണുത്ത സ്പർശമറിയുമ്പോഴാണ് സന്ദീപ് എഴുന്നേൽക്കുന്നത്. അവൻ കണ്ണുകൾ തുറന്നു.മുമ്പിൽ ലത്തീഫ നിൽക്കുന്നു. നെറ്റിയിൽ പതിഞ്ഞിരുന്നു അവളുടെ കയ്യിൽ അവൻ പിടിച്ചു.
"മിസ്സെപ്പഴാ വന്നേ?"
അവൻ ചോദിച്ചു.
"മിസ്സോ?"
അവൻ അവളുടെ ചോദ്യം കേട്ടു.
"അല്ല മിസ്സല്ലേ പറഞ്ഞത് ..നന്നായി പഠിച്ച് നല്ല മാർക്കോടെ പാസാക്കുന്നത് വരെ മിസ്സ് എന്റെ ടീച്ചറും
ഞാൻ സ്റ്റുഡന്റ്റും ആയിരിക്കുമെന്ന് …അതുകൊണ്ടല്ലേ ഞാൻ മിസ് എന്ന് വിളിച്ചേ?"
പെട്ടെന്ന് നെറ്റിറ്റിലിരുന്ന കൈ അവന്റെ തോളിലേക്ക് നീണ്ടു. ആ കൈ കൊണ്ട് അവൾ സന്ദീപിന്റെ തോളിനേ പിടിച്ചുലച്ചു.
സന്ദീപ് കണ്ണുകൾ തിരുമ്മി.
"ങ്ഹേ!"
അവനൊരു നിമിഷം അമ്പരന്നു.
ലത്തീഫയല്ല. പകരം ഹേമലത മുമ്പിൽനിൽക്കുന്നു!
"പഠിപ്പിക്കുന്ന ടീച്ചർ കാമുകി ആണെങ്കിലും മിസ് എന്ന് വിളിക്കുന്നതിൽ എനിക്ക് കുഴപ്പവുമൊന്നുമില്ല…"
ഹേമലത ചിരിച്ചു.
"പക്ഷെ കൂട്ടുകാരന്റെ മമ്മിയെ മിസ്സ് എന്ന് വിളിക്കണ്ട. വേണേൽ മിസ്സിസ് എന്ന് വിളിച്ചോ,"
അത് പറഞ്ഞ് ഹേമലത പൊട്ടിച്ചിരിച്ചു.
മനോഹരമായ ചിരിയലകളാണ് ചുറ്റും നിറയുന്നതെങ്കിലും സന്ദീപ് ജാള്യതയാടെ അവളെ നോക്കി.
"ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു മോനെ,"
സന്ദീപ് എഴുന്നേറ്റിരുന്നപ്പോൾ അവന്റെ അടുത്തിരുന്ന് ഹേമലത പറഞ്ഞു.
"ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും ഒക്കെ മോന്റെ മനസ്സിൽ ആ കുട്ടി മാത്രേ ഉള്ളല്ലോ …എനിക്കൊന്ന് കാണണം ആ സുന്ദരി കുട്ടീനെ …കുറച്ച് കഴിഞ്ഞ് ഞാൻ അമ്പലത്തി പോകുന്നുണ്ട് …അന്നേരം ലിസീടെ വീട്ടിലും ഒന്ന് കേറണം.നോക്കട്ടെ,